Monday, 11 June 2012

വിഎസിനോട് സര്‍ക്കാരിന് ഒരു വിരോധവുമില്ല: തിരുവഞ്ചൂര്‍



തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനോട് സര്‍ക്കാരിന് ഒരു വിരോധവുമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വി.എസിനും കുടുംബത്തിനുമെതിരേ സന്തോഷ് മാധവന്‍ ഉള്‍പ്പെടെ കള്ളക്കേസുകള്‍ കൊണ്ടുവരുന്നതായി കാണിച്ച് എ.കെ. ബാലന്‍ ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

ആരെങ്കിലും അയച്ച ഊമക്കത്തിന്റെ പേരില്‍ കള്ളക്കേസുകള്‍ എടുക്കുകയെന്നത് സര്‍ക്കാരിന്റെ നയമല്ല. വി.എസിനോട് സര്‍ക്കാരിന് യാതൊരു വിരോധവുമില്ലെന്ന് പറഞ്ഞ മന്ത്രി അദ്ദേഹത്തോട് നിങ്ങള്‍ക്ക് വിരോധം തോന്നാതിരുന്നാല്‍ മതിയെന്ന് പ്രതിപക്ഷത്തോട് പറയാനും മറന്നില്ല.
Comment: വിഎസിനോട് സര്‍ക്കാരിന് ഒരു വിരോധവുമില്ലെന്നു സമ്മതിച്ചു, മറ്റാരോടെങ്കിലും വിരോധമുണ്ടോ? 
കെ എ സോളമന്‍ 

No comments:

Post a Comment