Monday, 23 January 2012

ഡോ.സുകുമാര്‍ അഴീക്കോട് അന്തരിച്ചു.



തൃശൂര്‍: സാഹിത്യവിമര്‍ശകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച്ച രാവിലെ ആറര മണിയോടെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം പത്തുമണിയോടെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു.

നാല് മണിയ്ക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ച ശേഷം രാത്രി കണ്ണൂര്‍ അഴീക്കോട്ടെ കുടുംബവീട്ടില്‍ എത്തിക്കും. ബുധനാഴ്ച്ച രാവിലെ കണ്ണൂര്‍ മഹാത്മാഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 11 ന് പയ്യാമ്പലത്ത് സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സംസ്‌കാരസ്ഥലം സംബന്ധിച്ച ചില ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് ഇത് പരിഹരിക്കുകയായിരുന്നു.

സാഹിത്യവിമര്‍ശനത്തിന് പുതുഭാവുകത്വം നല്‍കി പ്രമുഖ സാംസ്‌കാരികധാരയില്‍ തന്റേതായ ഇടം നേടിയെടുത്ത അഴീക്കോട് പിന്നീട് പ്രഭാഷണകലയിലെ അദ്വിതീയനായി മാറുകയായിരുന്നു. പ്രസംഗവേദിയില്‍ പതിയെ പതിയെ കത്തിക്കയറി സദസ്സിനെ കീഴടക്കുന്ന മനശാസ്ത്രത്തില്‍ അഴീക്കോട് മാഷ് ജ്വലിച്ചുനിന്നു എക്കാലവും. വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി രചനകളും അദ്ദേഹത്തിന്റേതായി പിറന്നു.

Comment: A fierce fighter no more. My heart-felt condolence.
-K A Solaman

1 comment: