കെ എ സോളമന്‍
“നമുക്ക് തിരുവനന്തപുരത്ത് മതിയായിരുന്നു , ഡേറ്റ്
പൊസ്ട്പോണ്‍ ചെയ്തു വാങ്ങിയത് കുഴപ്പമായി., ഈ പാണ്ടികളുടെ നടുവില്‍....”
“ ഏത് പാണ്ടികള്‍ ? “ ഞാന്‍ മകളോടു ചോദിച്ചു.
“നോക്കിക്കേ, ഇവിടെ വന്നിരിക്കുന്നവരെ കണ്ടില്ലേ, എല്ലാവരും പാണ്ടികള്‍, ഒരണ്ണമെങ്കില് മുണ്ടോ അല്പമെങ്കിലും
വെളുത്തത്?”
“നിന്നെക്കണ്ടാലും അങ്ങനയെ തോന്നൂ”
ഇങ്ങനെയൊക്കെ പറഞ്ഞു അവളെ പ്രകോപിപ്പിക്കുന്നത് എനിക്കു ഇഷ്ടമുള്ള
കാര്യമല്ല., എങ്കിലും ചിലപ്പോള്‍ഓര്‍ക്കാതെ പറഞ്ഞുപോകും.
പെട്ടെന്നവള്‍ സംസാരം നിര്‍ത്തി. പലതവണ ഇങ്ങനെ സംഭവിച്ചുള്ളതാണ്.
ഞാന്‍ പിന്നീടു പറയുന്നതു എന്തെന്ന് ശ്രദ്ധിക്കാതെ കൈലിരുന്ന പുസ്തകത്തിലെ താളുകള്‍
അലക്ഷ്യമായി മറിച്ചു എന്തോ വായിക്കുന്ന മട്ടില്‍ അവള്‍ ഇരുന്നു.
എല്ലാ കറുത്ത കുഞ്ഞുങ്ങളെപ്പോലെ അവള്‍ക്കും കറുത്ത നിറം തീരെ
ഇഷ്ടമില്ലായിരുന്നു. അവളെക്കാള്‍ കരുത്തവര്‍ ഒത്തിരിപ്പേരുന്ടെങ്കിലുംവെളുത്തവരുടെ
പക്ഷം ചേരാനായിരുന്നു അവള്‍ക്കെന്നുമിഷ്ടം. പാണ്ടിച്ചികളുടെ നിറം കറുപ്പാണന്ന് പറഞ്ഞു
കൂട്ടു കാരികള്‍ അവളെ കുഞ്ഞന്‍നാള്‍ തൊട്ടേ കളിയാക്കിയിട്ടുണ്ട്.
കറുത്ത നിറത്തെക്കുറിച്ച് അവള്‍ക്കുള്ള ആശങ്ക മാറ്റാന്‍ പല തവണ ശ്രമിച്ചിട്ടുണ്ട്, അതെല്ലാം
ഒരേ കഥയുടെ ആവര്‍ത്തനമാണെന്നു അവള്‍ക്കും എനിക്കും അറിയാമെങ്കിലും അങ്ങനെ ഒരുപരാതി
അവള്‍ പറഞ്ഞിട്ടില്ലയെന്നത് ആശ്വാസം.
“കറുത്തവര്‍ കാരിരുംബു
പോലെ, നല്ല ആരോഗ്യം, വെളുത്തവരെ പോലെ പനിവന്നാല്‍ ചുവയ്ക്കില്ല, വെയില്‍ കൊണ്ടല്‍ ഇരുളില്ല, ക്ഷീണിച്ചാല് മഞ്ഞക്കില്ല, വിഷം തീണ്ടിയാല്‍ നീലക്കില്ല, കറുത്തവന് എപ്പോഴും ഒരേനിറം, തനിനിറം. കറുപ്പിന്നേഴഴക്, നീ കേട്ടിട്ടില്ലേ, കാര്‍വര്‍ണന്‍, കാര്‍കൂന്തല്‍ കരിംകൂവളം, കരിമിഴിക്കണ്ണു”- സൌന്ദര്യ
സങ്കല്‍പ്പങ്ങള്‍ ഒത്തിരി ഞാന്‍ നിരത്തും.
“എന്റെ മകള്‍ ഒരു വെളുത്ത കുട്ടിയായിരുന്നെങ്കില്‍ ഇത്രയും സ്നേഹം
നിന്നോടു ഉണ്ടാകുമായിരുന്നോ- എനിക്കു സംശ്യമുണ്ട”, ഇങ്ങനെ കൂടെക്കൂടെ പറയുന്നതു
കേള്‍ക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നോ, എനിക്കു ഒരു നിശ്ചയവുമില്ല
.
ഇക്കഥ ഇവിടെ കോയമ്പത്തൂരിലും ആവര്‍ത്തിക്കുമോ എന്ന സംശയം കൊണ്ടാവണം
പുസ്തകത്തില്‍ നിന്നു അവള്‍ തല പൊക്കിയതേയില്ല.
അവളുടെ സമീപത്തായി ഒരുസ്ത്രീവന്നിരുന്നു. തനി തമിഴത്തി തന്നെ.
തമിഴു കലര്‍ന്ന ഇംഗ്ലീഷിലാണ് അവര്‍ സംസാരിച്ച് തുടങ്ങിയത് . പെട്ടെന്നു എന്തോ മനസ്സിലായിട്ടെന്ന
മട്ടില്‍ തമിഴത്തി തുടര്‍ന്നു.
" ലുക്ക്, ഇങ്കെയെല്ലാം മലയാളി പശിങ്ങള്‍, നമ്മ എന്ന ശെയ്യറതു? കുളന്തയിന്‍ ഊര് എങ്കെ?”
എന്റെ മകള്‍ എന്നെ ദയനീയമായി നോക്കി..
-കെ എ സോളമന്‍
സര്‍ റെ..... ഞങ്ങളുടെ കുട്ടുകാരി കു കറുത്ത നിറം മെങ്കില്‍ ,,,അതിന്റെ ഉത്തരവാദിതും സര്‍ നും ടീച്ചര്‍ നും മാത്രം.
ReplyDeleteകഥയില്‍ സൂചിപ്പിക്കുന്ന മകളെ .....
ഹിടലെര്‍ കു പോക്കമുണ്ടോ .... എ കേ ആന്റണി കു പോകമുണ്ടോ ........വി എസ് പോക്കമുണ്ടോ അന്നോകെ ചോദിക്കുന്ന പോലെ ഉള്ളു ഈ കറുപും വെളുപ്പും
കുഞ്ഞുണ്ണി മാഷ് പണ്ട് പറഞ്ഞ പോലെ പൊക്കം എല്ല്ലയ്മയാണ് എന്റെ പൊക്കം .... വെളുപല്ലതതാണ് നമ്മുടെ സൌന്ദര്യം .....
ഉത്തരവാദിത്വമേറ്റിരിക്കുന്നു പ്രെജി. എനിക്കു കറുത്തവരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞിട്ടു മനസ്സിലാവെണ്ടെ? ചന്ദനമരത്തിന്റെയും തേന്‍മാവിന്റെയും കൂടെ കാഞ്ഞിരവും മൂളുമുരിക്കും പിഴച്ചു പോട്ടെ, അങ്ങനെയല്ലേ പ്രെജി?
ReplyDeleteഈ വരവിന് ആശംസകള്‍!