Posted on: 29 Jul 2012
കൊല്ലം: സാധാരണക്കാരന്റെ പടിവാതില്‍ക്കല്‍ നീതി എത്തണമെന്നും ആ ലക്ഷ്യത്തിലേക്കാണ് കേരളത്തിലെ നീതിന്യായവ്യവസ്ഥയെ ഇപ്പോള്‍ നയിക്കുന്നതെന്നും കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ പറഞ്ഞു. കരുനാഗപ്പള്ളിയില്‍ പുതിയ സബ് കോടതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജസ്റ്റിസ്.
നല്ല നീതിന്യായവ്യവസ്ഥ സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തും. കോടതികളുടെ പ്രവര്‍ത്തനത്തിന് പരാധീനതകളുണ്ടെങ്കില്‍ അത് കോടതികളുടെ കാര്യക്ഷമതയെയും ബാധിക്കും. കേസുകളുടെ ബാഹുല്യംപോലും അതിന്റെ പരാധീനതകളില്‍നിന്ന് ഉണ്ടാകുന്നതാണ്. ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഭൂരിഭാഗം കാര്യങ്ങളിലും അനുകൂലമായ നിലപാടുകളാണ് ഉണ്ടാകുന്നത്. പക്ഷേ, കേരളത്തിലെ കോടതികള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ജീവനക്കാരെ ഇനിയും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിലവില്‍ പ്രവര്‍ത്തിക്കുന്ന മീഡിയേഷന്‍ സെന്ററുകള്‍ എല്ലായിടത്തും വലിയ വിജയം കാണുന്നുണ്ട്. താലൂക്ക് തലങ്ങള്‍മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത ഹൈക്കോടതി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മഞ്ജുള ചെല്ലൂര്‍ പറഞ്ഞു.
കമന്‍റ്: ആശയം നല്ലത് തന്നെ ചീഫ് ജസ്റ്റിസ് . കോടതി വെവഹാരത്തിലെ കാലതാമസം മൂലം വാദിയും പ്രതിയും ഒരുമിച്ച് ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിനൊരു മാറ്റമുണ്ടായാല്‍ കൊള്ളാം.
-കെ എ സോളമന്‍
No comments:
Post a Comment