Saturday, 14 January 2012

പിള്ള-ഗണേഷ് കുമാര്‍ പോര് പൊട്ടിത്തെറിയിലേക്ക്


തിരുവനന്തപുരം: ബാ‍ലകൃഷ്ണപിള്ള-ഗണേഷ് കുമാര്‍ പോര് പൊട്ടിത്തെറിയിലേക്ക്. മന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ തയാറാണെന്ന് ഗണേഷ് കുമാര്‍ ഇന്ന് ചേര്‍ന്ന പാര്‍ട്ടിയോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണിത്. അതേസമയം പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷ് ഉയര്‍ത്തിയത്. പാര്‍ട്ടിയില്‍ കൂടുതല്‍ പിന്തുണ തനിക്കാണെന്നും ഗണേഷ് അവകാശപ്പെട്ടു.
രാജി സന്നദ്ധത താന്‍ മുഖ്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രിസ്ഥാനം കാണിച്ച് ആരും പേടിപ്പിക്കേണ്ടെന്നു ഗണേഷ്‌കുമാര്‍. പാര്‍ട്ടി പിന്തുണ കൊണ്ടല്ല പത്തനാപുരം മണ്ഡലത്തില്‍ നിന്നു വിജയിക്കുന്നത്. പാര്‍ട്ടിയുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിച്ചാലും വിജയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comment: People need something to laugh.
-K A Solaman 

2 comments: