Saturday 14 July 2012

പെന്‍ഷന്‍ പ്രായം ഉയര്‍ത്തും



തിരുവനന്തപുരം: ശനിയാഴ്ചകളില്‍ അവധി നല്‍കി പ്രവൃത്തി
 ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം
 കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടൊപ്പം സര്‍ക്കാര്‍
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും നിര്‍ദേശമുണ്ട്.
 സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കുന്നതിനായി ധനവകുപ്പ്
 സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ഇത് സംബന്ധിച്ച സൂചന
 നല്‍കിയിരിക്കുന്നത്.

വന്‍തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍
 സര്‍ക്കാരിന്റെ അനാവശ്യചെലവുകള്‍ നിയന്ത്രിക്കണമെന്നാണ്
ധനവകുപ്പിന്റെ നിര്‍ദേശം. സംസ്ഥാനങ്ങള്‍ തങ്ങളുടെ
പദ്ധതിയേതര ചെലവുകള്‍ ചുരുക്കണമെന്ന ധനകാര്യ കമ്മീഷന്റെ
നിര്‍ദേശത്തിന്റെ ചുവടു പിടിച്ചാണ് ധനവകുപ്പ് ചെലവുചുരുക്കല്‍
നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പെന്‍ഷന്‍ പ്രായം
ഉയര്‍ത്തണമെന്നല്ലാതെ എത്രവര്‍ഷം ഉയര്‍ത്തണമെന്നത്
സംബന്ധിച്ച് ധനവകുപ്പിന്റെ നിര്‍ദേശത്തില്‍ സൂചനകളില്ല.
കമാന്‍റ്:     പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്നുള്ള 
 ചൂണ്ട ഇട്ടിട്ടുണ്ട്. ജീവനക്കാര്‍  കിഴിക്കെട്ടുമായി  ബന്ധപ്പെട്ടവരെ 
കാണാന്‍ ഒട്ടു വൈകരുത്. 25000 പുതിയ തസ്തികകള്‍ 
സൃഷ്ടിക്കുമെന്നും പുതിയ നിയമനങ്ങള്‍ നടത്തുമെന്നും 
മുന്പ് പറഞ്ഞത് വിണ്‍വാക്കാണെന്നു ഇപ്പോഴെങ്കിലും
 യുവാക്കല്‍ക്ക് മനസ്സിലായിക്കാണും. തെങ്ങ്  കേറ്റം, 
പട്ടിപിടുത്തം(പട്ടിക്കൊന്നിന് 75 രൂപ) എന്നിവയ്ക്കു 
ആളെ ക്കിട്ടാത്ത അവസ്ഥയില്‍ തൊഴിലില്ല എന്നെങ്ങനെ 
പറയാന്‍ പറ്റും? 
കെ എ സോളമന്‍ 

No comments:

Post a Comment