Monday, 30 December 2013

ദല്‍ഹി സെക്രട്ടറിയേറ്റിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രവേശനം നിഷേധിച്ചു








ന്യൂദല്‍ഹി: ആംആദ്മി സര്‍ക്കാരിന്റെ പുതിയ ഭരണ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ദല്‍ഹി സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ദേശീയ മാധ്യമങ്ങള്‍ മന്ത്രിസഭ പരിപാടികള്‍ ബഹിഷ്‌കരിക്കുകയാണ്.
പുതിയ തീരുമാനം അനുസരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ മീഡിയ സെന്ററില്‍ പ്രവേശിക്കാന്‍ പാടില്ല. കൂടാതെ മന്ത്രിമാരെ അവരുടെ ഓഫീസുകളില്‍ പോയി കാണാനും പാടില്ല. മാധ്യമ പ്രവര്‍ത്തകരില്‍ അക്രെഡിഷനുള്ളവര്‍ക്ക് പോലും പ്രവേശനം നിഷേധിച്ചതായിട്ടാണ് അറിയുന്നത്.
അതിനിടെ സെക്രട്ടറിയേറ്റില്‍ പ്രവേശനം നിഷേധിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ ആരോഗ്യവകുപ്പ് മന്ത്രി സത്യന്ദ്ര ജെയ്ന്‍  പ്രസ് കോണ്‍ഫറന്‍സില്‍നിന്ന് ഇറങ്ങിപ്പോയി.
സുതാര്യതയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിലേക്ക് പ്രവേശനം നിഷേധിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഇവിടേക്ക് പ്രവേശിക്കാമെന്നും എഎപി വ്യക്തമാക്കി.
മന്ത്രിസഭ രൂപികരിച്ച് നാലാമത്തെ ദിവസം സെക്രട്ടറിയേറ്റ് സമ്മേളിക്കുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത്
Comment: പത്രക്കാരെ കയറ്റാം, ചാനലുകളെയാണ് മാറ്റി നിര്‍ത്തേണ്ടത്.
-കെ എ സോളമന്‍ 

Saturday, 28 December 2013

Congratulations to Ms Neethu P Raju!


Photo

Congratulations to Miss Neethu P Raju, S H College, Thevara,  for securing First rank in the M Sc Physics Examination 2013 June of M G University, Kottayam.  (Marks 1958)

-K A Solaman, 

Friday, 27 December 2013

KAS Physics Institute, Cherthala

Photo

CSIR-JRF/NET Physical Science.
Next Batch  starts at 
KAS Institute, 
11th-Mile Jn,  Cherthala on 
Jan 5, 2013

Ph: 9142020185


+1,+2, B Sc and M Sc Physics classes

സേവന നികുതി വെട്ടിപ്പ്; റിമി ടോമിക്കും നോട്ടീസ്

സേവന നികുതി വെട്ടിപ്പ്; റിമി ടോമിക്കും നോട്ടീസ്

 കൊച്ചി: സേവന നികുതി വെട്ടിപ്പിന്റെ പേരില്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ വെട്ടിലാകുമെന്നാണ് തോന്നുന്നത്. ദിലീപിനും ലാല്‍ജോസിനു പിന്നാലെ ഇപ്പോള്‍ ഗായിക റിമി ടോമിക്കും വന്നിരിക്കുകയാണ് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗത്തിന്റെ നോട്ടീസ്. സിനിമയില്‍ നിന്നും കേരളത്തിലും വിദേശ രാജ്യങ്ങളിലും നടക്കുന്ന സ്‌റ്റേജ് ഷോകളില്‍ നിന്നും റിമിക്ക് ലഭിക്കുന്ന വരുമാനത്തിന് കൃത്യമായ രേഖ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ നിന്നുള്ള വരുമാനം നികുതി കഴിച്ചുള്ളതിനാല്‍ അത് അന്വേഷണ പരിധിയില്‍ വരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ റിമിയുടെ ബിസ്‌നസ് വരുമാനത്തിന്റെ കാര്യത്തില്‍ കൃത്യമായ രേഖകള്‍ കാണിച്ചിട്ടില്ല. കഴിഞ്ഞ നാല് വര്‍ഷം സേവന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 21 പ്രമുഖര്‍ക്കെതിരെയാണ് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം നോട്ടീസ് അയച്ചത്. ഇതിലേറെയും ചലച്ചിത്രമേഖലയില്‍ നിന്നുള്ളവരാണ്. നോട്ടീസ് അയച്ച പ്രകാരം പലരും നികുതിയടയ്ക്കാം എന്ന് പറയുകയും വിശദീകരണം നല്‍കുകയും ചെയ്‌തെങ്കിലും റിമി ടോമി ഇതുവരെ പ്രതികരിച്ചിട്ടില്ലത്രെ. നേരിട്ടോ അല്ലാതയോ സെന്‍ട്രല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇനിയും ബന്ധപ്പെടാത്തവര്‍ ഈ ആഴ്ചയും മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കമന്‍റ് : റീമി ടോമിയും കസ്റ്റംസ് കാരും തമ്മിലുള്ള പാട്ട്-നൃത്ത-അഭിമുഖ-കൂത്ത്  പരിപാടി അടുത്ത 12 എപ്പിസോഡായി ഏഷ്യാനെറ്റു ചാനലില്‍ കാണിക്കുകയും വരുമാനം നികുതിയായി അടക്കുകയും ചെയ്യും. 
-കെ എ സോളമന്‍ 

Thursday, 26 December 2013

രോഗിയുടെ കരളില്‍ സ്വന്തം പേരെഴുതിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


ലണ്ടന്‍: ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍ രോഗിയുടെ കരളില്‍ തന്റെ പേര് എഴുതിവച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ സൈമണ്‍ ബ്രാഹ്മാളിനെ ആശുപത്രി അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ബെര്‍മിന്‍ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയിലാണ് സംഭവം നടന്നത്.
ഓപ്പറേഷന്‍ നടത്തിയ രോഗിയുടെ കരളില്‍ എസ്.ബിയെന്ന തന്റെ പേരിന്റെ ചുരുക്കം കുറിച്ചു. ഇതിനായി ഇയാള്‍ വിഷമയമല്ലാത്ത ആര്‍ഗോണ്‍ ഗ്യാസ് ഉപയോഗിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം വിവാദമായതോടെ ഡോക്ടറെ സസ്പെന്റ് ചെയ്യാന്‍ ആശുപത്രിയുടെ നടത്തിപ്പ് നിയന്ത്രിക്കുന്ന എന്‍എച്ച്എസ് ഫൌണ്ടേഷന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ ഇയാള്‍ക്ക് നല്‍കേണ്ട ശിക്ഷ നടപടികളില്‍ അവസാന തീരുമാനം ഉണ്ടാകു. മെഡിക്കല്‍ കോഡ് ഓഫ് കോണ്‍ഡാക്റ്റിന് വിരുദ്ധമായി പെരുമാറിയതിനാണ് ഇപ്പോഴുള്ള നടപടി

Comment: ഇത് ആരെങ്ങനെ വായിച്ചു എന്നുകൂടിപറയൂ.
-കെ എ സോളമന്‍ 

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ മത്സരിക്കാനൊരുങ്ങുന്നു









കൊല്‍ക്കത്ത: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുകുള്‍ റോയ് പറഞ്ഞു. ഡിസംബര്‍ 28ന് താന്‍ കേരളം സന്ദര്‍ശിക്കും. നന്ദിഗ്രാം വിഷയമാക്കി കൊച്ചിയില്‍ റാലി സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികളുണ്ടെന്നും മുകുള്‍ റോയ് വ്യക്തമാക്കി. ഇതാദ്യമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. കേരളത്തിനൊപ്പം തന്നെ യു.പി,​ ബീഹാര്‍,​ അസാം,​ ത്രിപുര എന്നിവിടങ്ങളിലും മത്സരിക്കുമെന്നും മുകുള്‍ റോയ് പറഞ്ഞു.
ബാംഗാളില്‍ ഈയിടെ നടന്ന തദ്ദേശ ഭരണ തെര‍ഞ്ഞെടുപ്പില്‍ നേടിയ വിജയം തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി സീറ്റുകള്‍ നേടിയെടുത്ത് ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാകാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.
Comment: മല്‍സരത്തിന് കെട്ടിവെയ്ക്കേണ്ടതുക വര്‍ധിപ്പിക്കേണ്ട സമയം അതിക്രമിച്ചു.
-കെ എ സോളമന്‍ 

Wednesday, 25 December 2013

ആലോചന ഗ്രാമീണ പുരസ്‌കാരം പി.ഡി. വിക്രമന്

Photo


മാരാരിക്കുളം: ആലോചന സാംസ്‌കാരിക കേന്ദ്രത്തിന്റെ ഇക്കൊല്ലത്തെ ഗ്രാമീണ പുരസ്‌കാരം എസ്.എല്‍.പുരം ശ്രീരഞ്ജിനി സംഗീത അക്കാദമി സെക്രട്ടറി പി.ഡി.വിക്രമന്.

സംഗീതോപകരണ-സംഗീത പഠന രംഗത്ത് നല്‍കിയിട്ടുള്ള സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പി.ഡി.വിക്രമന് ഗ്രാമീണ പുരസ്‌കാരം നല്‍കുന്നത്. പതിനായിരം രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവയാണ് അവാര്‍ഡ്.

30ന് ചേരുന്ന സമ്മേളനത്തില്‍ പി.തിലോത്തമന്‍ എം.എല്‍.എ. പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് ആലോചന സാംസ്‌കാരിക കേന്ദ്രം ഭാരവാഹികളായ പ്രൊഫ. കെ.എ. സോളമന്‍ , സാബ്ജി, പി.മോഹനചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. 

Tuesday, 24 December 2013

The candle in the Church of the Nativity


A candle burns in the Church of the Nativity, the site revered as the birthplace of Jesus Christ, as preparations for Christmas celebrations get under .

Happy X'mas to All


Monday, 23 December 2013

ക്രിസ്തുമസ് ആശംസകള്‍ , എല്ലാവര്ക്കും !

കോളേജുകള്‍ക്ക് സ്വയംഭരണം: അന്തിമ പട്ടികയില്‍ 13 കോളേജുകള്‍

Photo
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനുള്ള അന്തിമപട്ടികയായി. 11 എണ്ണം എയ്ഡഡ് കോളേജുകളും രണ്ട് എണ്ണം സര്‍ക്കാര്‍ കോളേജുകളുമാണ്. കോളേജുകളുടെ പേരുകള്‍ ഉള്‍പ്പടെയുള്ള അന്തിമ പട്ടിക യുജിസിക്ക് നല്‍കാനും വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

അക്കാദമികവും ഭരണപരവുമായ സ്വയംഭരണമാണ് കോളേജുകള്‍ക്ക് നല്‍കുക. സ്വയംഭരണം ലഭിക്കുന്ന കോളേജുകള്‍ക്ക് കോഴ്‌സും കരിക്കുലവും നിശ്ചയിക്കുക, പരീക്ഷയും മൂല്യനിര്‍ണയവും നടത്തുക തുടങ്ങിയ അധികാരങ്ങള്‍ ലഭിക്കുമെന്നതാണ് പ്രധാന മാറ്റം. ഈ കോളേജുകളില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, പി.ജി., എം.ഫില്‍ കോഴ്‌സുകള്‍ സ്വന്തമായി തുടങ്ങാം. സര്‍ട്ടിഫിക്കറ്റുകള്‍ അതത് സര്‍വകലാശാലയായിരിക്കും നല്‍കുക. എന്നാല്‍, അവയില്‍ പഠിച്ച കോളേജുകളുടെ പേരും രേഖപ്പെടുത്തും. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ കോളേജുകള്‍ക്ക് സര്‍വകലാശാലയുടെ അനുമതിയോടെ സര്‍ട്ടിഫിക്കറ്റ് നല്‍കാം.

സ്വയംഭരണ കോളേജുകള്‍ വരുന്നതിനനുസൃതമായി സര്‍വകലാശാലയിലെ നിയമം ഭേദഗതി ചെയ്യണം. കോളേജുകള്‍ക്ക് തന്നെ ഭരണസമിതി, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ധനകാര്യ സമിതി എന്നിവയുണ്ടാകും.
ഇതുവരെ ഈ സംവിധാനങ്ങള്‍ സര്‍വകലാശാലാതലത്തില്‍ മാത്രമാണുണ്ടായിരുന്നത്. കൂടാതെ പരീക്ഷാ കണ്‍ട്രോളറും കോളേജ് തലത്തിലുണ്ടാകും.

എയ്ഡഡ് കോളേജുകള്‍ സ്വയംഭരണ സ്ഥാപനങ്ങളാകുമ്പോള്‍ ഭരണസമിതിയില്‍ അഞ്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍, രണ്ട് അധ്യാപക പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധന്‍, യു.ജി.സി., സംസ്ഥാന സര്‍ക്കാര്‍, സര്‍വകലാശാല എന്നിവയുടെ ഓരോ പ്രതിനിധിയും പ്രിന്‍സിപ്പലുമുണ്ടാകും. സര്‍ക്കാര്‍ കോളേജ് സ്വയംഭരണ സ്ഥാപനമാകുമ്പോള്‍ ഭരണസമിതിയില്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരും വ്യവസായമേഖലയില്‍ നിന്നുള്ളവരും അധ്യാപക പ്രതിനിധികളും വരും.
Comment അഞ്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍, രണ്ട് അധ്യാപക പ്രതിനിധികള്‍,  പ്രിന്‍സിപ്പല്‍, ഇവരെല്ലാം മാനേജുമെന്‍റ്  ആളുകള്‍. ആയതിനാല്‍ വിദ്യാഭ്യാസ വിദഗ്ധന്‍, യു.ജി.സിപ്രതിനിധി., സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി,  സര്‍വകലാശാലപ്രതിനിധി എന്നിവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണത്തിന് മുട്ടുണ്ടാവില്ല. സ്വകാര്യ മാനേജുമെന്‍റ് കോളേജുകളിലെ അഴിമതി കുറെക്കൂടി വ്യാപകമാക്കിയെന്ന് ചുരുക്കം.
-കെ എ സോളമന്‍  

Friday, 20 December 2013

തടവുകാരുടെ ചപ്പാത്തിക്ക് എതിരെ ഹോട്ടലുടമകള്‍











കൊച്ചി: തടവുകാരെക്കൊണ്ട് ജയിലില്‍ ഭക്ഷണമുണ്ടാക്കി വില്‍ക്കുന്നതിനെതിരെ ഹോട്ടലുടമകള്‍ രംഗത്ത്. വിയ്യൂര്‍ തുടങ്ങി, സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ചപ്പാത്തി, കോഴിക്കറി, മറ്റു ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ ഉണ്ടാക്കി വില്‍ക്കുന്ന സാഹചര്യത്തിലാണിത്.

