Sunday, 29 July 2012

ഒളിമ്പിക്സ്: ഇന്ത്യന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയ യുവതിയെ തിരിച്ചറിഞ്ഞു



ലണ്ടന്‍: ഒളിമ്പിക്സ്‌ മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയ അജ്ഞാത യുവതിയെ തിരിച്ചറിഞ്ഞു. ബാംഗളൂരു സ്വദേശി മധുര ഹണി എന്ന യുവതിയാണ്‌ ഇന്ത്യന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയത്‌. ഉദ്ഘാടന ചടങ്ങില്‍ ദേശീയപതാകയുമേന്തി ഇന്ത്യന്‍ ടീമിനെ നയിച്ച സുശീലിന്റെ തൊട്ടുപിന്നിലായാണ് ചുവന്ന ഷര്‍ട്ടും നീല പാന്റ്സുമണിഞ്ഞ ഹണി സ്റ്റേഡിയത്തിലൂടെ നടന്നത്.
ഇന്ത്യന്‍ ടീമിനെ സ്റ്റേഡിയത്തിന്റെ വാതിലില്‍ നിന്ന് ഗ്രൗണ്ടിനടുത്തേക്ക് എത്തിക്കാന്‍ സംഘാടകര്‍ നിയോഗിച്ചതാണിവരെ. ട്രാക്ക് തുടങ്ങുന്നിടം വരെയായിരുന്നു ഇവര്‍ക്ക് ഡ്യൂട്ടി. എന്നാല്‍ ഇവര്‍ ടീമിനൊപ്പം തുടര്‍ന്നും നടക്കുകയായിരുന്നു.
Comment: യുവതി ഏതായാലും മാര്‍ച്പാസ്റ്റ്  ശ്രദ്ധി ക്കപ്പെട്ടല്ലോ.
-കെ എ സോളമന്‍  

No comments:

Post a Comment