Tuesday, 31 July 2012

മോഹന്‍‌ലാലിനെതിരെ നടപടി വേണം – പി.സി ജോര്‍ജ്


കോതമംഗലം: ആനക്കൊമ്പ്‌ കൈവശം വെച്ച കേസില്‍ മോഹന്‍ലാലിനെതിരേ നടപടി വേണമെന്ന്‌ ചീഫ് വിപ്പ് പി.സി. ജോര്‍ജ്‌ ആവശ്യപ്പെട്ടു. ലാലിന്റെ സ്ഥാനത്ത്‌ പാവപ്പെട്ട ആരെങ്കിലുമായിരുന്നെങ്കില്‍ ആറ്‌ മാസം ജയിലില്‍ കിടന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അറിവില്‍ മോഹന്‍ലാലിന്റെ കൈവശം 12 ആനക്കൊമ്പുകളുണ്ടെന്നും അതില്‍ നാലെണ്ണം മാത്രമാണ് പിടിച്ചെടുത്തിട്ടുള്ളൂവെന്നും പി.സി ജോര്‍ജ് പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാകണം അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ലെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.
മോഹന്‍ലാലിനെപ്പോലെ നല്ല നടന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വിഷമമുള്ള കാര്യമാണ്. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പി സി ജോര്‍ജ് പറഞ്ഞു
Comment: ഗണേശനോടുള്ള ദേഷ്യം ഗണേശന്റെ സുഹൃത്തുക്കളോടുമുണ്ടെന്ന് ആരെങ്കിലും കരുതിയെങ്കില്‍ തെറ്റിജോര്‍ജിനു സാംസ്കാരിക നായക പ്രേതബാധയാണ്. ഈയിടെ ഒരു സാംസ്കാരിക നായകന്‍ അന്തരിച്ചിരുന്നു!
-കെ എ സോളമന്‍ 

1 comment:

  1. മോഹന്‍ലാലിനു എല്ലാം കൊണ്ടും കഷ്ട്ട കാലമാണ്......

    ReplyDelete