ലേബര്‍ നിയമവും ഇ.എസ്.ഐ., പി.എഫ്. നിയമങ്ങളും പാലിക്കാതെ കുറഞ്ഞ കൂലി നല്‍കി തടവുകാരെക്കൊണ്ട് ഭക്ഷണം തയ്യാറാക്കുന്നത് നിയമവിരുദ്ധമാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ആരോപിച്ചു. അനാരോഗ്യകരമായ ചുറ്റുപാടിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്നും ഇവര്‍ പറയുന്നു.

ഉണ്ടാക്കിയ ഭക്ഷണം ഉദ്യോഗസ്ഥര്‍ തന്നെ വാഹനങ്ങളില്‍ കൊണ്ടുനടന്ന് വില്‍ക്കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന് വിരുദ്ധമാണെന്നാണ് ആക്ഷേപം. പൊതുവാഹനങ്ങളില്‍ പ്രത്യേകാനുമതി കൂടാതെ ഭക്ഷണം വില്പന പാടില്ല - സംഘടന കുറ്റപ്പെടുത്തി.
Comment: ഹോട്ടലുടമകളുടെ കൊള്ളലാഭത്തിന് അല്പം ഇടിവുവന്നാല്‍ പ്രതികരിക്കാതെന്തുചെയ്യും? ഉടമകള്‍ ഹോട്ടലുകള്‍ അടിച്ചിട്ടോളൂ. ജയില്‍ ചപ്പാത്തിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്, അതുകൊണ്ടു നിര്‍ത്തേണ്ടതില്ല. അനാരോഗ്യകരമായ ചുറ്റുപാടിലാണ് ജയിലില്‍ ഭക്ഷണമുണ്ടാക്കുന്നതെന്നു പള്ളീപ്പോയി പറഞ്ഞാല്‍ മത്. പള്ളി പറ്റി ല്ലെങ്കില്‍ അമ്പലത്തില്‍ പോയിപറയാം.
-കെ എ സോളമന്‍ 

Wednesday, 18 December 2013

ചികിത്സാ പിഴവ്: യുവതി മരിച്ച കേസില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കും ഒരുവര്‍ഷം തടവ്



കൊല്ലം: പുനലൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ വന്ധ്യംകരണത്തിന് താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സ്ത്രീ മരിച്ച കേസില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കും കോടതി ഓരോവര്‍ഷം കഠിനതടവ് വിധിച്ചു. പത്തനാപുരം വിളക്കുടി മഞ്ഞമണ്‍കാല തടത്തിവിളവീട്ടില്‍ ഫിലിപ്പ് തോമസിന്റെ ഭാര്യ മിനി ഫിലിപ്പ് (37) മരിച്ച കേസിലാണ് വിധി.

ചങ്ങനാശ്ശേരി മാടപ്പള്ളി ചന്ദ്രവിലാസത്തില്‍ ഡോ. ബാലചന്ദ്രന്‍ (62), പുനലൂര്‍ ജയലക്ഷ്മി ഇല്ലത്തില്‍ ഡോ. ലൈല അശോകന്‍ (58), തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ കുമാരപുരം അശ്വതിയില്‍ ഡോ. വിനു ബാലകൃഷ്ണന്‍ (49), പുന്നല മുതിരക്കാലായില്‍ അനിലകുമാരി (35), വടകോട് മൈലക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ ശ്യാമളാദേവി (54), വിളക്കുടി പ്ലാത്തറ മംഗലത്തുവീട്ടില്‍ സുജാതാകുമാരി (39) എന്നിവരെയാണ് ശിക്ഷിച്ചത്. ഒന്നാംപ്രതി ഡോ. ബാലചന്ദ്രന്‍ അനസ്‌തെറ്റിസ്റ്റും രണ്ടാംപ്രതി ഡോ. ലൈല ഗൈനക്കോളജിസ്റ്റും മൂന്നാംപ്രതി ഡോ. വിനു സര്‍ജനുമാണ്. മറ്റ് മൂന്നുപേരും ഈ ആസ്​പത്രിയിലെ നഴ്‌സുമാരാണ്.

കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്.സന്തോഷ്‌കുമാറാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 304 (എ) പ്രകാരം ഒരുവര്‍ഷം തടവിനും 201, 34 വകുപ്പുകള്‍പ്രകാരം മൂന്നുമാസം തടവിനുമാണ് ശിക്ഷിച്ച

കമന്‍റ് : ഇത് വായിച്ചിട്ടെങ്കിലും  മക്കളെ ഡോക്ടര്‍ ആക്കിയേ അടങ്ങൂ എന്ന്‍  പിടിവാശിയുള്ള പണക്കാരായ  രക്ഷിതാക്കളുടെ  ആര്‍ത്തി ഒന്നടങ്ങട്ടെ
-കെ എ സോളമന്‍ 

പൂച്ചി വാ

Displaying Photo0717_20131217T213914-035.jpg

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

















തിരുവനന്തപുരം: ഈ മാസം 20ാം തീയതി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണു തീരുമാനം.
നിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങളാണു ഉടമകള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. െ്രെപവറ്റ് ബസ് കോണ്‍ഫെഡറേഷനാണു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്
Comment: പ്രൈവറ്റ് ബസ്  ചാര്‍ജ് വിമാനയാത്രക്കൂലിക്കു ഒപ്പമാക്കാമെന്നു മന്ത്രി സമ്മതിച്ചു കാണും.
-കെ എ സോളമന്‍ 

Tuesday, 17 December 2013

പൂച്ചി, ഇവിടെ വാ

Displaying Photo0717_20131217T213914-035.jpg

പി.സി ജോര്‍ജിനെ ന്യായീകരിച്ച് മാണി

+
തിരുവനന്തപുരം: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് കോട്ടയത്ത് ബിജെപി നടത്തിയ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്ത ചീഫ് വിപ്പ് പി.സി ജോര്‍ജിനെ ന്യായീകരിച്ച് കെ.എം മാണി രംഗത്തെത്തി.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളെ മറ്റ് പാര്‍ട്ടികളുടെ പരിപാടികളിലേയ്ക്ക് ക്ഷണിക്കാറുണ്ട്. അവര്‍ പോകാറുമുണ്ട്. അതില്‍ തെറ്റില്ലെന്നും മാണി പറഞ്ഞു. രാഷ്ട്രീയമായും ധാര്‍മികമായും ജോര്‍ജിന്റെ നടപടിയില്‍ തെറ്റില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മാണി പറഞ്ഞു.

കമന്‍റ്: മകന്‍ ജോസ് കെ മാണിയെ ഒരിക്കല്‍ കൂടി മീനച്ചില്‍ ആറു നീന്തിക്കേറ്റി   ഡെല്‍ഹിയിലോട്ട് അയക്കണം . ജോര്‍ജ് കൂടെയില്ലെങ്കില്‍ പാരയാകും 
-കെ എ സോളമന്‍ 

ഇന്‍റര്‍നെറ്റിന്റെ ഏതോകോണില്‍! -ചരിത്രകഥ

ഒരു ഫേസ്ബുക്ക് ദുരന്തം-കാലം 2013 ജൂലായ് 

Photo: ഔര്വരിലെ പഴയ പത്രക്കടലാസുകള്‍ പഴം പൊരി ചുരുട്ടികളഞ്ഞില്ലെങ്കില്‍ തുറന്നു നോക്കാം. ഇതൊക്കെ പ്രസിദ്ധീകരിച്ച പത്രക്കാര്‍ വിവരം കെട്ടവരെന്നു ഔവരിലെ കപട ബുദ്ധിജീവികള്‍ ആക്രോശിച്ചുകളയുമോ? ഞാന്‍ ഇവനെ അവിടെ ഏല്‍പ്പിക്കുകയാണ്, അല്പം തീറ്റയും വെള്ളവും കൊടുത്തേക്കണം

ഒരുഫേസ്ബുക്ക് പോസ്റ്റും അതിന്റെ തുടര്‍ന്നുള്ള ഓണ്‍ലൈന്‍ യുദ്ധവുംപിന്നീടുണ്ടായ ദുരന്തവുമാണ് ഇവിടെ പ്രതിപാദ്യം.
ചര്‍ച്ച- ഔവര്‍ ലൈബ്രറി (ആലപ്പുഴ) വക. വിഷയം "മാധ്യമങ്ങൾ സാമൂഹ്യ നന്മയുടെ കാവലാളോ?" സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര പ്രഭാഷണം 7, തത്സമയം ഔവ്വര്‍ ലൈബ്രറിയില്‍ നിന്ന്.

ചുവപ്പന്‍ പശ്ചാത്തലത്തില്‍ കണ്ട ഫേസ്ബുക്ക് പരസ്യം രാമന്‍ നായരെയും ആകര്‍ഷിച്ചതിനാല്‍ നിരുപുദ്രവകരമായ ഒരു ചോദ്യം ഔവര്‍  ലൈബ്രറി (ആലപ്പുഴ) ബുദ്ധി ജീവികളോട് ചോദിച്ചു.
 "മാറ്റം ഉണ്ടായിഇല്ലപരിശോധിച്ചു വരുകയാണ്" എന്നൊക്കെയുള്ള ഒഴുക്കന്‍മറുപടിയെ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ, അങ്ങനെയല്ല സംഭവിച്ചത്. 

ഈ യുദ്ധത്തില്‍ ഇപ്പുറത്ത് രാമന്‍നായര്‍ ഒറ്റയ്ക്കാണ്. അപ്പുറത്ത് ഒത്തിരിപ്പേരുണ്ട്. യുദ്ധം അവസാനിച്ചിതിനാല്‍ മറുവശത്തു അണിചേരുന്നവര്‍ നിലവില്‍ ജീവിച്ചിരിക്കുന്നവര്‍ അല്ല.

രാമന്‍നായര്‍: “ഈ പ്രസംഗങ്ങള്‍ ഒക്കെ കേട്ടിട്ടു വല്ല മാറ്റവും ഉണ്ടായോ ഔവര്‍ ലൈബ്രറിക്കാരാ?

ജോണികെ ജെ : “ഈ ചോദ്യത്തിനു താങ്കൾ മറുപടി അർഹിക്കുന്നില്ല...(ജോണി വീണ്ടും)ഔവ്വർ ലൈബ്രറിയിൽ ഈ പരിപാടികളൊക്കെ നടത്തിയത് ഞങ്ങൾ പ്രവർത്തകർക്ക് വേണ്ടിയല്ല. പുതിയ തലമുറയെ ഓരോ വിഷയങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. കൂട്ടത്തിൽ മുതിര്ന്നവര്ക്കും. അതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഷെയറിങ്ങും മറ്റും. സാമൂഹ്യ നന്മകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം എന്ന നിലയ്ക്ക് ഔവ്വർ ചെയ്യുന്ന പരിപാടികളിൽ ഒന്ന് മാത്രമാണ് പ്രഭാഷണ പരമ്പര.. ഔവ്വരിനെയും അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് അറിയാതെ 'പ്രസംഗങ്ങൾ കേട്ടിട്ട് പ്രവർത്തകർക്ക് എന്തേലും മാറ്റമുണ്ടായോ?' എന്ന നിലവാരമില്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്ന മഹാന്മാരെ താൻ ഭൂമിയിൽ അധികപറ്റാണോ എന്ന് ഒന്ന് പരിശോധിച്ചേക്കണേ....”

രാമന്‍ നായര്‍: “താങ്കൾ മറുപടി അർഹിക്കുന്നില്ലെന്ന് പറഞ്ഞിട്ട്?  ഈ പ്രാസംഗീകരുടെ ഘോരഘോര പുലയാട്ടുകള്‍ ടി വിയില്‍ കാണുകയും കേള്‍ക്കുകയുംചെയ്യുന്നു. ശബ്ദമലിനീകരണം ഇങ്ങനെയും ആവാം എന്നു തോന്നിയിട്ടുണ്ട് സഹോദരാ. അതുകൊണ്ടു ചോദിച്ചുവേന്നേയുള്ളൂ. സാഹസങ്ങള്‍ വേറെയും ഉണ്ടോ

ജോണി കെ ജെ: :”അമ്പലങ്ങളിലും പള്ളികളിലും മൈക് സാങ്ക്ഷന്‍ പോലും ഇല്ലാതെ സപ്താഹംഉത്സവംപെരുന്നാൾ തുടങ്ങിയ പേര് പറഞ്ഞു മൈക്കുകളിലൂടെ കൂകി വിളിക്കുമ്പോൾ താങ്കള്‍ പ്രകൃതി സ്നേഹം കാട്ടിയിരുന്നെൽ ഉപകാരമാകുമായിരുന്നു. ഇവിടെ എല്ലാ നീയമങ്ങളും അനുസരിച്ച് മാന്യമായി പരുപാടി നടത്തുന്നത് സഹിക്കുന്നില്ല അല്ലേ??പിന്നെ പുലയാട്ടിന്റെ കാര്യം...!!! അത് കാണാൻ വയ്യെങ്കിൽ മലയാളീ ഹൗസ് എന്നൊരു പ്രോഗ്രാം സൂര്യ ടി വിയിൽ നടക്കുന്നുണ്ട്. ഒന്ന് കണ്ടു നോക്ക് (വിത്ത് ഫാമിലിതാങ്കൾക്ക് ഇഷ്ടപ്പെട്ടേക്കും..”.

രാമന്‍ നായര്‍: “അങ്ങനെയൊന്നുണ്ടോ സൂര്യ ടി വി യില്‍ ?  ജോണി പള്ളീല്‍ പോകാറില്ലെന്ന് തോന്നുന്നു?

ജോണി കെ ജെ: “പിന്നെ.. നല്ല പ്രോഗ്രാം ആണ്. പള്ളിക്കാര്യം നോക്കാൻ അച്ഛനും കപ്യാരും ഉണ്ട്.. കൂട്ടിനു കുറെ പള്ളി വിഴുങ്ങികളും..!!!”

ചര്‍ച്ച ഇത്രടം ആയപ്പോള്‍ പുതിയ ബുദ്ധിജീവികള്‍ വന്നു തുടങ്ങി.
ആദ്യമെത്തിയത് രാഹുല്‍ ബി ആലപ്പിയാണ്. രാഹുലിന് ആലപ്പി  തീറൂ കിട്ടിയതാണോ എന്നു ചോദിച്ചാല്‍അതൊരു സ്റ്റൈലാണ്. തോമസ് ഐസക് കാലിഫോര്‍ണിയ എന്നു പറഞ്ഞാല്‍ കാലിഫോര്‍ണിയ തോമസ് ഐസാക്കിന് തീറു കിട്ടിയതാണോ?

രാഹുല്‍ ബി ആലപ്പി: ഹലോ രാമന്‍ നായര്‍ഈ ചര്‍ച്ച കൊണ്ടു താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങല്‍ക്ക് മനസ്സിലാവുന്നില്ല. താങ്കള്‍ ആരാണെന്നോ എന്താണെന്നോ ഞങ്ങല്‍ക്ക് അറിയില്ലഅറിയണമെന്നുമില്ല. എങ്കിലും ഔവര്‍ എന്താണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും അറിഞ്ഞിട്ടുപോരെ വിവരക്കേടുകള്‍ പുലമ്പാന്‍.”

തുടര്‍ന്ന് പ്രവേശിക്കുന്നത് ഉപദേശി സാഹിത്യകാരന്‍ മാര്‍ടിന്‍ ഈരശ്ശേരില്‍കറവക്കാരന്‍ജോയ്ലോട്ടറിവെണ്ടര്‍ യോഹന്നാന്‍  തുടങ്ങിയവര്‍ ആണ്എല്ലാവരും ബുദ്ധിജീവി നാട്യക്കാര്‍.  

മാര്‍ടിന്‍ ഈരശ്ശേരില്‍: മുന്‍പൊരു 'ഒടക്ക് മാഷ്ഉണ്ടായിരുന്നുഇപ്പോള്‍ പുള്ളിയെ കാണാറില്ലല്ലോ. ജീവിച്ചിരിപ്പുണ്ടോ?

രാമന്‍ നായര്‍: “പള്ളീവേണ്ടാത്തവനെ അമ്പലത്തില്‍ എടുക്കുമെന്ന് കരുതതേണ്ട. എവിടെങ്കിലും ഒരു ആശ്രയമുള്ളത് നല്ലതാണ്. ചെറുപ്പത്തിന്റെ തള്ളിച്ച ഉണ്ടായിരുന്ന കൊടിയ യുക്തിവാദ്കളൊക്കെ ഇപ്പോ തീര്‍ഥാടനത്തിലാണ് . ഈ ഭൌതികവാദം ശരിയാണന്നു നിങ്ങളൊടൊക്കെ ആരാ പറഞ്ഞത്അഴീക്കോട് മാഷിന്റെ ആത്മാവോപിന്നെ മാര്‍ടിന്‍ ഈരശ്ശേരിയെക്കുറിച്ച്: കേട്ടിടത്തോളം ഒരു പല്ലുപോയ കുതിര. കുറെ ചെറുപ്പക്കാരെക്കൂടി വഴിതെറ്റിക്കണമെന്നാതാണ് ഉദ്ദേശ്യം”

ജോയ് സെബാസ്റ്റിയന്‍: "ഇവിടെ യുക്തിവാദവും ഭൗതികവാദവും ആണ് ചർച്ചചെയ്യപ്പെടുന്നത് എന്ന് രാമന്‍നായരോട് ആരാണാവോ പറഞ്ഞത്. ഇവിടെ എല്ലാവരക്കും വേദി ഉണ്ട്. ഏതെങ്കിലും ഒന്നു ശരിയോ തെറ്റോ എന്ന് വാദിക്കാനോ ജയിക്കാനോ അല്ലഔവ്വറിലെ വേദികൾ. പകരം അറിയാനും അറിയിക്കാനുമാണ്” .

രാഹുല്‍ ബി ആലപ്പി: “പിടിച്ചുനിൽക്കാൻ ആവില്ലെന്ന് മനസിലായപ്പോൾ ചുവടു മാറ്റുകയാണല്ലെ...? അവസാനം അത് മാര്‍ടിന്‍ ഈരശേരില്‍ സാറിന്റെ നെഞ്ചത്തേക്കല്ലെ ...”

മാര്‍ടിന്‍ ഈരശേരില്‍: “ജോണിരാഹുല്‍, നിങ്ങളുടെ സര്‍ഗ്ഗബോധം രാമന്‍ നായരെപോലുള്ളവരോട് മറുപടി എഴുതുവാന്‍ ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ഇപ്പോള്‍ 'പല്ലുപോയഈ വയസ്സന്‍ കുതിരക്ക് നിങ്ങളോട് ഉപദേശിക്കുവാനുള്ളത്. ഈ ഉപദേശം നിങ്ങളെ വഴിതെറ്റിക്കാതെ നോക്കുമല്ലോ.”

രാഹുല്‍ ബി ആലപ്പി “തീർച്ചയായും സർ”

രാമന്‍ നായര്‍: “ഇഷ്ടപ്പെടാത്തതു കേള്‍ക്കുമ്പോള്‍ പല്ലിറുമ്മുകയും നാക്കുനീട്ടുകയും അല്ല വേണ്ടത്ചര്ച്ച പുരോഗമിക്കട്ടെ സഹിഷ്ണുത നഷ്ടപ്പെടാതെ നോക്കുക . ഈ ചര്‍ച്ചക്കാരെ ഒരിടത്തും കൊള്ളിക്കാന്‍ പറ്റില്ല എന്നാതാണനുഭവം . പള്ളിയില്‍ മുട്ടുകുത്തന്നവരെ അതിനു അനുവദിക്കുകമാര്‍ട്ടിന്‍ ഈരശ്ശേരിയിലിനെയും.”

ജോണ്‍ ബ്രിട്ടോ: “മി രാമന്‍ നായര്‍ ഇഷ്ടപ്പെടാത്തതു കേള്‍ക്കുമ്പോള്‍ പല്ലിറുമ്മുകയും നാക്കുനീട്ടുകയും അല്ല വേണ്ടത്. ഇതുതന്നെയാണ് ഇപ്പോൾ നിങ്ങളുടെ ഭാഗത്തുനിന്നും സംഭവിച്ചുകൊണ്ടിരിക്കുനത്”

ക്ലിഫോര്‍ഡ് യോഹന്നാന്‍: “സാംസ്‌കാരിക കേന്ദ്രങ്ങളാകേണ്ടിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൽ എന്തുകൊണ്ട് ഇന്നത്തെ അവസ്ഥയില എത്തുന്നു എന്ന് രാമന്‍നായര്‍സാറിന്റെ പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നുണ്ട്”

ജോണ്‍ ബ്രിട്ടോ: “ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത് . വിമർശങ്ങൾ ആകാം പക്ഷെ വിമർശിക്കപ്പെടുന്ന കാര്യത്തിന്റെ ഉദ്ദേശശുദ്ധിയെക്കുടി മനസ്സിലാക്കിയിരിക്കുന്നത് വളരെ നന്നായിരിക്കും...
ഔവ്വർ ലൈബ്രറിയുടെ പ്രവർത്തകരായ ഞങ്ങൾ അഴിക്കോട്‌ മാഷിനോടുള്ള ബഹുമാനമായാണ്  അണ്‌ "പ്രഭാഷണ പരമ്പര" എന്ന പേരിൽ രണ്ടു മാസക്കാലമായി നടത്തി പോന്നത്ഇത് ഒരു ഓർമ പുതുക്കൽകൂടിയാണ്. അദ്ദേഹത്തെ കുറിച്ച് അറിയുവാനുംഅറിയാവുന്നവർക്ക് കൂടുതൽ അറിയുവാനുംപിന്നെ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ വിമർശന ബുദ്ധിയോടെ കാണുകയും വിമർശിക്കുകയും ചെയ്യുന്ന നിങ്ങളെപ്പോലെയുള്ള വിഡ്ഡി കോമരങ്ങൾക്കുംകൂടി വേണ്ടിയാണ് . നിങ്ങൾ ഒരധ്യാപകനാണ്. ഇനിയും വെറുതെ പറഞ്ഞു നിൽക്കുവാൻ വേണ്ടി ഒരു നിലവാരവും ഇല്ലാത്ത ചീപ്പ് കമെന്റസ് ഇട്ട് സ്വയം "കുങ്കുമം ചുമക്കുന്ന കഴുത" ആകരുത് .....!”

