Saturday, 30 June 2012

ടി.പി വധം: പിണറായിക്കെതിരെ വീണ്ടും വി.എസ് രംഗത്ത്


തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നതാണോ ജനം വിശ്വസിക്കുന്നതെന്നതെന്ന്‌ കാത്തിരുന്ന്‌ കാണാമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു.
ചന്ദ്രശേഖരനെ വധിച്ചതില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്ന്‌ ഏത്‌ അന്നം കഴിക്കുന്നവനും ഉറപ്പിച്ച്‌ പറയാമെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍. 2009ലെ മുന്നണി ശിഥിലമായതാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക്‌ കാരണമായതെന്നും വി.എസ്‌.പറഞ്ഞു.
ലോട്ടറി വിവാദമാണ്‌ തെരഞ്ഞെടുപ്പ്‌ തോല്‍വിക്ക്‌ കാരണമായതെന്ന്‌ പാര്‍ട്ടി മേഖലാ റിപ്പോര്‍ട്ടിംഗില്‍ പറഞ്ഞതായി താന്‍ വിശ്വസിക്കുന്നില്ല. ലോട്ടറി മാഫിയക്കെതിരെ എന്നും ശക്തമായ നിലപാടെടുത്തയാളാണ്‌ താനെന്നും കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ്‌ സാന്റിയാഗോ മാര്‍ട്ടിനെ നാട്ടില്‍ നിന്ന്‌ കെട്ടുകെട്ടിച്ചതെന്നും വി.എസ്‌.പറഞ്ഞു.
സീറ്റുകള്‍ പിടിച്ചെടുത്തതും മദനിയെ കൂട്ടുപിടിച്ചതും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തിരിച്ചടിക്ക്‌ കാരണമായി
Comment: സംഗതി ഒരു വഞ്ചിക്ക് പോണ ലക്ഷണമില്ല .
-കെ എ സോളമന്‍ 

2 comments:

  1. ഇങ്ങനെ പോയാല്‍ എന്ത് ചെയ്യും..............

    ReplyDelete
  2. ആശംസകള്‍ ജയരാജ്
    -കെ എ സോളമന്‍

    ReplyDelete