തിരുവനന്തപുരം: സംസ്ഥാനത്ത് 533 പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍. ഹൈക്കോടതിയില്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.ജി ടോമിന്‍ ജെ തച്ചങ്കരിയും ഡി.ഐ.ജി ശ്രീജിത്തും ക്രിമിനലുകളുടെ പട്ടികയിലുണ്ട്.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരുടെ വിശദാംശങ്ങള്‍ ഡി.ജി.പി സമര്‍പ്പിച്ചത്. കൊലപാതകം മുതല്‍ സ്ത്രീ പീഡനം വരെയുള്ള കുറ്റങ്ങളില്‍ പ്രതികളായവരാണ് പട്ടികയിലുള്ളത്. ഇതില്‍ 29 പേര്‍ വിജിലന്‍സ് അന്വേഷണം 36 പേര്‍ സിബിഐ അന്വേഷണവും നേരിടുന്നവരാണ്.
കമന്റ്: ക്രിമിനല്‍ കേസുകളില്‍പ്പെടാത്തവരായി ആരെങ്കിലും അവശേ ഷിക്കുന്നുണ്ടോ?
-കെ എ സോളമന്‍
No comments:
Post a Comment