Friday, 22 June 2012

സ്‌പിരിറ്റ്' കാണാന്‍ രാഷ്ട്രീയഭേദം മറന്ന്





തിരുവനന്തപുരം: രഞ്ജിത്ത് സംവിധാനം
ചെയ്ത മോഹന്‍ലാല്‍ ചിത്രമായ 'സ്പിരിറ്റ്'
 കാണാന്‍ നിയമസഭാ സാമാജികര്‍
 രാഷ്ട്രീയഭേദമില്ലാതെ ഒരുമിച്ചെത്തി.
 മന്ത്രി കെ.ബാബു, കെ.പി.സി.സി. പ്രസിഡന്‍റ്
 രമേശ് ചെന്നിത്തല എന്നിവരുമുണ്ടായിരുന്നു
 കൂട്ടത്തില്‍. ശ്രീകുമാര്‍ തിയേറ്ററില്‍ വ്യാഴാഴ്ച 
ഫസ്റ്റ്‌ഷോ കാണാനാണ് ഇവരെത്തിയത്.

ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മുല്ലക്കര 

രത്‌നാകരന്‍, ഡൊമിനിക് പ്രസന്‍േറഷന്‍,
 പി.സി.വിഷ്ണുനാഥ്, എ.പി. അബ്ദുള്ളക്കുട്ടി,
 ഇ. ചന്ദ്രശേഖരന്‍, കെ.രാജു, ബെന്നിബെഹനാന്‍, 
കെ.കെ.ലതിക, കെ.എം.ഷാജി തുടങ്ങി അമ്പതോളം
 ഭരണ, പ്രതിപക്ഷ എം.എല്‍.എ.മാരാണ് സിനിമ
 കാണാനെത്തിയത്. 'സ്പിരിറ്റ്' മികച്ച ചിത്രമെന്ന്
 അവര്‍ അഭിപ്രായപ്പെട്ടു.

Comment: "പുകവലി, മദ്യപാനം ആരോഗ്യത്തിന്
 ഹാനികരം" എന്നത് ചിത്രം ഉടനീളം എങ്ങനെ
 സൌകര്യപൂര്‍വം  എഴുതിക്കാണിക്കാമെന്ന
 വിദ്യ ഈ സിനിമയിലൂടെ സംവിധായകന്‍
 ജനത്തെ ബോധ്യപ്പെടുത്തുന്നു.   "ഗാന്ധി"സിനിമ
 കണ്ടു ആരും ഗാന്ധിയാകാത്തത് പോലെ കുടി
 നിര്‍ത്തിയവന്റെ സിനിമ കണ്ടു ആരും കുടി
 നിര്‍ത്താന്‍  പോണില്ല എന്നതാണു ചിത്രത്തിന്റെ
 സന്ദേശം.
 "മദ്യപിച്ചിരുന്നെങ്കില്‍ നിന്നെ റേപ്പ് ചെയ്തേനെ"
എന്ന മെയില്‍ ഷെവിനിസ്റ്റിക് ഡയലോഗ് 
സൂപ്പര്‍നായകന്‍ ഒരു സ്ത്രീയുടെ മുഖത്ത് നോക്കി 
പറയുന്നതാകാം മികച്ച 
ചിത്രമെന്ന് രാഷ്ട്രീയഭേദമില്ലാതെ നേതാക്കന്മാര്‍ 
അഭിപ്രായപ്പെടാന്‍ കാരണം.   ഈ ഡയലോഗ്
ഭാര്യയോടോ, മുന്‍ ഭാര്യയോടോ ഒരു നേതാവും
പറയാതിരിക്കട്ടെ, ചിരവത്തടിക്കടി കിട്ടുന്നത് 
വലിയ നാണക്കേടാണ്

-കെ എ സോളമന്‍ 

2 comments:

  1. നായകന്‍, നായകന്റെ മുന്‍ഭാര്യ, മുന്‍ ഭാര്യയുടെ ദേവതുല്യനായ ഭര്‍ത്താവ്, ഇവരെല്ലാം ഒരുമിച്ചിരുന്നു മദ്യപിക്കുക, കൂത്താടുക, ഇങ്ങനെയൊരു സീന്‍ അമേരിക്കയിലല്ലാതെ കേരളത്തില്‍ കാണാന്‍ പറ്റുന്നത് വിശേഷപ്പെട്ട കാര്യം ?

    കുടിയന് കുടിക്കാതിരിക്കുമ്പോള്‍ ആണ് കൈ വിറയല്‍. സിനിമയിലെ നായകന്‍ സൂപ്പര്‍ ആയതുകൊണ്ട് കൂടിനിര്‍ത്തിയപ്പോള്‍ വിറയലും മാറി!
    കെ എ സോളമന്‍

    ReplyDelete
  2. കുടിയന് കുടിക്കാതിരിക്കുമ്പോള്‍ ആണ് കൈ വിറയല്‍. സിനിമയിലെ നായകന്‍ സൂപ്പര്‍ ആയതുകൊണ്ട് കുടിനിര്‍ത്തിയപ്പോള്‍ വിറയലും മാറി!
    ജയരാജ് പറഞ്ഞതുകൊണ്ടാണ് ഞാന്‍ സിനിമയ്ക്കു പോയത്. ഏതെല്ലാം തരം മദ്യമുണ്ടെന്നും അവ വെള്ളം ചേര്‍ത്തുംചേര്‍ക്കാതെയും എങ്ങനെയൊക്കെ കഴിക്കാമെന്നും മനസ്സിലായി. നവമദ്യപാനികള്‍ക്ക് യൂറോപ്യേയന്‍ ക്ലോസെറ്റ് സൌകര്യപ്രദ മായി എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിച്ചതും നന്നായി.
    കെ എ സോളമന്‍

    ReplyDelete