മലപ്പുറം: വളാഞ്ചേരിയില്‍ ഈ മാസം 13,14 തിയ്യതികളില്‍ നടക്കുന്ന ‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറില്‍ വി എസ് അച്യുതാനന്ദനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്.
സിപിഎമ്മിന്റെ രൂപീകരണം മുതല്‍ ഇഎംഎസിനൊപ്പം പ്രവര്‍ത്തിച്ച വി എസ് അച്യുതാനന്ദനെ പരിപാടിയില്‍ നിന്നൊഴിവാക്കിയതില്‍ നേതൃത്വത്തിന്റെ ഗൂഢാലോചനയാണെന്ന് വി എസ് വിഭാഗം കരുതുന്നു. വി എസിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതിന് കാരണമായി അദ്ദേഹത്തിന്റെ സമയ കുറവാണെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.
ഒഞ്ചിയവും ഷൊര്‍ണ്ണൂരും കഴിഞ്ഞാല്‍ സിപിഎം വിമതരുടെ ശക്തികേന്ദ്രമാണ് വളാഞ്ചേരി. ചെഗുവേര കള്‍ച്ചറല്‍ ഫോറം എന്ന പേരില്‍ ഇവര്‍ ഇവിടെ സമാന്തര പ്രവര്‍ത്തനം നടത്തുന്നുണ്ട്.

Comment: സംഗതി പിടിവിട്ടു പോകുന്ന ലക്ഷണമാണ് കാണുന്നത് സഖാക്കളെ.
-കെ എ സോളമന്‍
No comments:
Post a Comment