Monday, 23 January 2012

അമ്മ'യുടെ മക്കള്‍ക്ക് ആദ്യ ജയം



കൊച്ചി: കലൂര്‍ രാജ്യാന്തര സ്‌റ്റേഡിത്തില്‍ കാണികളുടെ കടലിനെ സാക്ഷിയാക്കി മലയാളത്തിന്റെ നക്ഷത്രങ്ങള്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ ജയത്തെ ചുംബിച്ചു. രണ്ട് കളികളും ജയിച്ചെത്തിയ ബോളിവുഡ്താരനിരയെ 10 വിക്കറ്റിന് തകര്‍ത്താണ് 'അമ്മ'യുടെ മക്കള്‍ സ്വന്തംമണ്ണില്‍ ഹിറ്റൊരുക്കിയത്. സ്‌കോര്‍: മുംബൈ ഹീറോസ് 20 ഓവറില്‍ 9ന് 128. കേരള സ്‌ട്രൈക്കേഴ്‌സ് 16.5 ഓവറില്‍ വിക്കറ്റുപോകാതെ 129. രാജീവ് പിള്ളയാണ് 'മാന്‍ ഓഫ് ദി മാച്ച്'.

Comment: സിനിമയില്ലെങ്കിലും സ്പോര്‍ട്സ് ജാക്കെറ്റ്‌ ധരിച്ചു ഗ്രൗണ്ടില്‍ തുള്ളാന്‍ നടി ലിസ്സിക്കും അങ്ങനെ അവസരമൊത്തു. ക്രിക്കറ്റിന്റെ വിജയത്തോടെ  അമ്മയുടെ  അടുത്ത നോട്ടം ഫുട് ബാളിലാണ്. തുടര്‍ന്ന്  അമ്മ  സ്ട്രൈക്കേര്സ് , അമ്മ കില്ലെര്‍സ് എന്നറിയപ്പെടും. 
-കെ എ സോളമന്‍

1 comment: