Friday, 20 January 2012

മാധ്യമത്തിനെതിരെ കേസെടുക്കും – ആര്യാടന്‍


കൊച്ചി: ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മാധ്യമം വാരികക്കെതിരെ കേസെടുക്കുക തന്നെ ചെയ്യുമെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നിലപാടാണ്‌ മാധ്യമം കൈകൊണ്ടതെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചുവെന്ന തരത്തില്‍ മാധ്യമം വാരികയും പത്രവും വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതാണ് വിവാദമായത്. മാധ്യമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന്‌ മന്ത്രിസഭ യോഗത്തില്‍ താന്‍ ശക്തമായി വാദിച്ചിരുന്നതായും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ആര്യാടന്‍ പറഞ്ഞതിനെ നിഷേധിക്കുന്നില്ലെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇ-മെയില്‍ വിവാദത്തില്‍ നടപടിയല്ല, മാധ്യമങ്ങളുടെ കണ്ണു തുറപ്പിക്കലാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ വ്യക്തമാക്കി.
Comment: മുഖ്യമന്ത്രിയായിട്ടിരുന്നാല്‍  എന്തൊക്കെ  കാണണം എന്റെ റബ്ബേ !
-കെ എ സോളമന്‍

2 comments: