Wednesday, 31 July 2013
KAS Leaf blog: ഗുരുപാദ വന്ദനം !
KAS Leaf blog: ഗുരുപാദ വന്ദനം !: ഇത് ഒരു സ്വാശ്രയ കോളേജിലെ ഗുരുപാദവന്ദനം. അടുത്തത് ഗുരുപാദ ക്ഷാളനം, പിന്നെ ഗുരുപാദ താഡനം. എന്തെല്ലാം കാണണം ഇനി എന്റെ അത്തിപ്പാറ അമ്മച്ചി!...
ഗുരുപാദ വന്ദനം !
ഇത് ഒരു സ്വാശ്രയ കോളേജിലെ ഗുരുപാദവന്ദനം. അടുത്തത് ഗുരുപാദ ക്ഷാളനം, പിന്നെ ഗുരുപാദ താഡനം. എന്തെല്ലാം കാണണം ഇനി എന്റെ അത്തിപ്പാറ അമ്മച്ചി!
-കെ എ സോളമന്‍
മാധ്യമ പ്രവര്‍ത്തകനെ തൊഴിച്ചതിന് മറഡോണക്കെതിരെ കേസ്
അര്‍ജന്റീന: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചതിനാണ് മറഡോണക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയതത്. ഗെന്റെ മാസികയുടെ ഫോട്ടോഗ്രാഫര്‍ എന്റിഖാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഞായറാഴ്ച്ചയായിരുന്നു സംഭവം നടന്നത്. മറഡോണയുടെ പിതാവിന്റെ വീടിന് മുന്നില്‍ കാത്തു നിന്ന തന്നെ ഓടിയെത്തി തൊഴിക്കുകയായിരുന്നുവെന്നാണ് ഗെന്റെ മാസികയുടെ ഫോട്ടോഗ്രാഫര്‍ എന്റിഖിന്റെ പരാതി.
ഭ്രാന്തനെ പോലെ ഓടിയെത്തിയ മറഡോണ ഒരു ഫ്രീകിക്ക് എടുക്കും വിധമാണ് തന്നെ അക്രമിച്ചതെന്നാണ് എന്റിഖ് പൊലീസില്‍ പരാതി നല്‍കിയത്. എന്തായാലും പൊലീസ് അധികൃതര്‍ മറഡോണയെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.
Comment: ഈ മാധ്യമപ്രവര്‍ത്തകന്‍ ചെമ്മണ്ണൂര്‍ ഗോള്‍ഡി ന്റെ മാറ്റിനെ ക്കുറിച്ച് ചോദിച്ചു കാണും?
-കെ എ സോളമന്‍
Monday, 29 July 2013
ജോര്‍ജ് അലക്സാണ്ടര്‍ ലൂയിസ്! !
സരിതാ രാജകുമാരി രക്ഷിച്ചു, അല്ലായിരുന്നെങ്കില്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ ലൂയിസ് രാജകുമാരന്റെ ജനനം സംബന്ധിച്ച് ഒത്തിരിപുലയാട്ടുകള്‍ കാണേണ്ടി വരുമായിരുന്നു.
ജോര്‍ജ്ജ് അലക്സാണ്ടര്‍ ലൂയിസ് രാജകുമാരനെ അറിയില്ലേ? അദ്ദേഹമാണ് അംശവടി ഇല്ലാത്ത ഭാവി രാജാവ്. . വില്യം യുവരാജാവിന്റെയും റാണി കേറ്റ് മിഡില്‍ ടണ്ണിന്റേയും സീമന്ത പുത്രന്‍. . ജനനം ലണ്ടനിലെ പോഷ് ആശുപത്രിയില്‍. അറുപത്തിനാല് വെടിപൊട്ടിച്ചാണ് പ്രസവം ലോകത്തെ അറിയിച്ചത്.
പാപ്പരാസികളും ചാനല്‍ ലേഖകരും പത്രക്കാരും ആശുപത്രി കോമ്പൗണ്ടില്‍ അട്ടിപ്പേറു കിടക്കുകയായിരുന്നു, പ്രസവത്തിന്റെ ഓരോ നിമിഷവും ലോകത്തെ അറിയിക്കാന്‍. നടി ശ്വേതാ മേനോന്റെ ക്യാമറ പ്രസവം കഴിഞ്ഞാല്‍ അറിയപ്പെടുന്ന മറ്റൊരു കാമറാ പ്രസവമാണ് കേറ്റിന്റെ തിരുവയറൊഴിയല്‍. കൊളോണിയല്‍ ഉച്ഛിഷ്ടം ഭക്ഷിച്ചു മടുക്കാത്തവര്‍ക്ക് ഈ പ്രസവം ചാനലില്‍ കാണാനുള്ള സാധ്യത വിരളവുമാണ്.
വില്യം-കേറ്റ് ദമ്പതികളുടെ കുട്ടി ജനിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ വെടിപൊട്ടിച്ചതു മനസ്സിലാക്കാം. അവിടെ നടക്കുന്ന ഓരോ പ്രസവവും മൂന്നാംലോക രാജ്യങ്ങലിലെ സുകര പ്രസവം പോലല്ല എന്നറിയിക്കേണ്ട ആവശ്യം അവര്‍ക്കുണ്ട്.. പോരാത്തതിന് ഡയാന രാജകുമാരി കാര്‍ അപകടത്തില്‍ പെട്ട് മരിച്ചതിന്റെ ദുരൂഹതയും നാണക്കേടും ഒഴിവാക്കി എടുക്കേണ്ടതും രാജകുടുംബത്തിന്റെ ആഗ്രഹമാണ്.
ഇന്ത്യന്‍ പ്രസിഡന്റ് പ്രണാബ് കുമാര്‍ മുഖര്‍ജിയും കൊച്ചിന്റെ മുതുമുത്തശ്ശി എലിസബത്ത് രാജ്ഞിക്ക് സന്ദേശമയച്ച് ആഹ്ലാദം പങ്കുവെച്ചു. സന്ദേശം എന്തായാലും അത് കമ്പിമാര്‍ഗമായിരിക്കില്ല, ഇന്ത്യന്‍ കമ്പി വകുപ്പ് കമ്പി സേവനം എന്നന്നേയ്ക്കുമായി ഉപേക്ഷിച്ചു കഴിഞ്ഞുവല്ലോ.
ഇന്ത്യന്‍ രാഷ്ട്രപതിയുള്‍പ്പെടെ മൂന്നാംലോക രാഷ്ട്രങ്ങളിലെ രാഷ്ട്രീയനേതാക്കള്‍ക്ക് ബ്രിട്ടീഷ് അടിമത്വത്തിന്റെ കെട്ട് ഇനിയും വിട്ടുമാറിയിട്ടില്ല. ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചുകൊണ്ടുപോയ ധനത്തെക്കുറിച്ച് അതുകൊണ്ടുതന്നെ ഒരുത്തനും ഒരു പരാതിയുമില്ല.
121- കോടി ഇന്ത്യന്‍ ജനസംഖ്യയില്‍ 50 കോടിയും ദാരിദ്ര്യരേഖയ്ക്ക് താഴെ. 600 രൂപയുണ്ടെങ്കില്‍ നാലംഗ കുടുംബത്തിന് ഒരു മാസം സുഭിക്ഷമായി കഴിയാമെന്നും പ്രഖ്യാപിച്ചിട്ടുള്ള മുഖ്യമന്ത്രിമാരും ഈ രാജ്യത്തുതന്നെ. പാവപ്പെട്ടവന്റെ മത്സ്യമായ മത്തി കിലോ ഒന്നിന് 120 രൂപ, കൊടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പോലും രാജകുമാരന്റെ ജനനം ആഘോഷിക്കുകയാണ് നേതാക്കളും ചാനലുകളും പത്രങ്ങളും.
സരിതാ നായരും ശാലുമേനോനും ഇല്ലായിരുന്നെങ്കില്‍ ചാനലുകളില്‍ 24 മണിക്കൂറും കേറ്റിന്റെ പ്രസവം നിറയുമായിരുന്നു. പ്രസവ സമയത്ത് കേറ്റ് എന്താണ് ഭക്ഷിച്ചത്, ഏതു വസ്ത്രമാണ് ധരിച്ചത്, മുടിയില്‍ തിരുപ്പണ്‍ ഉണ്ടായിരുന്നോ, നാലു കാമറാ വെച്ചു പ്രസവം ഷൂട്ട് ചെയ്തോ, വില്യമിന്റെ വിഐപി ഫ്രഞ്ചിയുടെ നിറമെന്തായിരുന്നു തുടങ്ങി എല്ലാം വിളമ്പുമായിരുന്നു. പ്രേക്ഷകരെ സരിതാ നായര്‍ രക്ഷിച്ചുവെന്ന് തന്നെ പറയാം.
യേശുക്രിസ്തു ജനിച്ചത് കാലിത്തൊഴുത്തിലാണ് , 2000 വര്‍ഷം മുമ്പ്. . ദൃക്‌സാക്ഷികളാവാന്‍ പാപ്പരാസികള്‍ ചെന്നില്ല, ഏതാനും കന്നുകാലികള്‍ മാത്രം. ചാനലുകള്‍ അന്നുണ്ടായിരുന്നെങ്കില്‍പ്പോലും കവറേജു കിട്ടുമായിരുന്നില്ല. എന്തൊക്കെയാണ് ജോര്‍ജ് അലക്സാണ്ടര്‍ ലൂയിസ് രാജകുമാരനെപ്പറ്റി പറയുന്നത്? ഭാവിയില്‍ അദ്ദേഹം ആരാകുമെന്ന് ചൈനക്കാര്‍ തന്നെ പ്രവചിച്ചു കഴിഞ്ഞു. മുത്തച്ഛന്റെ പാരമ്പര്യം വെച്ചു നോക്കിയാല്‍ ഭാര്യ ജീവിച്ചിരിക്കെത്തന്നെ മറ്റൊരുത്തിയുടെ പുറകേ കൂടും, ഭാര്യ മരിക്കുമ്പോള്‍ കാമുകിയെ കല്യാണം കഴിക്കും. ഇതൊന്നുമായിരിക്കില്ല, ജോര്‍ജ്ജ് രാജകുമാരന്‍., അദ്ദേഹം ലോകം തന്നെ മാറ്റിമറിക്കും. ഇതാണ് ചാനല്‍ ഗാര്‍ബിജ് വില്‍ക്കുന്നവരുടെ മുഴുനീള വായ്ക്കുരവ.
കെ.എ.സോളമന്‍

സരിതയുടെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു; ഉന്നതരുടെ പേരുകളില്ല
കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി സരിത എസ്.നായരുടെ മൊഴി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു. പരാതിയിലെ ആക്ഷേപങ്ങളെ പൊലീസ് അന്വേഷിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.
സരിതയെ പാര്‍പ്പിച്ചിരിക്കുന്ന തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെ വനിതാ സൂപ്രണ്ട് നസീറാ ബീവി നേരിട്ടെത്തിയാണ് പരാതി കോടതിക്ക് കൈമാറിയത്. മജിസ്‌ട്രേറ്റ് പരാതി പരിശോധിച്ച ശേഷം തുടര്‍ന്നുള്ള അന്വേഷണത്തിനായി എറണാകുളം നോര്‍ത്ത് പൊലീസിന് കോടതി കൈമാറി. നാല് പേജുള്ള പരാതിയാണ് സരിതയുടേതായി കോടതിയില്‍ സമര്‍പ്പിച്ചത്.
മൊഴിയില്‍ ഉന്നതരരെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് സൂചന. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് മൊഴിയിലുള്ളത്. ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ സരിത വ്യക്തമാക്കിയിട്ടുണ്ട്. ബിജുവും ശാലുവുമായുള്ള ബന്ധമാണ് തന്റെ തകര്‍ച്ചയ്ക്കു കാരണമെന്ന് പരാതിയില്‍ പറയുന്നു. കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന ആശങ്ക പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കുട്ടിയുടെ പിതൃത്വം വരെ സംശയിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് തന്നെ വേദനിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
ഫെനി ബാലകൃഷ്ണനാണ് സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരുണ്ടെന്ന് വെളിപ്പെടുത്തിയത്. 23 പേജുള്ള പരാതി സരിത തനിക്ക് എഴുതി നല്‍കിയെന്നും ഫെനി പറഞ്ഞിരുന്നു. എന്നാല്‍ സരിതയുടെ പരാതി കോടതിയില്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന ഫെനിയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു. മൊഴി നേരിട്ട് എഴുതി നല്‍കാനും കോടതി സരിതയോട് ആവശ്യപ്പെട്ടു.
Comment: സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഉന്നതരുമായുള്ള അവരുടെ നാറ്റക്കേസ് അവര്‍ തന്നെ പറയണമെന്ന് വെച്ചാല്‍ -----
-കെ എ സോളമന്‍
Saturday, 27 July 2013
രമേശിന് ആഭ്യന്തരം, സുധീരന്‍ കെപിസിസി പ്രസിഡന്റ്?
ന്യൂഡല്‍ഹി: സോളാര്‍ വിവാദത്തെ തുടര്‍ന്ന് വികൃതമായിപ്പോയ പ്രതിഛായ മുഖം മിനുക്കി വീണ്ടെടുക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ തുടങ്ങി. മന്ത്രിസഭാ പുന:സംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കി അടിമുടി പരിഷ്‌ക്കാരം വരുത്താനുള്ള നീക്കമാണ് അണിയറയില്‍. പുതിയ ഫോര്‍മുല അനുസരിച്ച് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്കും വിഎം സുധീരന്‍ കെപിസിസി തലപ്പത്തേക്കും കൊണ്ടുവരാനാണ് ശ്രമങ്ങളെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിസഭയിലേക്കില്ലെന്ന് ഇതനകം പലതവണ പറഞ്ഞെങ്കിലും മന്ത്രി സ്‌ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്‌ക്ക് സമ്മര്‍ദ്ദം ശക്‌തമാകുന്നുണ്ട്. അങ്ങിനെ വന്നാല്‍ കെപിസിസി പ്രസിഡന്റ് സ്‌ഥാനത്തേക്ക് മികച്ച പ്രതിഛായയുള്ള ഒരാള്‍ വരണമെന്നും അത് മിക്കവാറും വിഎം സുധീരന്‍ ആയിരിക്കുമെന്നുമാണ് സൂചന. ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ മന്ത്രിസഭയിലേക്കില്ല എന്ന നിലപാട് രമേശ് ആവര്‍ത്തിച്ചെങ്കിലും മുകുള്‍ വാസ്‌നിക്കും അഹമ്മദ് പട്ടേലും ഇതിന് എതിരായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
കമന്‍റ് ; സുധീരന്‍ കെ പി സി സി പ്രസിഡനന്‍റാകുന്നത് നല്ല കാര്യം. പക്ഷേ ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുന്നതുകൊണ്ടു വലിയമെച്ചം ഉണ്ടാകുമെന്ന് തോന്നിന്നില്ല
-കെ എ സോളമന്‍
Friday, 26 July 2013
മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നുണകള്‍
കൊച്ചി: സോലാര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സരിത എസ് നായരുടെ മൊഴി സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വെറും കെട്ടു നുണകളാണെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സിജിഎം കോടതി.
മറ്റുള്ളവരുടെ തിരകഥയനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കാനാകില്ലെന്ന് അഡീഷണല്‍ സിജെഎം വ്യക്തമാക്കി. വിദ്യാഭ്യാസമുള്ള യുവതിയാണ് സരിത അതിനാല്‍ പറയാനുള്ള കാര്യങ്ങള്‍ സരിത സ്വന്തം െൈകപടയിലെഴുതി നല്‍കണമെന്നും ഇതിനായി അഭിഭാഷകന്റെ സഹായം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഈ പരാതി 31 നകം കോടതിയില്‍ നല്‍കണമെന്നും അഡീഷണല്‍ സിജെഎം വ്യക്തമാക്കി. കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴി രേഖപ്പെടുത്തണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ അനുവാദം വേണമെന്ന് പറഞ്ഞ കോടതി ഈ കാര്യത്തില്‍ സ്വയം ഒന്നും ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി.
നേരത്തെ തട്ടിപ്പില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ കോടതിയില്‍ സരിത വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി മാധ്യമങ്ങളെ വിമര്‍ശിച്ചത്.
കമന്‍റ്: ദൃശ്യ മാധ്യമങ്ങള്‍ ഇനിയെങ്കിലും അല്പം നിയന്ത്രിക്കുന്നതു നന്ന്.
-കെ എ സോളമന്‍
Tuesday, 23 July 2013
ജയില്‍ ചപ്പാത്തി!
അതൊരു കാലം. അന്ന് ഗാന്ധിജി യൂണിവേഴ്സിറ്റി ഓപ്പണ്‍ ചെയ്തിരുന്നില്ല. “റാകിപ്പറക്കുന്ന ചെമ്പരുന്ത്” അസംബന്ധമെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രിയും ഇന്നത്തെ ഭക്ഷ്യമന്ത്രിയുടെ അപ്പനുമായ ടിഎം ജേക്കബ് പാടി നടന്ന കാലം. ചേര്‍ത്തലക്കാരനായ കൃഷ്ണകൈമളിന് പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പോകേണ്ടി വന്നത് അങ്ങു റാന്നി കോളേജിലാണ്. മകളെ പ്രത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുതിപ്പിച്ചു പേരു കേള്‍പ്പിച്ച ഒരു സാറായിരുന്നു റാന്നി കോളേജിന്റെ പ്രിന്‍സിപ്പാള്‍, അദ്ദേഹം മന്ത്രിയുമായി.
പ്രാക്ടിക്കല്‍ പരീക്ഷയാകുമ്പോള്‍ കോപ്പിയടി തീരെയില്ല. പകരം സാറന്മാര്‍ മുട്ടിന്മേല്‍ വീണ് പറഞ്ഞുകൊടുക്കുന്ന രീതിയാണ്. . കോളേജ് പ്രൈവറ്റായാലും സര്‍ക്കാരായാലുംസാറന്മാരുടെ ഈ പ്രവൃത്തിക്ക് വലിയ വ്യത്യാസമില്ല, ഗവണ്‍മെന്റ് കോളേജില്‍ അല്‍പ്പം കുറവുണ്ടെന്ന് മാത്രം. പരീക്ഷകനായ കൃഷ്ണക്കൈമള്‍ പരീക്ഷിച്ചുകൊണ്ടിരുന്ന അവസരത്തില്‍ വിചിത്ര പെരുമാറ്റമുള്ള ഒരു കുട്ടിയെ കണ്ടെടുത്തു-പേര് ‘ജയില്‍ കുമാര്‍’. പേരെഴുതിയപ്പോള്‍ തെറ്റിയതാവണം, ‘ജയകുമാര്‍’ ആവാം, കൈമള്‍ ശങ്കിച്ചു. സഹാധ്യാപകന്‍ സംശയനിവാരണം നടത്തി, “തെറ്റുപറ്റിയിട്ടില്ല സാര്‍, അവന്റെ അച്ഛന്‍ നേതാവാണ്, ജയിലില്‍ കിടന്നപ്പോഴാണ് അവന്‍ ജനിച്ചത്, അതിന്റെ സ്മരണ അയവിറക്കാനാണ്…”
കൈമള്‍ ഓര്‍ത്തു, അന്നും ഇന്നും ജയിലില്‍ക്കിടന്നവരുടെ എണ്ണത്തിന് ഒട്ടും കുറവില്ല. ഇന്ന് അല്‍പ്പം കൂടുതലാണെന്ന് മാത്രം. ജയിലില്‍ കിടക്കുന്നവര്‍ക്ക് അന്ന് പണി പാറ പൊട്ടിക്കല്‍, കൃഷി, കൈത്തറി നിര്‍മാണം, മരപ്പണി തുടങ്ങിയവ ആയിരുന്നു. ഇന്നതൊക്കെ മാറി കുറേക്കൂടി ലാഭകരമായ ജോലികളാണ്. ഇപ്പോള്‍. പ്രധാന ജോലി ചപ്പാത്തി ഉരുട്ടലും കോഴിക്കറി തയ്യാറാക്കലുമാണ്. ചപ്പാത്തി ഉരുട്ടാനൊന്നും മിനക്കെടേണ്ട, യന്ത്രം ചെയ്തുകൊള്ളും.
ജയില്‍ ചപ്പാത്തിയുടെ കച്ചവടം വന്‍ ലാഭമാണ് സര്‍ക്കാരിന് നേടിക്കൊടുക്കുന്നത്. ഓരോ ജയിലില്‍നിന്നും ഇറക്കുന്ന ചപ്പാത്തിക്ക് ഓരോരോ ബ്രാന്റ് നെയിം. കൊച്ചി കാക്കാനാട്ടെ ജയില്‍ ചപ്പാത്തിയുടെ ബ്രാന്റ് നെയിം മെട്രോ ചപ്പാത്തി എന്നാണ്. തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ചപ്പാത്തി ‘പൂജപ്പൂര ചപ്പാത്തി’യെന്നും വിയ്യൂര്‍ ജയില്‍ ചപ്പാത്തി ഫ്രീഡം ചപ്പാത്തിയെന്നും കോഴിക്കോട് ജില്ലാ ജയില്‍ സാന്ത്വനം എന്നും അറിയപ്പെടും. ‘സാന്ത്വന’മാണ് ബ്രാന്റ് നെയിമില്‍ മികച്ചത്. . വയര്‍ പൊരിഞ്ഞ് വരുന്നവര്‍ക്ക് രണ്ടു ചപ്പാത്തിയും ഒരു ഗ്ലാസ് വെള്ളവും കിട്ടുമ്പോഴുള്ള സാന്ത്വനം ചില്ലറയല്ല. കൈത്തറിക്ക് ബ്രാന്റ് അംബാസഡറെ കണ്ടെത്തിയതുപോലെ ചപ്പാത്തിക്ക് അംബാസഡറെ കണ്ടുപിടിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ചപ്പാത്തി കഴിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് കാണിക്കാന്‍ ‘അമ്മയും കുഞ്ഞും പദ്ധതി’യുടെ ബ്രാന്റ് അംബാസഡറുടെ ‘കളിമണ്‍’ ചിത്രവും ആലോചനയിലുണ്ട്.
ജയില്‍ ചപ്പാത്തിക്ക് വ്യാപക ഡിമാന്റ് വന്നതോടെ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് ജയില്‍ അതോറിറ്റി. ചപ്പാത്തിയുടെ കൂടെ ഓരോ കാന്‍ ‘നീര’കൂടി ഉള്‍പ്പെടുത്തിയാല്‍ വന്‍ലാഭം കൊയ്യാമെന്നും ചിന്തയുണ്ട്. ചപ്പാത്തി കച്ചോടം ആകര്‍ഷകമാക്കാന്‍ പാക്കറ്റിന്റെ പുറത്ത് “ശാലുപാക്ക്ഡ്, സരിതാ കിസ്ഡ്” പോലുള്ള ടാഗുകളും തുന്നിപ്പിടിപ്പിക്കും.
ആവശ്യാനുസരണം ചപ്പാത്തിയും കറിയും നിര്‍മിക്കാന്‍ ജയിലില്‍ വര്‍ക്ഫോഴ്സുണ്ടോയെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒരാശങ്കയുമില്ല. പുറത്തേയ്ക്ക് പോകുന്നവരെക്കാള്‍ വളരെ കൂടുതലാണ് ജയിലിലോട്ട് ദിവസവം അഡ്മിറ്റാകുന്നത്. . ബിസാര്‍ ആര്‍ ദി വെയ്സ് ഓഫ് ഗവണ്‍മെന്റ് ടു ഫില്‍ ദി കോഫഴ്സ്, എന്നുവെച്ചാല്‍, വിചിത്രമാണ് ഖജനാവ് നിറയ്ക്കാനുള്ള സര്‍ക്കാരിന്റെ വഴികള്‍!

സരിതയുടെ വെളിപ്പെടുത്തല്‍ വൈകും
കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തല്‍ വൈകും. സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് കോടതി വെളളിയാഴ്‌ചത്തേക്ക് മാറ്റി. പോലീസിന്റെ റിപ്പോര്‍ട്ട് തേടുന്നതിനായാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്.
കോതമംഗലം പോലീസ് സ്‌റ്റേഷന്റെ പരിധിയിലുളള ഒരു കേസില്‍ സരിതയെ കഴിഞ്ഞ ദിവസം പോലീസ് കസ്‌റ്റഡിയില്‍ വാങ്ങിയിരുന്നു. അതിനാല്‍, സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടേണ്ടതുണ്ട്. അതേസമയം, സരിത കോടതിയില്‍ രഹസ്യമായി നല്‍കിയ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ അപേക്ഷ നല്‍കിയത് ആശയക്കുഴപ്പമുണ്ടാക്കി. ഇത്തരത്തില്‍ സരിത രഹസ്യമായി മൊഴി നല്‍കിയിട്ടില്ല എന്നും അങ്ങനെയുണ്ടെങ്കില്‍ അത് കോടതി രേഖയില്‍ ഉണ്ടാവുമെന്നും കോടതി വ്യക്‌തമാക്കി. പിന്നീടാണ് അപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്‌ചത്തേക്ക് മാറ്റിയത്.
അതേസമയം, സരിതയുടെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ സമര്‍പ്പിച്ച ശേഷം അതില്‍ പറയുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് അഭിഭാഷകന്‍ വ്യക്‌തമാക്കി. കേസിലെ ഉന്നതരുടെ പേര് വിവരം അറിയാന്‍ തന്നെ പലരും ഫോണില്‍ വിളിക്കാറുണ്ട്. എന്നാല്‍, പേര് വെളിപ്പെടുത്താതെയാണ് മിക്കവരും സംസാരിക്കുന്നത്. അതിനാല്‍ ഇത്തരം കോളുകള്‍ ഇപ്പോള്‍ എടുക്കാറില്ല എന്നും സരിതയുടെ അഭിഭാഷകന്‍ പറഞ്ഞു.
കമന്‍റ്: വെളിപ്പെടുത്തുന്നത് നാലുകാമറ വെച്ചു ഷൂട്ട് ചെയ്യേണ്ടിവരുമോ?
-കെ എ സോളമന്‍
Sunday, 21 July 2013
ഗണേഷിനെ തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനെന്ന് ബിജു രാധാകൃഷ്ണന്‍
കൊച്ചി: മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രി മന്ദിരത്തില്‍ കയറി തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. ജയിലില്‍ തന്നോടൊപ്പം കഴിഞ്ഞിരുന്ന സഹതടവുകാരനോടാണ് ബിജു ഇക്കാര്യം തുറന്നുപറഞ്ഞത്. യാമിനിയുടെ മുന്നില്‍ വച്ച് മൃഗീയമായി താന്‍ ഗണേഷിനെ മര്‍ദ്ദിച്ചു. ശാലുവുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും ശാലുവിന് എല്ലാ കാര്യങ്ങളും അറിയാമെന്നും ബിജു പറഞ്ഞതായി സഹതടവുകാരന്‍ ഒരു ചാനലിനോട് വെളിപ്പെടുത്തി. സരിതയും മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനും ഗണേഷ്‌കുമാറും ചേര്‍ന്ന് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ബാലരാമപുരത്ത് ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും ബിജു സഹതടവുകാരനോട് വെളിപ്പെടുത്തി. ബിജുവിനോട് കൂടുതല്‍ ചോദിക്കാന്‍ തനിക്ക് സമയം കിട്ടിയിരുന്നുവെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ബിജു വെളിപ്പെടുത്തിയേനെയെന്നും സഹതടവുകാരന്‍ വ്യക്തമാക്കുന്നു.
Comment: ഗണേഷ് കുമാറിനെ തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനെന്ന് ബിജു രാധാകൃഷ്ണന്‍ - തല്ലിയത് കാമുകിയോ ഭര്‍ത്താവോ?
കാലോടിഞ്ഞ മദാമ്മയുടെ കസേര --ഒടിഞ്ഞത് മദാമ്മയുടെ കാലോ അതോ കസേരയുടെയോ?
ഇന്നലെ ചത്ത തോമാച്ചന്റെ ഭാര്യ-- ചത്തത് തോമാച്ചന്‍ തന്നെ?
-കെ എ സോളമന്‍
Friday, 19 July 2013
മുഖ്യമന്ത്രിക്കെതിരെ ആരോപണം
തട്ടിപ്പില്‍പ്പെട്ടു
കാശുകളഞ്ഞവരും ചില ചാനല്‍ മുതലാളിമാരും വിചാരിച്ചാല്‍ ജനാധിപത്യ രീതിയില്‍
തെരെഞ്ഞെടുത്ത ഒരുമുഖ്യമന്ത്രിയെ താഴെയിറക്കാമെന്ന വിശ്വാസം തികച്ചും അസംബന്ധം.. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനവുമായിഎത്തിയ പരാതിക്കാരന്‍
ടി.സി മാത്യൂവിനു മുഖ്യമന്ത്രിയോടോ പോലീസിനോടോ
പരാതിപ്പെടാം, അല്ലെങ്കില്‍ കോടതിയില്‍പ്പോകാം. അതല്ലാതെ എന്താടിസ്ഥാനത്തിലാണ്
മുഖ്യമന്ത്രിയുടെ ഭാര്യയോടു പരാതി പറഞ്ഞത്? ഭാര്യ മുഖ്യമന്ത്രിയെ ശാസിക്കണോ? മാത്യുവിന് പണം തിരികെ
ലഭിക്കാന്‍ പ്രാര്‍ഥിക്കാമെന്ന് മുഖ്യമന്ത്രിയുടെ
ഭാര്യ മറിയാമ്മ ഉമ്മന്‍ പറഞെങ്കില്‍ അത് അവരുടെ മര്യാദ.
സരിതയുടെ ഉന്നത
ബന്ധങ്ങള്‍ കണ്ടിട്ടാണ് പണം നല്‍കിയതെന്നൂ മാത്യു പറയുന്നു. മറ്റുള്ളവരും പണം കൊടുത്തത് അങ്ങനെതന്നെയാവണം.
തട്ടിപ്പിനിറങ്ങിയവരുടെ വലയില്‍ വീണിട്ടു ചാനലില്‍ കേറിയിരുന്നു പരാതി പറഞ്ഞാല്‍ ചാനല്‍
മുതലാളി രക്ഷിക്കുമോ? കൊടുത്തപണത്തിന് രേഖയുണ്ടെങ്കില്‍ നിയമപരമായി
ഈടാക്കാന്‍ ശ്രമിക്കണം.
കുറച്ചു പണവുമായി കൊള്ളലാഭത്തിന് ഇറങ്ങുന്നവര്‍ക്കുള്ള വലിയ
തിരിച്ചടിയാണ് സോളാര്‍ പാനല്‍ കേസില്‍ തെളിയുന്നത്.
Wednesday, 17 July 2013
ശ്രേഷ്ഠ മലയാളം വിശിഷ്ട മലയാളം
മലയാള ഭാഷക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചതോടെ ശ്രേഷ്ഠമലായളമായി. ശ്രേഷ്ഠം എന്ന വാക്ക് സംസ്കൃതമായതുകൊണ്ട് അതങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് മലയാളികള്‍ വേറെ വാക്ക് കണ്ട് പിടിക്കണമെന്നും മലയാളിയല്ലാത്ത സംസ്കൃത പണ്ഡിതര്‍. വിശിഷ്ട മലയാളം, മാതൃകാ മലയാളം, പൗരാണിക മലയാളം എന്തൊക്കെ വിളിക്കാമായിരുന്നിട്ടും എന്തിന് ‘ശ്രേഷ്ഠ മലയാള’ത്തിന്റെ പുറകേ പോയി എന്നാണ് രാമന്‍ നായര്‍ക്ക് ചോദിക്കാനുള്ളത്.
കേന്ദ്രത്തില്‍ കിട്ടുമെന്ന് പറയുന്ന 100 കോടിയാണ് ലക്ഷ്യമെങ്കില്‍ അതെന്തിനിരിക്കുന്നു? ഒന്നുരണ്ടു ‘ലോകശ്രേഷ്ഠ മലയാള സമ്മേളനം’ ആഘോഷിക്കാന്‍ തന്നെ പണം തികയാതെ വരും. വെറും ആക്രിം പെറുക്കി നടന്നവനൊക്കെ 10000 കോടിരൂപയുടെ കണക്കു പറയുമ്പോള്‍ ശ്രേഷ്ഠ മലയാളത്തിന് കിട്ടുന്ന 100 കോടി മൂക്കുപ്പൊടി വാങ്ങാന്‍ തികയില്ലായെന്നാണ് ഭരണ-പ്രതിപക്ഷത്തെ ചില നേതാക്കളുടെ നിരീക്ഷണം.
അതിനിടെ പ്രതിമാസ സ്വൈരം കെടുത്തലായി കഥാ-കാവ്യ സമ്മേളനം നടത്തുന്ന “അരങ്ങ്” സാഹിത്യവേദിയുടെ സെക്രട്ടറി മൊയ്തീന്‍ കോയയുടെ സംശയം ‘നമ്മക്കും’ എന്തെങ്കിലും കിട്ടുമോയെന്നതാണ്. രജിസ്റ്റര്‍ ചെയ്ത സംഘടനയായതുകൊണ്ട് കിട്ടാന്‍ സാധ്യതയുണ്ടെന്ന സമാധാനപ്പെടുത്തലില്‍ ആശ്വസിച്ചിരിക്കുകയാണ് കോയ. പണം കിട്ടുന്ന മുറയ്ക്ക് പ്രതിമാസ കോലാഹലം മാസത്തില്‍ രണ്ടുതവണയാക്കണമെന്ന ഉദ്ദേശവ്യവുമുണ്ട്.
നൂറുകോടി നേടി മലയാളം ശ്രേഷ്ഠമാകുമ്പോള്‍ ചില ഇംഗ്ലീഷ് പദങ്ങള്‍ക്ക് തുല്യമായി മലയാള പദങ്ങള്‍ ഇല്ലായെന്നത് ഭാഷാ പ്രേമികളെ ഒട്ടൊന്നുമല്ല ആകുലപ്പെടുത്തുന്നത്. ഉദാഹരണമായി “പാനല്‍” എന്ന വാക്കിന് മലയാളത്തില്‍ പലക, ചട്ടം എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും അതാരും ഉപയോഗിച്ചുകാണുന്നില്ല. ‘സോളാര്‍ പാനലി’നെ സൗരപ്പലക എന്നു വിളിക്കാമെന്നിരിക്കെ 24ഃ7 ചാനല്‍ വായ്പ്പാട്ടുകാര്‍ സോളാര്‍ പാനല്‍ എന്നുതന്നെയാണ് പാടിക്കൊണ്ടിരിക്കുന്നത്. പത്രങ്ങളായ പത്രങ്ങളൊക്കെ സോളാര്‍ പാനല്‍ കുത്തിനിറക്കുമ്പോള്‍ ഒരിടത്തുപോലും സൗരപ്പലക എന്നെഴുതിക്കാണുന്നില്ല. സോളാര്‍ എനര്‍ജിയെ സൗരോര്‍ജം എന്ന് ശ്രേഷ്ഠമലയാളത്തില്‍ പറയാമെങ്കില്‍ എന്തുകൊണ്ട് സോളാര്‍ പാനലിന് ഒരു മലയാളവാദം ഉണ്ടാകുന്നില്ല. അതുകൊണ്ട് എത്രയും വേഗം സോളാര്‍ പാനലിനെ സൗരപ്പലക എന്നു വിളിക്കണം. അതോടെ സോളാര്‍പാനല്‍ ബിജു ‘സൗരപ്പലക ബിജു’വും സരിത, സൗരപ്പലക സരിതയെന്നും അറിയപ്പെടും. സോളാര്‍ പാനലില്‍ കാല്‍തട്ടി വീണെന്നും ഇല്ലെന്നും പറയുന്ന ശാലുമേനോനും ജോപ്പനും കോപ്പനുമൊക്കെ പുതിയ പേരുകള്‍ കണ്ടെത്തുകയുമാവാം.
സൂര്യന്റെ പ്രായം 10 ബില്യണ്‍ കൊല്ലമാണ്, അതായത് 1000 കോടി കൊല്ലം. ഇപ്പോള്‍ സൂര്യന്‍ കൗമാരദിശയില്‍, എന്നുവെച്ചാല്‍ പ്ലസ്‌വണ്‍ ക്ലാസില്‍ പോകുന്ന പ്രായം. അടുത്ത 30 ബില്യണ്‍ വര്‍ഷങ്ങള്‍ കൂടി ഈ സൂര്യന്‍ ഇതേ പ്രയോടെ പ്രകാശിക്കുമെന്നാണ് ഭൗതിക ശാസ്ത്രജ്ഞരുടെ കൊട്ടത്താപ്പ്.
ഇക്കാലയളവിലൊന്നും സൂര്യനില്‍ യാതൊരു അഴിമതിയും നടക്കില്ല. അഴിമതിയെല്ലാം ഭൂമിയിലാണ്, സൂര്യനില്ലെങ്കില്‍ ഭൂമിയില്ലായെന്ന സത്യം മറന്നുകൊണ്ട്.
യോഗം സെക്രട്ടറി പറഞ്ഞതാണ് ശരി. ബിജുവിനും സരിതയ്ക്കും ശാലുവിനും പുറകേയാണ് എല്ലാവരും. സരിതക്കൊപ്പം പോയവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. വൈറല്‍പ്പനി ബാധിച്ച് ജനം വലയുന്നു, ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല, നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുകയറി, മഴയും വെള്ളവും ജീവിതം ദുസ്സഹമാക്കി. ഇതൊന്നും ഭരണപ്രതിപക്ഷങ്ങള്‍ കാണുന്നതേയില്ല. ഏവരും സരിത-ബിജു ‘സൗരപ്പലക’യില്‍ ചാരിനില്‍ക്കുകയാണ്, അടുത്ത പൊറാട്ടിന് കാതോര്‍ത്ത്.

Tuesday, 16 July 2013
മാണിയ്ക്ക് ശുക്രനുദിച്ചോ?
വിവാദങ്ങളില്‍ പെട്ടുഴലുന്ന യുഡിഎഫ് സര്‍ക്കാരിന് പുതിയ മുഖം നല്‍കാന്‍ മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടാകുമെന്ന് വ്യക്തമായിരിക്കേ മുഖ്യമന്ത്രി മാറുമോ എന്നതാണ് ഇപ്പോഴത്തെ പുതിയ ചര്‍ച്ചാവിഷയം. ഉമ്മന്‍ ചാണ്ടി മാറിയാല്‍ ആ സ്ഥാനത്തേക്ക് ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന പേര് കെ.എം മാണിയുടെതാണ്. ഗ്രൂപ്പ് വഴക്ക് തലയ്ക്കു പിടിച്ച കോണ്‍ഗ്രസാകട്ടെ പകരം ഒരാളെ നിര്‍ദേശിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. യുഡിഎഫ് തന്നെ മാണിയെ മുഖ്യമന്ത്രിയാക്കുമോ അതോ മുന്നണി മാറി മാണി മുഖ്യമന്ത്രിയാകുമോ എന്ന സംശയങ്ങളും ഉയരുന്നു. മുന്നണി വിട്ടാല്‍ പാര്‍ട്ടിയിലെ എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടാകുമോ എന്ന സംശയവുമുയരുന്നുണ്ട്.
