തിരുവനന്തപുരം: തിരുവനന്തപുരത്തെ മാലിന്യ പ്രശ്നത്തിന്റെ പേരില്‍ മേയര്‍ കെ.ചന്ദ്രികയും തലസ്ഥാന എം.പി ശശി തരൂരും തമ്മില്‍ വാക്‌പോര്. മേയറുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് മാലിന്യപ്രശ്നത്തിന് കാരണമെന്നും നഗരം ചീഞ്ഞുനാറുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മേയര്‍ക്കാണെന്നും ശശി തരൂര്‍ ആരോപിച്ചു.
നെയ്യാറ്റിന്‍കര വിധിയില്‍ നിന്ന് മേയര്‍ ഒന്നും പഠിക്കുന്നില്ലെന്നും ശശി തരൂ പറഞ്ഞു. പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ മേയര്‍ രാജിവയ്ക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് നഗരസഭയില്‍ രാവിലെ യുഡിഎഫ് കൗണ്‍സിലര്‍മാരും ഇടത് അനുകൂല സംഘടനാ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ വിമര്‍ശനം.
തരൂരിന്റെ വിമര്‍ശനത്തോട് രൂക്ഷമായ ഭാഷയിലാണ് മേയര്‍ ചന്ദ്രിക പ്രതികരിച്ചത്. കഴിവ് കൂടിപ്പോയതു കൊണ്ടാണോ ശശി തരൂര്‍ മന്ത്രിസ്ഥാനം രാജിവച്ചതെന്ന് അവര്‍ ചോദിച്ചു. രണ്ടു കാലിലും മന്തുമായി നടക്കുന്ന ആളാണ് ഒരു കാലില്‍ മന്തുള്ളവനെ പരിഹസിക്കുന്നതെന്നും ചന്ദ്രിക പറഞ്ഞു.
Comment: മേയറും തരൂരും ചേര്‍ന്ന് മാലിന്യം വീതിച്ചെടുത്ത് പ്രശ്നം പരിഹരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു .
-കെ എ സോളമന്‍
-കെ എ സോളമന്‍
Nice Blog...
ReplyDeleteSir Visit My Blog and Comment
@ Codes Blog Get 100+ Blogging Tricks
സുനന്ദ ഇന്ന ആയമ്മയോടോപ്പും കിട്ടിയ വിയര്‍പോഹരി ടീ യാന്‍ വേണ്ടാന്ന് വെച്ചത് മാലിന്യമായത് കൊണ്ടോ ഗതികേട് കൊണ്ടോ ? എന്തായാലും ആ അവസ്ഥ ചന്ദ്രിക കു എല്ലാ അന്നത് അത്ര പരിഷ്കരികലല്ലാത്ത മലയാളി മംമൂല്‍ കു ആശ്വാസത്തിന് വകയായി
ReplyDeleteമൂന്നു കെട്ടി രണ്ടുപേക്ഷിച്ചവരെ കാണുന്നത് തന്നെ മേയര്‍ക്കു കലിയാണ് പ്രെജി.
ReplyDelete-കെ എ സോളമന്‍