Tuesday 26 June 2012

'സ്‌പിരിറ്റ്' സിനിമയ്ക്ക് വിനോദ നികുതി ഒഴിവാക്കി


















തിരുവനന്തപുരം: മദ്യത്തിനെതിരെ സന്ദേശം
പകരുന്ന 'സ്പിരിറ്റ്' സിനിമയെ വിനോദ
നികുതിയില്‍ നിന്ന് ഒഴിവാക്കിയെന്ന് മന്ത്രി
എം.കെ.മുനീര്‍ നിയമസഭയില്‍ പറഞ്ഞു. 
മദ്യത്തിനെതിരെ സമൂഹത്തിന്റെ മനസാക്ഷിയെ
 ഉണര്‍ത്തുന്ന ചിത്രമാണിത്. 

മദ്യവിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍

ബോധവത്കരണവും ആവശ്യമാണ്. ഈ സാ
ഹചര്യത്തിലാണ് സിനിമയെ വിനോദ നികുതിയില്‍
നിന്ന് ഒഴിവാക്കുന്നത്. ചിത്രമൊരുക്കിയ
രഞ്ജിത് - മോഹന്‍ലാല്‍ ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. പി.സി.വിഷ്ണുനാഥാണ് സബ്മിഷനിലൂടെ
ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. 

കമന്‍റ് :സ്പിരിറ്റ് സിനിമയ്ക്കു വിനോദ നികുതി ഇളവ്
 ചെയ്യാന്‍ ഒരു കാരണം ശ്രീ ഗണേഷ് കുമാര്‍ മന്ത്രിപ്പണിയുടെ 
തിരക്കിനിടയിലും സിനിമയിലെ ചാനല്‍ എക്സിക്കുട്ടീവ് ആയി 
അഭിനയിച്ചതാണ്. വിനോദ നികുതി ഇളവ് ചെയ്തു കൊടുത്ത 
സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി  എം കെ മുനീര്‍ ഒരു ചാനല്‍ 
മേധാവി ആണല്ലോ. ചാനല്‍ തലപ്പതിരിക്കുന്നത് സത്യസന്ധരായ മെലാളന്‍മാരാണെന്ന് കുടിച്ചു ലെക്കുകെടാത്ത ജനം സിനിമ 
കണ്ടെങ്കിലും മനസ്സിലാക്കട്ടെ. മന്ത്രിതല അഴിമതി, 
വിനോദനികുതി ഇളവ് ചെയ്തും ആകാം.

രഞ്ജിത്ത് കൌശലക്കാരനായ സംവിധായകന്‍ മാത്രമല്ല,
 ഒരു ലോബീയിസ്റ്റ് കൂടിയാണ് എന്ന കാര്യ ത്തില്‍ സംശയ
 മുണ്ടെങ്കില്‍ പി സി വിഷ്ണുനാഥ എം എല്‍ എ 
യോടു ചോദിക്കൂ.
കെ എ സോളമന്‍ 

1 comment: