Monday 4 June 2012

വൈദ്യുതി നിരക്ക് വര്‍ഷം‌തോറും കൂട്ടണം – കെ.എസ്.ഇ.ബി



തിരുവനന്തപുരം: വൈദ്യുതി നിരക്കു വര്‍ഷം തോറും വര്‍ദ്ധിപ്പിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത കൂടി വരികയാണ്. ഒറ്റയടിക്ക് വൈദ്യുതിചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിലും നല്ലത് ഓരോവര്‍ഷവും കുറേശെ വര്‍ദ്ധിപ്പിക്കുകയാണെന്നാണ് ബോര്‍ഡിന്റെ വാദം.
റെഗുലേറ്ററി കമ്മിഷന്‍റെ തെളിവെടുപ്പിലാണു ബോര്‍ഡ് ഈ ആവശ്യം ഉന്നയിച്ചത്. പുറത്തു നിന്നു കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങിയതു വഴിയുളള 77.22 കോടി രൂപയുടെ അധികബാധ്യത മറികടക്കാനാണിതെന്നാണു ബോര്‍ഡിന്റെ വിശദീകരണം. വൈദ്യുതി നിരക്ക് ഒറ്റയടിക്കു വര്‍ധിപ്പിച്ചാല്‍ സാധാരണക്കാര്‍ക്കു നേരേയുളള തിരിച്ചടിയാകും. അതിനാല്‍ ഘട്ടം ഘട്ടമായി വര്‍ദ്ധനവ് നടപ്പാക്കണമന്നാണു നിര്‍ദേശം.
കമന്‍റ്: ജനത്തെ  പ്രകോപിപ്പിക്കുക എന്നതാണു ഇല. ബോര്‍ഡിന്‍റെ കുറച്ചു നാളായുള്ള കലാപരിപാടി . ഒറ്റയടി വേണ്ടത് ബോര്‍ഡ് ഏമാന്‍മാരുടെ കരണക്കുറ്റിക്കാണ് . ഇല. ബോര്‍ഡിനെ പിരിച്ചുവിടാന്‍ ഒരു മാര്‍ഗവുമില്ലേ
-കെ എ സോളമന്‍ 

No comments:

Post a Comment