Saturday 16 June 2012

പറക്കുക,പക്ഷി-കവിത –കെ എ സോളമന്‍




അസ്തമനസൂര്യന്റെചെമ്മാനമേട്ടില്‍
കടലിന്നഗാധമാം നിഴല്‍പ്പാട്നോക്കി
ദിക്കറിയാതെ പറക്കുന്നപക്ഷി
കരയുന്നതെന്തേ, നീ കൂട്ടം പിരിഞ്ഞോ ?

പകലവസാനിക്കും ഇരുള്‍മൂടും വേഗം
പറക്കുക പറക്കുക പിന്നെയും പിന്നെയും
ഒരു മരച്ചില്ല നിനക്കായ് നില്‍പ്പുണ്ട്
ഇരുള്‍ നിറയൊന്നിരി രാത്രി വഴികളില്‍

ആര്‍ത്തുല്ലസിച്ചെത്താമ് പെരുമഴ
നില്‍കാന്‍ നനയാന്‍ നേരമില്ലൊട്ടുമെ
കരയാനുള്ളതല്ലീ ജന്മമോര്‍ക്ക നീ
സമയമില്ലൊട്ടും, പറക്ക നീ എന്‍പക്ഷി

-K A Solaman.

No comments:

Post a Comment