തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനര്‍ഹമായി സമ്പാദിച്ച പതിനാറായിരത്തോളം ബി.പി.എല്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 23,400 പേര്‍ ഇത്തരത്തില്‍ കാര്‍ഡുകള്‍ സമ്പാദിച്ചിട്ടുണ്ട്.. കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ജനുവരി 15നകം 8,000ത്തോളം പേര്‍ കാര്‍ഡുകള്‍ തിരിച്ചു നല്‍കി. ബാക്കിയുള്ളവരുടെ കാര്‍ഡുകള്‍ ഉടന്‍ റദ്ദാക്കാനാണു നിര്‍ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ മറ്റുള്ളവരുടെ പേരില്‍ ബി.പി.എല്‍ കാര്‍ഡ് സമ്പാദിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇവര്‍ക്കെതിരെയുള്ള അന്വേഷണവും ഉടന്‍ ആരംഭിക്കും.
Comment: ബി പി എല്‍ കാര്‍ഡ് കൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വാങ്ങിയവരെയും ശിക്ഷിക്കണം .
-കെ എ സോളമന്‍
adhyame ithokke shradhichirunnenkil...............
ReplyDelete