Sunday, 8 July 2012

മനോജിനെതിരെ മാനനഷ്ടക്കേസുമായി ഉര്‍വശി



Urvashi To File Defamation Case Against Manoj















മനോജ് കെ. ജയനെതിരേ മാനനഷ്ടത്തിന് നിയമനടപടി
സ്വീകരിക്കുമെന്ന്ഉര്‍വശി. താന്‍ കടുത്ത മദ്യാപാനിയാണെന്ന
യാതൊരുഅടിസ്ഥാനവുമില്ലാതെ പരസ്യമായി ആക്ഷേപിച്ചതി
നെതിരേയാണ് നിയമനടപടി സ്വീകരിക്കുക.
വെള്ളിയാഴ്ച കുടുംബകോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍
മദ്യലഹരിയിലാണെന്നു മനോജ് പ്രചരണം നടത്തിയത്
ഗൂഢാലോചനയുടെ ഭാഗമാണെന്നും മകളെ തനിക്ക് 
വിട്ടുകിട്ടാതിരിക്കാനുള്ള തന്ത്രത്തിന്റെ
ഭാഗമാണിതെന്നും ഉര്‍വശി ആരോപിച്ചു.
പന്ത്രണ്ടുവയസു മാത്രമുള്ള കുഞ്ഞാറ്റ ഇക്കാര്യത്തില്‍ നിസഹായയാണ്.
കഴിഞ്ഞ ദിവസം തന്നോടൊപ്പം നാലുമണിവരെ കുഞ്ഞാറ്റയ്ക്ക്
ചെലവഴിക്കാന്‍ സമയമുണ്ടായിരുന്നെങ്കിലും കോടതിക്കു പുറത്തെ
ജനക്കൂട്ടവും വാര്‍ത്താപ്രാധാന്യവും കണക്കിലെടുത്ത്
പുറത്തുപോകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
Comment: മനോജിന് കൂട്ടിനു ഭാര്യയുണ്ട്. ഉര്‍വശിക്കു സ്വന്തം
 മകളെങ്കിലും കൂടെ വേണമായിരുന്നു, ആശ്വാസത്തിന്. പക്ഷേ
 ആ കുട്ടിക്കു ഈ തിരിച്ചറിവിനുള്ള പ്രായമായില്ലായെന്നത്
 പരിഹാരമില്ലാതെ അവശേഷിക്കുന്നു.
-കെ എ സോളമന്‍ 

No comments:

Post a Comment