അതേസമയം, മാണിയോട് തൊട്ടുകൂടായ്മയില്ലെന്നും ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഭേദം മാണിയാണെന്നുമുള്ള സിപിഐയുടെ നിലപാടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം വരുന്നതില്‍ ഇടതുകക്ഷികള്‍ക്കും കാര്യമായ എതിര്‍പ്പില്ലെന്ന സൂചനയാണ്. മുഖ്യമന്ത്രി മാറണമെന്നും ഭരണം മാറണമെന്ന് ആഗ്രഹമില്ലെന്നുമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയും ഇതിനുദാഹരണമാണ്. സിപിഎമ്മിനാകട്ടെ മാണിയെ പരസ്യമായി ന്യായീകരിക്കാന്‍ കഴിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടി വീണാല്‍ മാണിയാകട്ടെ എന്ന ആഗ്രഹമുണ്ട്. യു.ഡി.എഫ്. ഭരണം തകരണമെന്നു പിണറായി വിജയനും കൂട്ടര്‍ക്കും ആഗ്രഹമില്ല. ഉമ്മന്‍ ചാണ്ടി മാറിക്കോട്ടെ. മറ്റാരെങ്കിലും മുഖ്യമന്ത്രിയായിക്കോട്ടെ. ഇതാണ് അവരുടെ മനസിലിരുപ്പ്. ലക്ഷ്യം വി.എസ്. അച്യുതാനന്ദന്‍തന്നെ. വി.എസ്. മുഖ്യമന്ത്രിയാകാനുള്ള ഒരു സാഹചര്യവും അവര്‍ ഒരുക്കില്ല. സി.പി.ഐക്കാണെങ്കില്‍ മന്ത്രിസഭയെ അട്ടിമറിക്കണം. എം.പി. വീരേന്ദ്രകുമാറും വി.എസുമായി ഒരു വട്ടം ചര്‍ച്ച നടന്നു. പിണറായിയെ വിശ്വസിച്ച് എങ്ങനെ ചാടുമെന്നു മാത്രമാണു വീരേന്ദ്രകുമാര്‍ ചോദിച്ചത്. അതിനുത്തരം പറയാന്‍ വി.എസിന്റെ പ്രായം അനുവദിക്കുന്നുമില്ല.
കമെന്‍റ്: മാണിക്ക് ശുക്രനുദിച്ചു എന്നുതന്നെയാണ് തോന്നുന്നത്, പക്ഷേ അധിക നാള്‍ അദ്വാനവര്‍ഗ സിദ്ധാന്തം ഓടില്ല. അവശേഷിക്കുന്ന ഏക ആഗ്രഹം, അതാണ് മുഖ്യമന്ത്രിപഥം, അതോടെ "എല്ലാം നിറവേറി(Everything is accomplished)", ആമേന്‍!.
-കെ എ സോളമന്‍
മഞ്ജുവാര്യര്‍ വീണ്ടും വെള്ളിവെളിച്ചത്തില്‍
മുംബൈ: ആര്‍ക്ക്‌ലൈറ്റുകളുടെ വെള്ളി വെളിച്ചത്തിനും അമിതാഭ്ബച്ചനും അരികെ മഞ്ജുവാര്യര്‍ ആഹ്ലാദത്തോടെ നിന്നു. പ്രകാശപൂര്‍ണമായ ഇന്നലെകളെ അനായാസം വീണ്ടെടുത്തുകൊണ്ട് അഭിനേത്രിയായുള്ള രണ്ടാംജന്മത്തിന് തുടക്കം. തിങ്കളാഴ്ച എത്രപെട്ടെന്നാണ് ഒരു വ്യാഴവട്ടത്തെ മായ്ച്ചത്!
മുംബൈ ഗോരേഗാവില്‍ ഫിലിംസിറ്റിയുടെ ഒന്നാംനമ്പര്‍ ഫ്ലോറില്‍ പരസ്യചിത്രതാരമായി മലയാളിയുടെ ഇഷ്ടനായിക. അതിനെ സമ്മോഹനമാക്കാന്‍ സാക്ഷാല്‍ ബച്ചന്റെ സാന്നിധ്യവും. വി.എ. ശ്രീകുമാര്‍ എന്ന സംവിധായകന്റെ ക്യാമറയ്ക്കുമുന്നിലേക്ക് കടന്നുവന്ന മഞ്ജുവാര്യര്‍ ആദ്യഷോട്ടില്‍ അമിതാഭ് ബച്ചന്റെ കൈകളില്‍ മുറുകെ പിടിച്ചു.
പതിനാലുവര്‍ഷംമുമ്പ് 'പത്രം' എന്ന സിനിമയോടെ അവസാനിപ്പിച്ച അഭിനയജീവിതത്തിന്റെ വീണ്ടെടുപ്പില്‍ മഞ്ജുവിന്റെ കഥാപാത്രം നാലുഭാഷകളിലെ നായികയായി. പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരായിരുന്നു മറ്റ് തെന്നിന്ത്യന്‍ഭാഷകളില്‍ മഞ്ജുവിനൊപ്പം അഭിനയിച്ചത്. തിങ്കളാഴ്ച രാവിലെ 6.30ന് തന്നെ മഞ്ജു സെറ്റിലെത്തി. ബോളിവുഡ് താരറാണിമാരുടെ ചമയക്കാരന്‍ മിക്കി കോണ്‍ട്രാക്ടര്‍ കല്യാണ്‍ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിനായി മഞ്ജുവിനെ അണിയിച്ചൊരുക്കി. ഒമ്പതോടെ മറ്റ് ഭാഷകളിലെ നായകന്മാര്‍ ഓരോരുത്തരായി വന്നു. പത്തുമണിയോടെ ബച്ചനും. അദ്ദേഹത്തിന്റെ കാല്‍ക്കല്‍ തൊട്ട് അനുഗ്രഹംവാങ്ങിയാണ് മഞ്ജു ആദ്യഷോട്ടിന് തയ്യാറായത്. ബച്ചനും മഞ്ജുവും ഒരുമിച്ച് ടി.വി. കാണുന്നതും മഞ്ജു പേടിച്ച് ബച്ചന്റെ കൈകളില്‍ മുറുകെ പിടിക്കുന്നതുമാണ് ആദ്യം ചിത്രീകരിച്ചത്. 10.40ന് മഞ്ജുവാര്യരുടെ മുഖത്ത് വീണ്ടും വെള്ളിവെളിച്ചം വീണു.
