Friday, 13 January 2012

വിഎസ്‌ ഒന്നാംപ്രതി


കോഴിക്കോട്‌: മുഖ്യമന്ത്രിയായിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച്‌ ബന്ധുവായ ടി.കെ. സോമന്‌ ഭൂമി പതിച്ച്‌ നല്‍കിയ കേസില്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഒന്നാം പ്രതിയായി അന്വേഷണസംഘം വിജിലന്‍സ്‌ സ്പെഷ്യല്‍ ജഡ്ജി വി. ജയറാമിന്‌ മുമ്പാകെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. വിജിലന്‍സ്‌ എ.എസ്‌.ഐ. രത്നാകരനും സിവില്‍ ഓഫീസര്‍ രാധാകൃഷ്ണന്‍നായരും ജഡ്ജിയുടെ തിരുവണ്ണൂരിലെ വീട്ടിലെത്തിയാണ്‌ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്‌. ഏഴ്‌ വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ്‌ പ്രതികളുടെ പേരില്‍ ചേര്‍ത്തിരിക്കുന്നത്‌.

Comment:. യു ഡി എഫിന്  നാണം  കെടാന്‍ ഒരു കേസ്   . ഭൂമി പതിച്ചു കൊടുത്തത് അഴിമതി എങ്കില്‍ തിരിച്ചുപിടിച്ചാല്‍ പോരെ? ഭൂമി അവിടെത്തന്നെയില്ലേ? ജവാന്‍മാരെ ഇന്സല്‍റ്റ് ചെയ്യരുത്‌ 
-കെ എ സോളമന്‍
 

1 comment: