ന്യൂഡല്‍ഹി: അഴിമതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി അണ്ണ ഹസാരെ സംഘം നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് തുടക്കമായി. അനാരോഗ്യംകാരണം അണ്ണ ഹസാരെ നിരാഹാരം അനുഷ്ഠിക്കുന്നില്ല. ഇതിന് പകരം സംഘാംഗങ്ങളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, ഗോപാല്‍ റായി എന്നിവരാണ് ജന്ദര്‍ മന്തറില്‍ നിരാഹാരമനുഷ്ഠിക്കുന്നത്. വേദിയില്‍ അണ്ണഹസാരെ ധര്‍ണയിരിക്കുന്നുണ്ട്. നാലു ദിവസത്തിനുള്ളില്‍ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ താനും സംഘാംഗങ്ങള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്ന് അണ്ണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് അണ്ണ സംഘം ജന്ദര്‍മന്തറിലെത്തിയത്.
ശക്തമായ ലോക്പാല്‍ ബില്‍ നടപ്പിലാക്കുക, പതിനഞ്ച് കേന്ദ്രമന്ത്രിമാര്‍ക്കും പാര്‍ട്ടി അധ്യക്ഷന്മാര്‍ക്കുമെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപവത്കരിക്കുക, എം.പി.മാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി ആരംഭിക്കുക എന്നിവയാണ് അണ്ണ സംഘം മുന്നോട്ടുവച്ച ആവശ്യങ്ങള്‍.

കമന്‍റ്: ഇടക്കിടെയുള്ള യജ്ഞമാണു, ചെയ്തില്ലെങ്കില്‍ ശരീരം വണ്ണിക്കും.
-കെ എ സോളമന്‍
comment assalayi..............
ReplyDelete