Comment: കല്യാണ്‍ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രമാണ്, കല്യാണ്‍ ആഭരണം ധരിച്ചാല്‍ എങ്ങനെ വാപൊളിക്കാം എന്നതാണു ഇതിവൃത്തം. ഉല്‍ഘാടനത്തിനു "നിങ്ങളും ഉണ്ണണം എന്റെ കൂടെ" എന്നു ഷാരൂഖ് ഖാന്‍ വിളിച്ചുകൂവിയ 'ഇമ്മാനുവേല്‍" " പൂട്ടി. കല്യാണ്‍ പൂട്ടാനും അധികം കാലം വേണ്ട എന്നതാണു വാപൊളിയുടെ അര്ത്ഥം.
അമിതാഭ് ബച്ചനെക്കാള്‍ കൂടുതല്‍ വാപൊളിച്ചിട്ടു വീട്ടില്‍ എത്തുംപോള് വീട്ടുകാരന്‍ പായും തലേണയുമായി 'ദേപുട്ടു'കടയിലോട്ട് താമസം മാറുമോ എന്നതാണു ഇനി അറിയാനുള്ളത്.
-കെ എ സോളമന്‍
Sunday, 14 July 2013
'രാജിവെയ്‌ക്കണം' അവസാനദിവസം മുഖ്യമന്ത്രിക്കൊരു 'കമ്പി' പാര
Story Dated: Sunday, July 14, 2013 07:18
ആലപ്പുഴ: 'സ്വന്തം പാര്‍ട്ടിയുടേയും സംസ്‌ഥാനത്തിന്റെയും നന്മയ്‌ക്കായി സ്‌ഥാനം രാജി വെയ്‌ക്കണം.' ഇന്ത്യയില്‍ ടെലിഗ്രാം സേവനങ്ങള്‍ അവസാനിക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അയയ്‌ക്കപ്പെട്ട ഒരു കമ്പി സന്ദേശം ഇങ്ങിനെയായിരുന്നു. സെക്രട്ടറിയേറ്റ് വിലാസമാക്കി മുഖ്യമന്ത്രിക്കായിരുന്നു കമ്പി. അയച്ചതാകട്ടെ പ്രതിപക്ഷത്തെ ജി. സുധാകരന്‍ എം.എല്‍.എ. യും. കമ്പിസന്ദേശം അവസാനിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു നടപടി.
ഇന്ന് എട്ടു മണിയോടെ മരണം വരിച്ച് ചരിത്രത്തിലേക്ക് കയറുന്ന 163 വര്‍ഷം നീണ്ട കമ്പി സേവനത്തിന്റെ ഭാഗഭാക്കാകാന്‍ അവസാന ദിവസം ആലപ്പുഴ ബി.എസ്.എന്‍.എല്‍. ഓഫീസില്‍ എത്തിയ അനേകരുടെ കൂട്ടത്തില്‍ പങ്കാളിയാകാനായിരുന്നു ജി. സുധാകരന്‍ എത്തിയത്. ടെലിഗ്രാം അയയ്‌ക്കാന്‍ എത്തിയവരുടെ ക്യൂവിലേക്ക് തിക്കിത്തിരക്കി എത്തിയ ജി. സുധാകരന്‍ പണമടച്ച ശേഷം കമ്പിസന്ദേശം തയ്യാറാക്കുകയും അയയ്‌ക്കുകയുമായിരുന്നു. ഒപ്പം തന്നെ ചടങ്ങിനെത്തിയ കോണ്‍ഗ്രസ് നേതാവ് ദേവദത്ത് പുറക്കാടും ഒരു ടെലിഗ്രാം അടിച്ചു. അത് പക്ഷേ തന്റെ നേതാവിനെ പിന്തുണച്ച് ആയിരുന്നു. ഇതില്‍ ആരുടെ കമ്പി മുഖ്യമന്ത്രി സ്വീകരിച്ചാലും ഇല്ലെങ്കിലും മറുപടിയായി ഒരു കമ്പി സന്ദേശം അയയ്‌ക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞേക്കില്ല. കാരണം നാളെ മുതല്‍ അതില്ലല്ലോ.
കമന്റ്കാര്ഡും, ഇല്ലണ്ടും കൂടി നിര്‍ത്തുക. ചരിത്രത്തിന്റെ ഭാഗമാകാന്‍ വേറെയും കാണും. ചിലര്‍. അന്നന്നത്തെ കൂലികൊണ്ടു അരിവാങ്ങി കഞ്ഞി അടപ്പത്തിടേണ്ട ചുമതല ഇവര്‍ക്കാര്‍ക്കുമില്ല.
-കെ എ സോളമന്‍
KAS Leaf blog: ചര്‍ച്ച- ഔവര്‍ ലൈബ്രറി ആലപ്പുഴ മോഡല്‍ !
KAS Leaf blog: ചര്‍ച്ച- ഔവര്‍ ലൈബ്രറി ആലപ്പുഴ മോഡല്‍ !: നിരുപുദ്രവകരമായ ഒരു ചോദ്യത്തിനു ഔവര്‍ ലൈബ്രറി (ആലപ്പുഴ) ബുദ്ധി ജീവികളുടെ പ്രകടനമാണ് ചുവടെ. മറുപടിയായി "മാറ്റം ഉണ്ടായി, ഇല്ല, പരിശോ...
ചര്‍ച്ച- ഔവര്‍ ലൈബ്രറി ആലപ്പുഴ മോഡല്‍ !
നിരുപുദ്രവകരമായ ഒരു ചോദ്യത്തിനു ഔവര്‍ ലൈബ്രറി (ആലപ്പുഴ) ബുദ്ധി ജീവികളുടെ പ്രകടനമാണ് ചുവടെ. മറുപടിയായി "മാറ്റം ഉണ്ടായി, ഇല്ല, പരിശോധിച്ചു വരുടുകായാണ്"എന്നൊക്കെയുള്ള മറുപടിയെ പ്രതീക്ഷിച്ചുള്ളൂ. ബുദ്ധിജീവികളുടെ പ്രകടനം എങ്ങനെയെന്ന് കാണുക !! കെ എ സോളമന്‍
Subscribe to:
Posts (Atom)