ജോണി കെ ജെ: “ജോണ്‍ ബ്രിട്ടോ മാഷെ കൊല്ലണ്ടവിട്ടുകളചീളു കേസാ”

രാമന്‍ നായര്‍ : “ബ്രിട്ടോയുടെ ഘ്രാണശക്തി അപാരം എല്ലാം മണത്തറിഞ്ഞിരിന്നു! ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതിയാണോ ?

താന്‍ അള്‍സേഷിയന്‍ വര്‍ക്കത്തില്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞെന്ന ധാരണയില്‍ വീണ്ടും,
ജോണ്‍ ബ്രിട്ടോ: “മി രാമന്‍ നായര്‍ സാര്‍,ഞാൻ നിർത്തുന്നു…… നിങ്ങളുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞാൽ ഞാനും നിങ്ങളും തമ്മിൽ എന്ത്വ്യത്യാസം?’

സുഗതന്‍ തോപ്പില്‍ : “പ്രിയ രാമന്‍ നായര്‍താങ്കൾ ഏതു ലോകത്താണ് താമസിക്കുന്നത്. ഔവർ ലൈബ്രറി എന്താണെന്നും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ എന്താണെന്നും ഒന്ന് അന്വഷിച്ച് അറിയാൻ ആദ്യം നോക്ക്. ഈ നാടിന്റെ സാംസ്കാരിക പുരോഗതിക്കായി മൂന്ന് തലമുറകളായി കാത്തു സൂക്ഷിച്ചു പോരുന്ന നാടിന്റെ അഭിമാനമാണ് ഔവർ. ഇന്നത്തെ ചുണക്കുട്ടികളായ ഞങ്ങളുടെ അനിയന്മാരുടെ കൈകളിൽ ഇന്ന് ഏറെ ഭദ്രമാണ് ഔവർ. അവരെ നിരുൽസാഹപ്പെടുതരുത്”
രാമന്‍ നായര്‍: “ആര് നിരുല്‍സാഹപ്പെടുത്തിദൈവനിഷേധികളായ ചില ഔവര്‍ ചുണക്കുട്ടികള്‍ക്കു അല്പം 'കലിപ്പ്കൂടുതലാണു എന്ന കാര്യം ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.”

ജോണ്‍ ബ്രിട്ടോ: “നായര്‍സാര്‍ ഞാൻ നിർത്തുന്നു…… നിങ്ങളുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞാൽ ഞാനും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം, ബികോസ് ഐ റെസ്പെക്റ്റ് മൈ ടീചെര്‍സ്,സോ ലീവ് മി.”

സുഗതന്‍ തോപ്പില്‍: “രാമന്‍ സർമുൻവിധിയോടെ ഒന്നിനെയും സമീപിക്കുന്നത് നന്നല്ല. ഔവറിന്റെ ചുണകുട്ടന്മാരായ കുട്ടികളോട് താങ്കൾക്ക് ഇത്ര വെറുപ്പ്‌ തോന്നേണ്ടതില്ല.”

രാമന്‍ നായര്‍: “ബ്രിട്ടോവിന് വിവരം വെച്ചു തുടങ്ങി! റെസ്പെക്റ്റ് -എന്നത് പറഞ്ഞറിയിക്കേണ്ട സാധനമല്ല. മി.സുഗതനോടു: ഔവറിലെ ചുണക്കുട്ടന്‍മാര്‍ക്ക് ഒന്നുകില്‍ സുകുമാര്‍ അഴീക്കോടിന്റെ പ്രേതബാധയാണ് അല്ലെങ്കില്‍ അവിടെ കിട്ടുന്ന സാധനത്തിന് വീര്യം കൂടുതലാണ്. മാന്യത എന്തെന്ന് മുതിര്‍ന്നവര്‍ക്കും പറഞ്ഞുകൊടുക്കാം.”

ചര്‍ച്ച ഇത്രയും പുരോഗമിച്ചപ്പോള്‍ “അവറാന്‍” എന്നു പേരുള്ള ഓര്‍ ഫേസുബുക്ക് കഴുതയെ(ചിത്രം കാണുക) രാമന്‍ നായര്‍ ഔവര്‍ബുദ്ധി ജീവികള്‍ക്ക് എത്തിച്ചുകൊടുക്കുന്നുചുമ്മാ കൂട്ടിന്.

ക്ലിഫോര്‍ഡ് യോഹന്നാന്‍: “ ഇത് സാറിന്റെ വീട്ടില്‍ വളര്‍ത്തുന്നതാണോ?എത്രയെണ്ണം ഉണ്ട്”

ജോണി കെ ജെ: “ പുള്ളാരെ വഴി തെറ്റിക്കുന്നത് കൂടാതെ പുള്ളിക്കുള്ള സൈഡ് ബിസിനെസ് ആണ് ഇതിന്റെ ഹോള്‍സെയില്‍ . ഔവ്വരിൽ ഇതിന്റെ ഡീലര്‍ഷിപ്എടുക്കാൻ പ്ളാന്‍ ഇല്ലട്ടാ, എന്റെ പൊന്നു മാഷേ...”

മാര്‍ടിന്‍ ഈരശേരില്‍: “യോഹന്നാന്‍ജോണി നിങ്ങള്‍ക്കും ബ്രിട്ടോയുടെ വഴി സ്വീകരിക്കാവുന്നതാണ്‌. ജനഗണമന പാടുക.”

രാഹുല്‍ ബി ആലപ്പി: “പ്രിയ കൂട്ടുകാരെ നമുക്ക് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു ... ഇതു തുടരുന്നതിൽ യാതൊരു അർത്ഥവും ഇല്ല. രാമന്‍ നായര്‍ സാറിന്റെ ഈ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ മാത്രം അഭിപ്രയങ്ങളാണ്ഈ പോസ്റ്റിന്റെ കമന്റുകളുടെ ലൈക്ക് നോക്കിയാൽതന്നെ അതു നമുക്ക് മനസിലാവുംഅത് നമ്മുടെ പ്രവർത്തനങ്ങൾക്കു ഒരിക്കലും ഒരു തടസമാവുന്നില്ല മറിച്ച് കൂടുതൽ നല്ല പ്രവർത്തനങ്ങൾ നടത്തുവാനുള്ള പ്രോത്സാഹനമായി നമുക്ക് അതിനെ കാണാം. അതുകൊണ്ട് തന്നെ ഇത്രയും തുറന്ന ഒരു ചർച്ചക്കു തിരിതെളിച്ച ബഹുമാനപ്പെട്ട രാമന്‍ നായര്‍ സാറിനു ഞാൻ ആദ്യമായി നന്ദി പറഞ്ഞുകൊള്ളുന്നുകൂടാതെ പ്രത്യക്ഷമായും പരോക്ഷമായും ഈ ചർച്ചയിൽ പങ്കെടുത്ത എല്ലാവര്ക്കും തുടങ്ങിയവര്ക്കും നന്ദി അർപ്പിച്ചുകൊണ്ട് ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു .... വീണ്ടും നല്ല നല്ല ചർച്ചകൾക്കായി ഒത്തുകൂടാം എന്ന വിശ്വാസത്തോടെ എല്ലാവർക്കും ഗുഡ് ബയി”

