Wednesday, 20 June 2012

കോഴിക്കോട്‌ നേരിയ ഭൂചലനം



കോഴിക്കോട്‌: കോഴിക്കോട്‌ നഗരത്തിലും ബേപ്പൂരിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക്‌ 2.15നായിരുന്നു റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്‌. കരിപ്പൂരില്‍ നിന്ന്‌ നാലു കിലോമീറ്റര്‍ വടക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കോഴിക്കോട്‌, മലാപ്പറമ്പ്‌, സിവില്‍ സ്റ്റേഷന്‍, രാമനാട്ടുകര തുടങ്ങിയിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 24 സെക്കന്‍ഡ്‌ നീണ്ടുനിന്ന ഭൂചലനത്തില്‍ ആളപായമോ നാശഷ്ട്‌മോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു.
Comment: കുറച്ചു നാളായ് കോഴിക്കോട് ആകെ പ്രശ്നങ്ങളാണ്
-കെ എ സോളമന്‍ 

No comments:

Post a Comment