Wednesday, 18 July 2012

രാജേഷ് ഖന്ന അന്തരിച്ചു



മുംബൈ: ബോളിവുഡിലെ ആദ്യകാല സൂപ്പര്‍ സ്റ്റാര്‍ രാജേഷ്‌ ഖന്ന (69) അന്തരിച്ചു. വൃക്കരോഗത്തെതുടര്‍ന്ന്‌ ബാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ മുംബയില്‍ നടക്കും. ഏപ്രില്‍ മാസം മുതല്‍ നിരന്തരം രോഗം അലട്ടിയിരുന്ന രാജേഷ്‌ ഖന്നയെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്ന്‌ രണ്ടു ദിവസം മുമ്പാണ്‌ ഒടുവില്‍ വീട്ടിലേക്ക്‌ മാറ്റിയത്‌.
സിനിമാതാരം, രാഷ്‌ട്രീയക്കാരന്‍ എന്നീ നിലകളിലും മികവ്‌ പ്രകടിപ്പിച്ച രാജേഷ്‌ ഖന്ന 1942 ഡിസംബര്‍ 29ന്‌ അമൃത്‌സറിലാണ്‌ ജനിച്ചത്‌. 163 ഖന്ന. 1992 മുതല്‍ 96വരെ ലോക്‌സഭാംഗമായിരുന്നു.
1967 ല്‍ പുറത്തിറങ്ങിയ ആഖ്‌രി ഖത്ത്‌ ആണ്‌ ആദ്യചിത്രം. 1967ല്‍ ഇറങ്ങിയ ഔരത്ത്‌, വാമോശി എന്നിവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍. 2008 ല്‍ ദാദാ ഫാല്‍ക്കേ പുരസ്കാരം ലഭിച്ചിട്ടുണ്ട്‌. പ്രമുഖ നടി ഡിംപിള്‍ കപാഡിയയെ 1973 ല്‍ വിവാഹം ചെയ്തു. നടികളായ ട്വിങ്കിള്‍ ഖന്ന, റിങ്കി ഖാന്ന എന്നിവര്‍ മക്കളാണ്‌. പ്രശസ്ത നടന്‍ അക്ഷയ്‌ കുമാര്‍ മരുമകനാണ്‌.
മരണസമയത്ത്‌ ഡിംപിള്‍ കപാഡിയയയും മക്കളും സമീപത്തുണ്ടായിരുന്നു
Comment: The first romantic here in Indian cinema. His demise is a great loss.
-K A Solaman 

2 comments: