Monday, 11 June 2012

അഴിമതിക്കെതിരെ പോരാടും: വി.കെ.സിംഗ്‌










ഗുര്‍ഗോണ്‍: അഴിമതിക്കെതിരെ പോരാടുവാന്‍ തനിക്ക്‌ താല്‍പ്പര്യമുണ്ടെന്ന്‌ മുന്‍ കരസേനാ മേധാവി ജനറല്‍
വി.കെ.സിംഗ്‌ പറഞ്ഞു. ഗുര്‍ഗോണിലെ ജറ്റോലി-ഹെയ്‌ലി
 മാന്ദിയില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍
പങ്കെടുക്കാനെത്തിയതായിരുന്നു സിംഗ്‌. രാജ്യത്തെ
 അഴിമതി തുടച്ചുനീക്കാന്‍ അണ്ണാ ഹസാരെയും
 ബാബാ രാംദേവും നടത്തുന്ന പോരാട്ടങ്ങളെ താന്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ ജനങ്ങള്‍ക്കുവേണ്ടിയാണ്‌ രാംദേവും
ഹസാരെയും പോരാടുന്നത്‌. അതിനാല്‍ തന്നെ
ജനങ്ങള്‍ അവരെ പിന്തുണക്കുമെന്നും സിംഗ്‌ പറഞ്ഞു
കമന്‍റ്: സര്‍വീസില്‍ നിന്നറങ്ങി കഴിഞ്ഞാല്‍ ചിലര്‍ക്ക് വെളിപ്പാടുണ്ടാകും. അന്നാഹസാരേക്കു കൂട്ടായി.
 രാംദേവിന്റെ യോഗായുടെ കൂടെ റൂട്ടു മാര്‍ച്ച് 
കൂടിയാകാം
-കെ എ സോളമന്‍ 

No comments:

Post a Comment