തിരുവനന്തപുരം: സംസ്ഥാനത്ത് നിലവാരം കുറഞ്ഞ സ്വാശ്രയ കോളേജുകള്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് രേഖാമൂലം നിയമസഭയെ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മാത്രമാണ് ചില കോളേജുകളില്‍ ഉള്ളത്. വിജയശതമാനം കുറഞ്ഞ കോളജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
നിയമസഭയില്‍ കെ.കെ.നാരായണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വാശ്രയ കോളേജിലെ അധ്യാപകരുടെ പരിശീലനം ഐ.എച്ച്.ആര്‍.ഡിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിലവാരം കുറഞ്ഞ സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. \\
40 ശതമാനത്തില്‍ കുറവ് വിജയശതമാനമുള്ള കോളേജുകളാണ് പൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്..
Comment: ബിരിയാണി ചെമ്പില്‍ ഇട്ടു കൊതപ്പിക്കുന്ന സാധനമാണോ ഈ "നിലവാരം "എന്നത് ?
-കെ എ സോളമന്‍
നിലവാരത്തിന്റെ മാന ദാന്ദങ്ങള്‍ പലര്‍ക്കും പലതാണ്, അതായിരിക്കാം പ്രശ്നം......
ReplyDeleteഹായ് ജയരാജ്
ReplyDelete