Tuesday 3 July 2012

വി.എസ്സിനെതിരെ നടപടി ഉറപ്പിച്ച് ഔദ്യോഗിക പക്ഷം



കണ്ണൂര്‍: വി.എസ്സിന്‍േറത് പാര്‍ട്ടിവിരുദ്ധ നിലപാടാണെന്ന്
സ്ഥാപിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന സി.പി.എമ്മിന്റെ
 മേഖലാ റിപ്പോര്‍ട്ടിങ്. സംസ്ഥാന സമ്മേളനത്തിന്റെയും
 പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെയും അവലോകനങ്ങളാണ് ഇപ്പോള്‍
നടക്കുന്നതെങ്കിലും വി.എസ്സിനെതിരെയുള്ള കുറ്റവിചാരണയാണ്
ഫലത്തില്‍ അതിന്റെ ഉള്ളടക്കം. അച്ചടക്കലംഘനത്തിന്റെ
സീമ വി.എസ്. ലംഘിച്ചെന്ന് പരസ്യമായും നടപടി വൈകില്ലെന്ന്
 രഹസ്യമായും റിപ്പോര്‍ട്ടിങ്ങിനെത്തുന്ന നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്.

മുന്‍നിശ്ചയിച്ച കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുകയെങ്കിലും
 സമീപകാല സംഭവങ്ങളെ പരാമര്‍ശിച്ചാണ് നേതാക്കളുടെ
 പ്രസംഗം. ലോട്ടറി കേസില്‍ വി.എസ്. സ്വീകരിച്ച നിലപാട്,
 സെക്രട്ടേറിയറ്റിന്റെ അനുമതിയോടെ എ.കെ.ബാലന്‍
വൈദ്യുതിവകുപ്പില്‍ കൊറിയന്‍ കമ്പനിയുമായുണ്ടാക്കിയ
കരാറിന് ഉടക്കിട്ടത്, കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെയും പാര്‍ട്ടി
 നേതാക്കളുടെയും വിലക്ക് മറികടന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ 
നായരുടെ വീട്ടില്‍ പോയത്, കണക്ക് ബോധിപ്പിക്കുകപോലും 
ചെയ്യാതെ പാര്‍ട്ടിയില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി വി.എസ്. കേസ് 
നടത്തിയത് എന്നിങ്ങനെ വി.എസ്സിന്റെ പാര്‍ട്ടിവിരുദ്ധ 
പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
Comment: പൊളിച്ചടുക്കാന്‍ തന്നെയാണ്ഔദ്യോഗിക 
പക്ഷ തീരുമാനം 
-കെ എ സോളമന്‍ 

No comments:

Post a Comment