Thursday, 28 June 2012

ഗാന്ധിനിന്ദ: പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് സുഗതകുമാരി പിന്മാറി






തിരുവനന്തപുരം: ഗാന്ധിജിയെ വിമര്‍ശിക്കുന്ന കവിതയടങ്ങിയ പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ നിന്ന് പ്രശസ്ത കവയിത്രി സുഗതകുമാരി വിട്ടു നിന്നു. തമിഴ് ദളിത് കവയിത്രിയായ മീന കന്ദസ്വാമിയുടെ 'സ്​പര്‍ശം' എന്ന കവിതാ സമാഹാരമാണ് പ്രകാശനം ചെയ്യാന്‍ വിസമ്മതിച്ചത്. പ്രകാശനത്തില്‍ നിന്ന് പിന്‍മാറിയതില്‍ ചടങ്ങില്‍ മീന കന്ദസ്വാമി സുഗതകുമാരിയെ രൂക്ഷമായി വിമര്‍ശിച്ചു.

ചിന്ത പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ പുസ്തകം വി.എസ്.ബിന്ദുവാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിലെ ഇരുപത്തഞ്ചാമത്തെ കവിത ഗാന്ധിജിയെക്കുറിച്ചുള്ളതാണ്. 'മോഹന്‍ദാസ് കരം ചന്ദ്' എന്ന കവിത ഗാന്ധിജിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ്. മഹാത്മാ എന്ന വിശേഷണം ശരിയല്ല എന്ന് പറഞ്ഞു തുടങ്ങുന്ന കവിതയില്‍ ഗാന്ധിജിയുടെ ചിരി ഭയാനകമാണെന്നും പറയുന്നുണ്ട്.

അവധൂതനായി നടിക്കരുതെന്ന് ഗാന്ധിജിയോട് കവയിത്രി ആവശ്യപ്പെടുന്നു.' ബാപ്പു, ബാപ്പു, കൊടിയ വഞ്ചകാ. ഞങ്ങള്‍ നിങ്ങളെ വെറുക്കുന്നു. എന്ന വരിയോടെയാണ് കവിതയുടെ അവസാനം. ദളിത് സ് ത്രീ പക്ഷത്ത് നിന്നുകൊണ്ടാണ് കവിത ഗാന്ധിജിയെ നോക്കിക്കാണുന്നതെന്നും കവയിത്രി ചടങ്ങില്‍ പറഞ്ഞു

കേരള സര്‍വകലാശാലാ യൂണിയനാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. പ്രകാശനത്തിന് തലേദിവസമാണ് പുസ്തകം സുഗതകുമാരിക്ക് വായിക്കാന്‍ നല്‍കിയത്. കവിത ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ചടങ്ങിന് എത്തില്ല എന്ന് സുഗതകുമാരി സംഘാടകരെ അറിയിക്കുകയും ചെയ്തു. ഗാന്ധിജിയെ മോശമായി ചിത്രീകരിക്കുന്ന കവിതയടങ്ങിയ പുസ്തകം തന്റെ കൈകൊണ്ട് പ്രകാശനം ചെയ്യുന്നത് ആത്മവഞ്ചനയാണെന്ന് കവയിത്രി പറഞ്ഞു. വേദിയില്‍ താന്‍ വരാത്തതിന്റെ കാര്യം സത്യസന്ധമായി പറയണമെന്നും നിര്‍ദേശിച്ചു.

തുടര്‍ന്ന് പുസ്തകം കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. ചടങ്ങിനെത്തിയ മീന കന്ദസ്വാമി വിവാദമായ കവിത പാരായണം ചെയ്തു കൊണ്ടാണ് പ്രസംഗം തുടങ്ങിയത്. പ്രകാശനച്ചടങ്ങില്‍ നിന്നും പിന്‍വാങ്ങിയ സുഗതകുമാരി അവസരവാദിയാണെന്ന് ഇവര്‍ ആരോപിച്ചു. കവിതയോട് വിയോജിപ്പുണ്ടെങ്കിലും ചടങ്ങില്‍ നിന്ന് പിന്‍മാറുന്നത് ഇടുങ്ങിയ ചിന്താഗതിയാണ്.

കമന്‍റ്: എസ്കൂസ് മിസ് കന്ദസാമി ഇന്ത മാതിരി കവിതൈ  എഴുതക്കൂടാത്. സര്‍വകലാശാല യൂണിയന് പശങ്ങള്‍ക്ക്  ഗാന്ധിജിയെ അവഹേളിക്കുന്നവരെ ആദരിക്കുന്നതാണ് റൊമ്പപ്രമാദമാന സംഗതി, പുടിന്ചാച്ചി ? 
കെ എ സോളമന്‍ 

2 comments:

  1. കമന്റ്‌ അസ്സലായി.............

    ReplyDelete
  2. ഹായ് ജയരാജ്
    കെ എ സോളമന്‍

    ReplyDelete