ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതി ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പിച്ചാല്‍ പദ്ധതിയില്‍ താനുമുണ്ടാകുമെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ച്‌യക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ പദ്ധതിയില്‍ ഡി.എം.ആര്‍.സി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് തന്റെ എല്ലാവിധ സഹായവും ഉണ്ടാകുമെന്നും ശ്രീധരന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ബാക്കി കാര്യങ്ങള്‍ മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മറുപടി നല്‍കി.
Comment: ലൈഫ് ബോയ് എവിടെയുണ്ടോ അവിടെ 'ചിപ്പ്' ഉണ്ട്, എന്നതു പോലെ എവിടെ ഡി എം ആര്‍ സി യുണ്ടോ അവിടെ ശ്രീധരനുണ്ട്.
-കെ എ സോളമന്‍
No comments:
Post a Comment