ന്യൂദല്‍ഹി: രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ അധികാര കാലാവധി ജൂലൈ മാസത്തില്‍ അവസാനിക്കാനിരിക്കെ തെരഞ്ഞെടുപ്പ് മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേരുതന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു രാഷ്ട്രീയ മുന്നണിയുടേയും ഭാഗമല്ലെന്നതും അബ്ദുള്‍ കലാമിന് നേട്ടമായിരിക്കുകയാണ്.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എത്രയും വേഗം വ്യക്തത കൈവരിക്കണമെന്നും അടുത്ത രാഷ്ട്രപതി രാഷ്ട്രീയ ചായ്‌വുള്ള വ്യക്തിയായിരിക്കരുതെന്നും യുപിഎ ഘടകകക്ഷി കൂടിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. യുപിഎ മുന്നണിയും പ്രധാന പ്രതിപക്ഷമായ എന്‍ഡിഎയും ഇക്കാര്യത്തില്‍ സമവായത്തിലെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സ്ഥാനാര്‍ത്ഥി രാഷ്ട്രീയ ചായ്‌വില്ലാത്ത വ്യക്തിയാണെങ്കില്‍ പൂര്‍ണമായും പിന്തുണയ്ക്കാന്‍ തയ്യാറാണന്നും ശരദ് പവാര്‍ വ്യക്തമാക്കി.
മറ്റു ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും കലാമിനുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കുന്ന നിലപാടുതന്നെയാണ് ബിജെപിയും സ്വീകരിക്കുന്നത്
Comment: രാഷ്ട്രീയ കക്ഷികള്‍ ശരിയായ തീരുമാനത്തിലേക്ക് വരുന്നത് സന്തോഷകരമായ കാര്യം. ഡോ. കലാം തന്നെയാകട്ടെ നമ്മുടെ അടുത്ത രാഷ്ട്രപതി.
-കെ എ സോളമന്‍
No comments:
Post a Comment