Wednesday 11 January 2012

കൊച്ചി ഇനി നോക്കുകൂലി വിമുക്ത നഗരം: പ്രഖ്യാപനം 14 ന്‌


കൊച്ചി: കയറ്റിറക്കുകൂലി തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച്‌, വ്യാപാരേതര മേഖല യിലെ കയറ്റിറക്കുകൂലി ഏകീകരിച്ച്‌ കൊച്ചിയെ കേരളത്തിലെ രണ്ടാമത്തെ നോക്കുകൂലി വിമുക്ത നഗരമാക്കി പ്രഖ്യാപിക്കുമെന്ന്‌ തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു.

14-ന്‌ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിയെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കും. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ മന്ത്രി പ്രൊഫ. കെ.വി. തോമസ്‌ നോക്കൂകൂലി വിമുക്ത പ്രഖ്യാപനം നടത്തും. നേരത്തെ തിരുവനന്തപുരം നഗരത്തെ നോക്കു കൂലി വിമുക്ത നഗരമായി പ്രഖ്യാപിച്ചിരുന്നു. രണ്ടാംഘട്ട നടപടികളുടെ ഭാഗമായാണ്‌ കൊച്ചിയെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നതെന്ന്‌ മന്ത്രി അറിയിച്ചു.
വീട്ടുനിര്‍മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടേയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണയിച്ചുകഴിഞ്ഞു. കൊച്ചിയെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ മറ്റ്‌ നഗരസഭകളിലും പദ്ധതി നടപ്പാക്കും. നോക്കുകൂലി വിമുക്ത കേരളം സാക്ഷാത്കരിക്കാന്‍ പലവട്ടം സംസ്ഥാനത്ത്‌ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

Comment: കൊച്ചി കണ്ടവന് അച്ചി വേണ്ട, നോക്കുകൂലിയും വേണ്ട.
-കെ   എ   സോളമന്‍ 

No comments:

Post a Comment