Thursday, 12 July 2012

ഗണേഷ് കുമാര്‍ മോശം സ്വഭാവക്കാരനാണെന്നു പി.സി. ജോര്‍ജ്.



തിരുവനന്തപുരം:കെ.ബി.ഗണേഷ്‌കുമാറിനെതിരെ  ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പി.സി.ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.മന്ത്രി ഗണേഷ് കുമാര്‍ മോശം സ്വഭാവക്കാരനാണെന്നതിനു തെളിവുണ്ടെന്നു മുഖ്യമന്ത്രിക്കും യുഡിഎഫ് കണ്‍വീനറിനും ഘടകക്ഷി നേതാക്കള്‍ക്കും കെപിസിസി പ്രസിഡന്‍റിനും നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.സ്വന്തം പിതാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളാണ് ഗണേഷ്‌കുമാര്‍. നെല്ലിയാമ്പതി വിഷയത്തില്‍ തന്നെ വലിച്ചിഴച്ചതില്‍ ദുരൂഹതയുണ്ട്.നെല്ലിയാമ്പതിയിലെ തോട്ടം എറ്റെടുക്കല്‍ പ്രശ്നം പഠിക്കാന്‍ കമ്മിറ്റിക്കു രൂപം നല്‍കി എന്ന് അറിഞ്ഞതു മുതല്‍ വൈരാഗ്യബുദ്ധിയോടെയാണു ഗണേഷ് കുമാര്‍ പെരുമാറുന്നത്.മാന്യനായി നടക്കുന്ന മന്ത്രി എത്രമാത്രം സ്വഭാവദൂഷ്യമുള്ളയാളാണെന്നു കാണിക്കുന്ന ജീവിക്കുന്ന തെളിവുകള്‍ തന്‍റെ പക്കലുണ്ട്. ഈ തെളിവുകളെ 17നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഹാജരാക്കും.

Comment: ജാര്‍ജേ, വ്യക്തിഹത്യ നടത്തരുത്
-കെ എ സോളമന്‍

No comments:

Post a Comment