Thursday, 21 June 2012

സി.പി.എം പ്രണബിനെ പിന്തുണയ്ക്കും



ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഇടതുമുന്നണിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനായില്ല. പ്രണാബ്‌ മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ സി.പി.എമ്മും ഫോര്‍വേഡ്‌ ബ്ലോക്കും തീരുമാനിച്ചു. എന്നാല്‍ സി.പി.ഐയും ആ‍ര്‍.എസ്.പി വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കും.
ഇന്ന് ചേര്‍ന്ന ഇടതുയോഗമാണ്‌ വ്യത്യസ്ത നിലപാട്‌ സ്വീകരിക്കാന്‍ തീരുമാനിച്ച്‌ പിരിഞ്ഞത്‌. പ്രണബ്‌ മുഖര്‍ജിയെ പിന്തുണയ്ക്കാനാണ്‌ തീരുമാനമെന്ന്‌ സി.പി.എം, ഫോര്‍വേഡ്‌ ബ്ലോക്ക്‌ പാര്‍ട്ടികള്‍ അറിയിച്ചു.
Comment: പിന്നെന്തിന് സി പി എമ്മും, കോണ്‍ ഗ്രസ്സും തമ്മില്‍ കേരളത്തില്‍ തിമിലകളി നടത്തുന്നു ?
-കെ എ സോളമന്‍ 

No comments:

Post a Comment