Friday 22 June 2012

ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമം










തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബും നിയമസഭയില്‍ പറഞ്ഞു. ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ദ്ധനയില്‍ നിന്ന്‌ സാധാരണക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ഹൈക്കോടതിയുടെ അഭിപ്രായം നിയമനിര്‍മ്മാണത്തിന്‌ ശക്തിപകരുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത്‌ തടയാന്‍ സംവിധാനമുണ്ടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഈ നിയമസഭാ സമ്മേളന കാലയളവില്‍ നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്ന്‌ അനൂപ്‌ ജേക്കബ്‌ പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുചര്‍ച്ച ആവശ്യമായതിനാലാണിത്‌.

Comment:
  ശ്രീ കൃഷ്ണ വിലാസം പോറ്റി ഹോട്ടലില്‍ 30 രൂപയ്ക്കാണ് ഊണ് കഴിച്ചു കൊണ്ടിരിക്കുന്നത്. വില ഏകീകരണം വരുന്നതോടെ പ്രിന്‍സ് ഹോട്ടലിലും റോയല്‍ പാര്‍ക്കിലും കേറി ഇതേ കാശിന് ഊണ് കഴിക്കാന്‍ പറ്റുകയെന്നത്  വളരെ നല്ല കാര്യം! 
പിന്നെ, പൊതു ചര്‍ച്ചയുടെ കാര്യം, വീട്ടില്‍നിന്ന് പൊതിച്ചോറുമായി പോയി ചാനലില്‍ കേറിയിരുന്നു അധരവ്യായാമം  നടത്തുന്നവന്ഠെ ചര്‍ച്ചയല്ലേ, അതുകുറെ കേട്ടിട്ടുണ്ട്.  വയറ്റിപ്പിഴപ്പിന് ഹോട്ടല്‍ നടത്തുന്നവന്റെ പുറത്തു കുതിര കേറാനാവരുത്  നിയമം

-കെ എ സോളമന്‍ 

2 comments:

  1. ഇവിടെ ഓട്ടോ ചര്‍ജിനു നിയമം ഉണ്ട്, പുകവലി നിയന്ത്രിക്കുന്ന നിയമം ഉണ്ട്... അതൊക്കെ കൃത്യമായി പാലിക്കപ്പെടുന്നതുകൊണ്ട് ഈ നിയമം വരുന്നതോടെ വയറിനും പെഴ്സിനും സന്തോഷമാകുമായിരിക്കും!!! പാലിക്കാന്‍ നമ്മള്‍ പഠിക്കുന്നത് വരെ ഇവിടെ ഒരു നിയമം കൊണ്ടും പ്രയോജനം ഇല്ല.

    ReplyDelete
  2. ഹായ്, വൈശാഖന്‍ സ്വാഗതം ടു ലീഫ് .

    -കെ എ സോളമന്‍

    ReplyDelete