Tuesday, 3 July 2012

പച്ച ബ്ലൗസ്‌ വിവാദം: ഉത്തരവ് സര്‍ക്കാര്‍ അറിവോടെയല്ലെന്ന് മന്ത്രി



കൊച്ചി: സര്‍വശിക്ഷഅഭിയാന്റെ (എസ്‌.എസ്‌.എ) പരിപാടിയില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസ്‌ ധരിച്ചെത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുചടങ്ങുകളില്‍ താന്‍ നിലവിളക്ക്‌ കൊളുത്തുമോ എന്ന്‌ ഇപ്പോള്‍ പറയാനാവില്ല, ലീഗ്‌ മന്ത്രിമാര്‍ സാധാരണയായി നിലവിളക്ക്‌ കൊളുത്താറില്ല. വിദ്യാഭ്യാസ വകുപ്പ്‌ ലീഗില്‍ നിന്ന്‌ എടുത്ത്‌ മാറ്റണമെന്ന്‌ പറയാന്‍ എം.എം.ഹസന്‌ അധികാരമില്ലെന്നും അബ്ദുറബ്ബ്‌ പറഞ്ഞു.
അതേ സമയം സര്‍വ്വാ ശിക്ഷാ അഭിയാന്‍ പരിപാടിയില്‍ പച്ച ബ്ലൗസ്‌ ധരിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന വിവാദ വിഷയത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന്‌ എസ്‌.എസ്‌.എ ജില്ലാ ഓഫീസര്‍ അലിയാര്‍ പറഞ്ഞു. ചടങ്ങിനു സെറ്റ് സാരിയുടുക്കാന്‍ മാത്രമാണു സംഘാടക സമിതി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comment: അതിരിക്കട്ടെ, ഈ പച്ചക്കു എന്താണ് കുഴപ്പം? പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന നിറം പച്ചയല്ലാതെ വേറെന്തുണ്ട്. 
-കെ.എ.സോളമന്‍ 

No comments:

Post a Comment