Sunday, 8 July 2012

കൊച്ചി മെട്രോ: സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു



ആലുവ: കൊച്ചി മെട്രോയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. പദ്ധതിയുടെ ചുമതല പൂര്‍ണമായും ശ്രീധരന്‌ തന്നെയെന്ന്‌ മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നും വി.എസ്‌ പറഞ്ഞു.
ഡി.എം.ആര്‍.സി ഉണ്ടെങ്കില്‍ മാത്രമെ താന്‍ കൊച്ചി മെട്രോയുമായി സഹകരിക്കുകയുള്ളൂവെന്ന്‌ ശ്രീധരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും വി.എസ് പറഞ്ഞു. കൊച്ചി മെട്രോ എം.ഡി ജോസ്‌ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ ആഗ്രഹിക്കുന്നവരാണ്‌. എന്നാല്‍ ഇ.ശ്രീധരന്‍ അങ്ങനെയുള്ള ആളല്ലെന്നും വി.എസ്‌. പറഞ്ഞു.

കമന്‍റ്: വി എസ് പറഞ്ഞത് രാഷ്ട്രീയമാകാം  . എന്നാല്‍ കൊച്ചി മെട്രോ എം ഡി ടോം ജോസിനെ കുറിച്ചുള്ള അഭിപ്രായത്തോട് യോജിക്കാനില്ല.
-കെ എ സോളമന്‍ 

2 comments:

  1. എന്തായാലും നടന്നു കിട്ടിയാല്‍ മതിയായിരുന്നു.........

    ReplyDelete
  2. അക്കാര്യത്തില്‍ സംശയം വേണ്ട ജയരാജ്.
    -കെ എ സോളമന്‍

    ReplyDelete