തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ വിളിക്ക് വിലക്ക്. പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഫെബ്രുവരി ആറിനാണ് ഉത്തരവിറങ്ങിയത്. ഉത്തരവ് നടപ്പാക്കേണ്ട ചുമതല അതാത് ഓഫീസുകളിലെ മേധാവിക്കായിരിക്കും.
ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ ഉദ്യോഗസ്ഥരുടെ സ്വകാര്യ ഫോണ്‍വിളികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഓഫീസുകളിലെ ലാന്‍ഡ് ഫോണുകളുടെ ദുരുപയോഗം തടയണമെന്നും ഉത്തരവില്‍ പറയുന്നു.
കമന്റ്: വിലക്ക് ലംഘിച്ചാല്‍ മുഖത്ത് മുളകുവെള്ളം തളിക്കണം. തളിക്കുമോ?
-കെ എ സോളമന്‍
No comments:
Post a Comment