നിന്റെ പുഞ്ചിരി
എനിക്കതമൃത മഴയായിരുന്നു
നിന്റെ സ്നേഹം
എനിക്കല്‍ഭുതമായിരുന്നു
നിന്റെ നോട്ടം
എന്റെ സ്വന്തമായിരുന്നു
നിന്നോടെനിക്കെന്നും ആരാധനയായിരുന്നു.
നിന്റെ കണ്ണില്‍ നിറയും ആഴങ്ങളില്‍
കണ്ടു ഞാന്‍ ഒത്തിരി മോഹസ്വപ്നങ്ങള്‍
നിന്‍റെ സ്നേഹം കാണുംപോളൊക്കെയും
ഞാന്‍ അത്ഭുതം കൂറുമായിരുന്നു...
ഇപ്പോഴിതാ ഒടുവില്‍
നീണ്ടമുപ്പതു സംവല്‍സരങ്ങള്‍ക്ക്മിപ്പുറം
നമ്മുടെ തീരാപ്രണയമെവിടെ?
നാംപാടിയ യുഗ്മഗാനമെവിടെ?
എങ്കിലും നാമറിയുന്നു
നമ്മുടെ പ്രണയം അനശ്വരമായിരുന്നു
എനിക്കും നിനക്കും ഓര്‍ക്കാന്‍
മറ്റൊരു മധുരസ്മരണയില്ലായിരുന്നു.
നിന്റെ കണ്ണില്‍നിറയും ആഴങ്ങളില്‍
ഒരിക്കല്‍ക്കൂടി ഞാന്‍ നിഴലായ് വീണു
നീ കൈചൂണ്ടിയ ദിക്കില്‍ ഞാന്‍ കണ്ടു...
നിന്റെ മകള്‍,
അവള്‍ക്കുമുണ്ടോ പറയാന്‍കഥകള്‍?
ഒത്തിരി കഥകള്‍?
അറിയണമെന്നില്ലെനിക്ക്,
എങ്കിലും വെറുതെ.-------
നിന്റെ പുഞ്ചിരി
എനിക്കതമൃത മഴയായിരുന്നു
നിന്റെ സ്നേഹം
എനിക്കു തപ്തനിശ്വാസമായിരുന്നു.
-കെ എ സോളമന്‍
No comments:
Post a Comment