Thursday, 12 January 2012

വി.എസ്സിനെതിരെ കേസെടുക്കാന്‍ വിജി.ഡയറക്ടറുടെ അനുമതി



തിരുവനന്തപുരം: ബന്ധുവായ വിമുക്തഭടന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനധികൃതമായി ഭൂമി നല്‍കിയെന്ന പരാതിയില്‍ വി.എസ്. അച്യുതാനന്ദനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ രേഖാമൂലം അനുമതി നല്‍കി. കോഴിക്കോട് വിജിലന്‍സ് കോടതിയുടെ പരിധിയിലാണ് കേസന്വേഷണം നടക്കുക.

കാസര്‍കോട് വി.എസിന്റെ ബന്ധുവിന് ഭൂമി നല്‍കിയെന്നതാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കോടതിയുടെ പരിധിയില്‍ കേസ് വരിക. അഴിമതി നിരോധന നിയമപ്രകാരമാണ് വി.എസ്സിനെതിരെ കേസെടുക്കുക. വി.എസ്സിനെ ഒന്നാംപ്രതിയാക്കി കേസെടുക്കാനാണ് വിജിലന്‍സ് സംഘം ശുപാര്‍ശ ചെയ്തത്. മുന്‍മന്ത്രി കെ.പി.രാജേന്ദ്രനെ രണ്ടാം പ്രതിയാക്കണമെന്നും ശുപാര്‍ശയിലുണ്ട്. വിജിലന്‍സ് വി.എസിനെ ചോദ്യം ചെയ്യും.

Comment: ലാവലിനും മുല്ലപ്പെരിയാറും  ഡി എം ആര്‍ സി യും കഴിഞ്ഞു . ഇനി കുറച്ചു നാള്‍ ഇതിന്മേല്‍ തൂങ്ങാം
-കെ എ സോളമന്‍

No comments:

Post a Comment