Wednesday, 11 July 2012

ഭരത് ഭൂഷന്റെ സ്ഥാനചലനത്തിനു പിന്നില്‍ മന്ത്രാലയത്തിലെ ഉന്നതര്‍



കൊച്ചി: കാലപ്പഴക്കം ചെന്ന ചെറു യാത്രാവിമാനങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിനു തടയിട്ടതാണ് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഇ.കെ. ഭരത് ഭൂഷണെ പൊടുന്നനെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ കാരണമായതെന്നു സൂചന.

നോണ്‍ ഷെഡ്യൂള്‍ഡ് ഓപ്പറേറ്റിങ് പെര്‍മിറ്റ് (എന്‍.എസ്. ഒ.പി.) വഴിയാണ് വിദേശത്തുനിന്ന് ചെറുവിമാനങ്ങള്‍ സമ്പന്നരായ വ്യവസായികളും മറ്റും രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നത്. നിലവിലുള്ള നിയമമനുസരിച്ച് 15 വര്‍ഷം വരെ പഴക്കമുള്ള വിമാനങ്ങള്‍ ഇറക്കുമതിചെയ്യാനുള്ള അനുമതിയേ ഉണ്ടായിരുന്നുള്ളൂ. ചെറുമിവാനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതിലൂടെ കോടികളാണ് ഒരു വര്‍ഷം രാജ്യത്ത് മറിയുന്നത്.

എന്നാല്‍ ചെറുവിമാനങ്ങള്‍ക്ക് രാജ്യത്ത് ആവശ്യക്കാരുടെ എണ്ണം കൂടിവന്നതോടെ, ഇറക്കുമതി ചെയ്യുന്ന വിമാനങ്ങളുടെ കാലയളവു കൂട്ടാന്‍ വ്യോമയാന മന്ത്രാലയത്തിനുമേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്താതെ, 15 വര്‍ഷം എന്നത് 25 വര്‍ഷമായി കൂട്ടാന്‍ വ്യോമയാന മന്ത്രാലയത്തിലെ ഉന്നതര്‍ ഭരത് ഭൂഷണു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം അവഗണിച്ചതാണ് പെട്ടെന്നുള്ള സ്ഥാനചലനത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു. കാലയളവ് കൂട്ടുന്നത് വ്യോമയാന മേഖലയിലെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് ഭരത്ഭൂഷണ്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

Comment: മുന്‍ കേരള സഹകാരി മന്ത്രി മഹാകവി ജിയുടെ സുഹൃത്തുക്കള്‍ അങ്ങ് കേന്ദ്രത്തിലുമുണ്ടെന്ന് കരുതട്ടെയോ ?
-കെ എ സോളമന്‍ 

3 comments:

  1. കമന്റില്‍ പറഞ്ഞിരിക്കുന്ന സംശയം ന്യായമാണ്.............

    ReplyDelete
  2. ആശാംശകള്‍ ജയരാജ് !

    ReplyDelete
  3. This comment has been removed by the author.

    ReplyDelete