രാമന്‍ നായര്‍: “ക്ലിഫ്ഫോര്‍ഡ് യോഹന്നാനെ നീ യോഹന്നാനല്ലശരിക്കും ക്ലിപ് ബോര്‍ഡ്ഒന്നും ശാശ്വതമായി പതിയാത്ത ബ്ലാങ്ക് സ്പേസ്. ചോദ്യം സ്വയം വിമര്‍ശനത്തിനു ഉതകും എന്നു ഞാന്‍ പറയുന്നില്ല.ബിവേറേജസിന് മുന്നില്‍ ലൈക്ക് എടുത്താല്‍ ഇതില്‍ കൂടുതല്‍ കിട്ടും എന്നത് രാഹുലും അറിയുക

ക്ലിഫോര്‍ഡ് യോഹന്നാന്‍: “ഞാനും നിര്‍ത്തി. ഇദ്ദേഹത്തോട് സംസാരിക്കുന്നതിലും നല്ലതും പുള്ളി ഇടയ്ക്കൊക്കെ പോസ്റ്റ്‌ ചെയ്യുന്നപടത്തിനോട് പറയുന്നതാണ്”

ശശിധരന്‍ നായര്‍ കെ പി: പിന്നെ മാര്‍ടിന്‍ ഈരശ്ശേരിയെക്കുറിച്ച്.
പല്ല് പോയ എന്ന് പറഞ്ഞത് കേട്ടിട്ട് എനിക്ക് പേടിയാകുന്നു . തന്റെ പല്ലിന്റെ കാര്യം അറിഞ്ഞിട്ടാണോപറയുന്നത്എന്തായാലും ശരി ശാരീരികമായ ആക്ഷേപങ്ങൾ പാടില്ല എന്ന് തന്നെ പറയണം. എന്റെ കാര്യം അറിയാമല്ലോകുതിര എന്ന് പറഞ്ഞത് ശരിയാണ്. തനിക്കു ഇപ്പോഴും വലിയ മടുപ്പൊന്നും ഇല്ലെന്നു എനിക്ക് തോന്നുന്നു”

രാമന്‍ നായര്‍ : “പല്ല് പോയെന്നു മാത്രമല്ല നടുവൊടിയുകയും ഉണ്ടായി. അതുകൊണ്ടാണ്"നിങ്ങളുടെ സര്‍ഗ്ഗബോധം രാമന്‍ നായരിനെ പോലുള്ളവരോട് മറുപടി എഴുതുവാന്‍ ദുരുപയോഗം ചെയ്യാതിരിക്കുക" എന്നു പിള്ളാരെ ഉപദേശിച്ച ശേഷം എരിശ്ശേരി ഊര്‍ദ്ധ്വന്‍ വലിക്കുന്ന ശബ്ദം കേള്‍പ്പിക്കുന്നത്”

ബാലചന്ദ്രന്‍ ആലപ്പി: “നിങ്ങളെ ഓര്ത്ത് ദുഖിക്കുന്നു പ്രിയ രാമന്‍ നായര്‍..”

രാമന്‍ നായര്‍: “കണ്ണീര്‍ തുടക്കാന്‍ ആളെവിടണോബാലചന്ദ്രാ .... കാമം കരഞ്ഞു തീര്‍ക്കുന്ന ഒരു വളര്‍ത്ത് മൃഗത്തെ "ഔറിന്റെ" ചാര്‍ത്തില്‍ നിര്‍ത്തിയിട്ടുണ്ട്. അതിനോടപ്പം ബാലചന്ദ്രനും കരയാംശമനം കിട്ടും.. കപടവേഷക്കാരായ താങ്കളുടെ സുഹൃത്തുക്കള്‍ ഫേവറബിള്‍ അല്ലാത്ത പോസ്റ്റുകള്‍ ഓരോന്നായി ഡിലീറ്റ് ചെയ്യുകായണല്ലോ. സംശയമുണ്ടെങ്കില്‍ ശശിധരന്‍ നായരോട് ചോദിക്കൂ. എന്തുചെയ്യാം പോസ്റ്റുകളെല്ലാം റെക്കോഡായിപ്പോയി

ഇതോടെ നാട്ടുകാരെല്ലാംപ്രബുദ്ധരാകുകയും ഔവറിലെ അഭിനവ ബുദ്ധിജീവികള്‍  തങ്ങളുടെ പോസ്റ്റ് പൂര്‍ണമായി പിന്‍വലിക്കുകയും ചെയ്തു. എങ്കിലും ഇന്റെര്‍നെറ്റിന്ടെ ഏതോകോണില്‍ കിടന്നു ഔവര്‍ തല്‍സമയചര്‍ച്ച’ നാറ്റം വമിപ്പിക്കുകയാണ്.


കെ എ സോളമന്‍

Sunday, 15 December 2013

അന്തര്‍ദ്ദേശീയ അവാര്‍ഡും സുരക്ഷിത ഉച്ചഭക്ഷണവും


Photo

കൊച്ചിരാജ്യത്തെ ഒരു സ്കൂളിന്റെ കഥയാണ്‌. സ്കൂളില്‍ അഡ്മിഷന്‍ കിട്ടണമെങ്കില്‍ രക്ഷകര്‍ത്താവിന്‌ കുറഞ്ഞത്‌ ഇന്നോവ കാറെങ്കിലും സ്വന്തമായി വേണം. അംബാസഡര്‍ കാറില്‍ ചെന്നാല്‍ സ്കൂള്‍ ഗേറ്റ്‌ തുറക്കില്ല. കുട്ടിയുടെ രക്ഷകര്‍ത്താവിന്‌ ഭേദപ്പെട്ട ആസ്തിവേണമെന്ന്‌ ചുരുക്കം. പാവപ്പെട്ടവന്‌ അവിടെ അഡ്മിഷന്‍ കിട്ടില്ലേയെന്നാണെങ്കില്‍ പാവപ്പെട്ടവര്‍ക്ക്‌ പറ്റിയ ഒത്തിരി സ്കൂളുകള്‍ വേറെയുണ്ട്‌.

കൊച്ചി സ്കൂളിന്‌ ഐഎസ്‌എ കിട്ടിയിരിക്കുന്നു! ഐഎസ്‌എയെന്നു വെച്ചാല്‍ ഐഎസ്‌ഐ പോലുള്ള ഒരു അവാര്‍ഡാണ്‌. ആദ്യമായല്ല, ഈ അവാര്‍ഡ്‌ സ്കൂളിന്‌ ലഭിക്കുന്നത്‌.

