Tuesday, 31 July 2012

റിജുവനേഷന്‍- പാക്കേജ് - -കഥ-കെ എ സോളമന്‍



ആവതുള്ള കാലത്ത് ആരോഗ്യം കളഞ്ഞും കഷ്ടപ്പെടുകസന്പാദിക്കുക. വാര്‍ദ്ധക്ക്യത്തില്‍ ആരോഗ്യം ഇല്ലാതാകും. നഷ്ടപ്പെട്ട ആരോഗ്യം വീണ്ടുക്കാന്‍ മുഴുവന്‍ സംപാദ്യവുംചിലവഴിച്ചു ചികില്‍സിച്ചു പരാചയപ്പെടുകഇതാണ് മനുഷ്യജീവിതമെന്നു നന്നായറിയം. എന്നു വെച്ചു ആരോഗ്യ പരിരക്ഷ അവഗണിക്കാവുന്നല്ല.

അങ്ങനെയാണ് മല്‍ട്ടിസ്പെഷ്യാലിറ്റി ആയുര്‍വേദിക് ഹെല്‍ത്ത് സെന്ററില്‍ അന്വേഷണത്തിന് എത്തിയത്. സെന്ററിന്റെ ഡിറക്ടര്‍ തന്റെ കൂടെ പ്രീ ഡിഗ്രിക്കു പഠിച്ച അരവിന്ദന്‍ മേനോനാണെന്ന് അറിയാം. പക്ഷേ പ്രീ-ഡിഗ്രീക്കു ശേഷം  മേനോനെ ഒരിക്കലോ മറ്റോ കണ്ടതായേ ഓര്‍മയുള്ളൂ.

എന്‍ക്വയറി കണ്ടറില്‍ സെറ്റ് സാരിയുടുത്ത് കഴുത്തില്‍ നാട തൂക്കിയ രണ്ടു യുവതികള്‍. നാടയുടെ അറ്റത്ത്നെയിം പ്ലേറ്റും തൂക്കിയിട്ടുണ്ട്.ഇതാണല്ലോ ഇപ്പോഴത്തെ നാട്ടുനടപ്പ്
കേറിച്ചെന്നപാടെ ഒരുത്തി ചോദിച്ചു : " മേ ഐ ഹെല്പ് യു സാര്‍ (തനിക്കെന്താ വേണ്ടത് കിഴവാ എന്ന മട്ട്)

യെസ്ഐ നീഡ് യുവര്‍ ഹെല്പ്. ഹവ് മച്ച് ഫോര്‍ യുവര്‍ റിജുവേനഷന്‍പാക്കേജ്ഈ ക്ഷീണോക്കേ മാറ്റി ആരോഗ്യം വീണ്ടെടുക്കാന്‍ എത്രയാകും?’

“ വി ഹാവ് റ്റൂ പാകെജസ് സാര്‍. വന്‍ മന്ത് പാക്കേജ് കോസ്റ്റ് ഒണ്‍ലി റുപീസ് 50000. രണ്ടു മാസെത്തേതെങ്കില്‍ വണ്‍ ലാക്ക്.”

“ എനി കണ്‍സെഷന്‍ ഫോര്‍ സിക്സ്ടി പ്ലസ് പീപ്പിള്‍.?”

“ ഓ നോ സാര്‍ദി സ്കീം ഇസ് ഇന്‍റെണ്ടെട് ഒണ്‍ലി ഫോര്‍ സിക്സ്ടി പ്ലസ് പീപ്പിള്‍ചെറുപ്പക്കാരെ ഞങ്ങള്‍ അഡ്മിറ്റു ചെയ്യാറില്ല.”

“ ഓള്‍ റൈറ്റ്ബൈ ദി ബൈ കാന്‍ ഐ മീറ്റ് മിസ്റ്റര്‍ അരവിന്ദന്‍ മേനോന്‍. ഹീ ഇസ് മൈ ഫ്രെന്‍ഡ്,ഓല്‍ഡ് ഫ്രെന്‍ഡ്, ക്ലാസ്മേറ്റാണ്.”

“നോ സര്‍, ഹി ഇസ് നോട്ട് ഹിയര്‍.. . ഹീ ഇസ് അറ്റ് ഹോം, ബെഡ് റിട്ടന്‍  ബികോസ് ഓഫ് ഡോട്ടേജ്
(കിളവന്‍ കിടപ്പിലാ സാറേവാര്‍ദ്ധക്യം മൂലമുള്ള അസ്സുഖം!)

'ഓക്കെ , ഐ വില്ല്‍ കം ബാക്ക്, ഞാന്‍ തിരികെ നടന്നു.

-കെ എ സോളമന്‍



1 comment: