Saturday, 30 June 2012

ലാല്‍ ജോസ് ചിത്രത്തില്‍ പൃഥ്വിരാജിന് നായികമാര്‍ മൂന്ന്‌



ബോക്‌സ് ഓഫീസില്‍ വിജയം ആഘോഷിക്കുന്ന
ഡയമണ്ട് നെക്‌ലേസിനുശേഷം ലാല്‍ ജോസ് 
സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍
പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംവൃതാ സുനില്‍, രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍
എന്നിവരാണ് നായികമാര്‍. കലാഭവന്‍ മണി 
ശക്തമായ കഥാപാത്രവുമായി ഈ ചിത്രത്തില്‍ 
പ്രത്യക്ഷപ്പെടുന്നുണ്ട്.

പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശ്
നിര്‍മിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ 
ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ബോബി സഞ്ജയ്
എഴുതുന്നു. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം
നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത
സംവിധായകന്‍ ഔസേപ്പച്ചനാണ്.

കമന്‍റ്: എന്തിന് മൂന്നില്‍ നിര്‍ത്തണം, അരഡസന്
ഇരിക്കട്ടെ. പുതിയ സന്ദേശങ്ങള്‍ നല്‍കുന്നതാണല്ലോ
'സ്പിരിറ്റ്' പോലുള്ള ഇപ്പോഴത്തെ സോദ്ദേശ്യസിനിമകള്‍ .
-കെ എ സോളമന്‍ 

2 comments:

  1. ലാല്‍ ജോസ് ചിത്രമല്ലേ നന്നായിരിക്കും എന്നും പ്രതീക്ഷിക്കാം................

    ReplyDelete
  2. ഭാര്യ, മുന്‍ഭാര്യ ,കാമുകി , ഇതിനാകണം മൂന്നു നായികമാര്‍.. ആശംസകള്‍ ജയരാജ്
    കെ എ സോളമന്‍

    ReplyDelete