അങ്ങോട്ട്‌ അവാര്‍ഡൊന്നും കൊടുക്കാന്‍ നമുക്ക്‌ പാങ്ങില്ലെങ്കിലും ബ്രിട്ടീഷുകാര്‍ ഇങ്ങോട്ടുതരുന്നത്‌ രണ്ടു കൈയും നീട്ടി വാങ്ങാന്‍ ഉത്സാഹമാണ്‌. അതിനെയാണ്‌ കൊളോണിയല്‍ ഹാങ്ങ്‌ഓവര്‍ എന്നുപറയുന്നത്‌. സായിപ്പു പോയിട്ട്‌ പത്തറുപത്താറു വര്‍ഷമായെങ്കിലും ഹാങ്ങ്‌ഓവര്‍ മാറിയിട്ടില്ല.

ബ്രിട്ടീഷ്‌ കൗണ്‍സിലില്‍നിന്ന്‌ ഐഎസ്‌എ വാങ്ങണമെങ്കില്‍ സ്കൂളുകള്‍ അന്തര്‍ദ്ദേശീയ പ്രാമുഖ്യമുള്ള കുറെ പദ്ധതികള്‍ ആവിഷ്ക്കരിക്കണം. പദ്ധതികള്‍ എന്തൊക്കെയെന്ന്‌ ചോദിച്ചാല്‍ മമ്മൂട്ടി ചെയ്തതുപോലെ ചെട്ടുവിരിപ്പു കൃഷിയും ശുദ്ധവായു നിര്‍മാണവുമാകാം, പൊക്കാളിപ്പാടത്തെ കൊയ്ത്തും കറ്റമെതിക്കലുമാവാം, ആഗോളതലത്തില്‍ ഉത്സവങ്ങളെ കുറിച്ചു പഠിക്കാം, എയിഡ്സ്‌ വ്യാപനം തടയാം, യുണൈറ്റഡ്‌ നേഷന്‍സ്‌ വിവിധ രാജ്യങ്ങളില്‍ ഇടപെടുന്നതു എങ്ങനെയെന്ന്‌ പഠിക്കാം. ഇവ പോരെങ്കില്‍ ഇന്ത്യ-ബ്രിട്ടന്‍ തപാല്‍ സമ്പ്രദായത്തിന്റെ താരതമ്യ പഠനം, ഫ്രഞ്ച്‌ വിപ്ലവം, പെരിസ്ട്രോയിക്കയും ഇന്ത്യന്‍ കമ്മ്യൂണിസവും മംഗള്‍യാന്‍-ചന്ദ്രയാന്‍ എന്നിവയും ഉള്‍പ്പടുത്താം. ഇവയൊക്കെ സ്കൂള്‍ തലത്തില്‍ പഠിച്ചാല്‍ സ്കൂളിന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ഐഎസ്‌എ ലഭിക്കും. ഏതെങ്കിലും സ്റ്റാര്‍ ഹോട്ടലില്‍ കൂടുന്ന യോഗത്തില്‍ വെച്ച്‌ സ്കൂള്‍ പ്രിന്‍സിപ്പാളിന്‌ ബ്രിട്ടീഷ്‌ സായിപ്പില്‍നിന്ന്‌ അവാര്‍ഡ്‌ വാങ്ങുകയും ആവാം. ഐഎസ്‌എ ലഭിക്കുന്നതോടെ സ്കൂളിലെ കുട്ടികള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ വക്താക്കള്‍ ആവുകയും ഗ്ലോബല്‍ ഇക്കണോമിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതൊക്കെ ആര്‍ക്കെങ്കിലും മനസ്സിലായെങ്കിലായി.

തിരുവിതാംകൂര്‍ രാജ്യത്തെ വേറൊരു സ്കൂളിന്റെ കഥയിങ്ങനെ. ഈ സ്കൂളിലെ കുട്ടികള്‍ക്കും യൂണിഫോമുണ്ട്‌. പക്ഷേ കാലില്‍ സോക്സും ഷൂസുമില്ല, വള്ളിച്ചെരുപ്പ്‌ ഉണ്ടെങ്കിലായി. ഈ സ്കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്യണമെങ്കില്‍ പുതിയ അവതാരമായ ഫുഡ്‌ ആന്റ്‌ സേഫ്റ്റി കമ്മീഷണറില്‍നിന്ന്‌ രജിസ്ട്രേഷന്‍ വാങ്ങിയിരിക്കണം. കുട്ടികള്‍ പല്ലുതേയ്ക്കാറുണ്ടോ, കുളിക്കാറുണ്ടോയെന്ന്‌ നോക്കണം. കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണം പാകം ചെയ്തുകൊടുക്കുന്നവര്‍ക്ക്‌ പകര്‍ച്ചവ്യാധി ഇല്ലായെന്നും ഉറപ്പുവരുത്തണം. ഉച്ചഭക്ഷണത്തിന്‌ സാധനം വാങ്ങുന്ന പലചരക്കു കടയുടെ ഉടമയ്ക്ക്‌ ഫുഡ്‌ ആന്റ്‌ സേഫ്റ്റി കമ്മീഷണറുടെ ലൈസന്‍സ്‌ ഉണ്ടോയെന്ന്‌ പരിശോധിക്കണം. ഉച്ചഭക്ഷണ കമ്മറ്റിയില്‍ ഡോക്ടറുടെ സാന്നിദ്ധ്യമുണ്ടാവണം. ഉച്ചഭക്ഷണം പ്രധാനാധ്യാപകന്‍ രുചിച്ചു നോക്കണം.
ഭക്ഷണത്തിന്‌ ഉപ്പു കൂടുതലെങ്കില്‍ പ്രധാന അധ്യാപകന്‌ അവ വിഴുങ്ങുകയോ ആരും കാണാതെ തുപ്പിക്കളയുകയോ ആവാം. വാങ്ങി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക്‌ ഗുണനിലവാര വിവരം അറിയിക്കണം. പാചകക്കാരന്‍, ഭക്ഷണം അടുപ്പത്ത്‌ വെച്ചു കഴിഞ്ഞാല്‍ തല ചൊറിയാന്‍ പാടില്ല. ശക്തമായ കടി അനുഭവപ്പെട്ടാല്‍ കടിച്ചുപിടിക്കണം. ആഭരണങ്ങളും അരഞ്ഞാണവും ധരിക്കാന്‍ പാടില്ല. ഇത്രയും നിഷ്കര്‍ഷ ഉള്ള സ്ഥിതിക്ക്‌ സ്കൂള്‍ കുട്ടികളുടെ ഭക്ഷണം അടുത്തുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ ഏര്‍പ്പെടുത്തിയാല്‍ പേരെ എന്നാണ്‌ രാമന്‍നായരുടെ സംശയം. അവിടെ സപ്ലയേഴ്സ്‌ വൃത്തിയുള്ള വസ്ത്രം ധരിച്ച്‌ തലപ്പാവും ചുമന്നാണ്‌ നില്‍ക്കുന്നത്‌.

മേല്‍ പ്രസ്താവിച്ച കൊച്ചി രാജ്യത്തെ സ്കൂളും തിരുവിതാംകൂര്‍ രാജ്യത്തെ സ്കൂളും കേരളമെന്ന മഹാരാജ്യത്തിലാണ്‌. സ്കൂളുകളില്‍ ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം വേണമെന്നാണ്‌ ചാനലുകളില്‍ നേതാക്കളുടെ ‘ഗ്വാ ഗ്വാ’വിളി. ചിരിക്കാതെന്തു ചെയ്യും?

കെ. എ. സോളമന്‍
Janmabhumi Dated 16 Dec 2013