Tuesday, 10 January 2012

സി.പി.എം സമ്മേളനങ്ങളില്‍ കൂട്ടക്കൊല – ചെന്നിത്തല


തിരുവനന്തപുരം: സി.പി.എം സമ്മേളനം കഴിയുന്നതോടെ വി.എസ് അച്യുതാനന്ദന്‍ ചരിത്രമായി മാറുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇപ്പോള്‍ നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങളല്ല കൂട്ടക്കൊലയാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സി.പി.എമ്മില്‍ ഇപ്പോഴും വിഭാഗീയത തുടരുകയാണ്. വി.എസ്. അച്യുതാനന്ദനെ അനുകൂലിക്കുന്നവരെ വെട്ടിനിരത്തുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. . സമ്മേളനം കഴിഞ്ഞാല്‍ വിഎസ് ചരിത്രമായേക്കും. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന ശക്തമായ പോരാട്ടമാണു സമ്മേളനങ്ങളില്‍ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Comment: സ്വന്തം കക്ഷിയില്‍ തെരഞ്ഞടുപ്പ്, വിഭാഗീയത തുടങ്ങിയ ഏടാകൂടങ്ങള്‍ ഇല്ലാത്തതു കൊണ്ട് മറ്റുള്ളവരെ ഉപദേശിക്കലാണ്  പണി. 
-കെ എ സോളമന്‍

No comments:

Post a Comment