മുംബൈ: കേന്ദ്രമന്ത്രിസഭയില്‍ എല്ലാവരും തുല്യരെന്നു പ്രതിരോധ മന്ത്രി എ.കെ. ആന്റണി. സഭയില്‍ രണ്ടാമന്‍, മൂന്നാമന്‍ എന്നിങ്ങനെ വലുപ്പച്ചെറുപ്പമില്ല. എല്ലാവര്‍ക്കും ഒരേ പ്രധാന്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രണബ് കുമാര്‍ മുഖര്‍ജി സ്ഥാനം ഒഴിഞ്ഞതോടെ ആന്റണി സഭയിലെ രണ്ടാമനായതിനെതിരെ എന്‍സിപി നേതാവ് ശരത് പവാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ആന്‍റണിയുടെ പ്രതികരണം.
കമെന്‍റ്: ഇതൊക്കെ മനസ്സിലാക്കാന്‍ ഇമ്മിണി ബുദ്ധിവേണം. കേരളത്തില്‍ മന്ത്രി പി കെ ജയലക്ഷ്മീ മന്ത്രി കെ എം മാണിക്കുതുല്യമാണെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും?
-കെ എ സോളമന്‍
No comments:
Post a Comment