തിരുവനന്തപുരം: സേവനം ഔദാര്യമല്ല അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന സേവനാവകാശ ബില്ല് നിയമസഭ പാസാക്കി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ച്ച് ചര്‍ച്ച കൂടാതെയാണ് സഭ ബില്ല് പാസാക്കിയത്. ഇത് ചരിത്രപ്രാധാന്യമുള്ള ദിവസമാണെന്ന് ബില്ല് പാസാക്കിക്കൊണ്ട് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് സേവനാവകാശനിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 250 രൂപ മുതല്‍ 5000 രൂപ വരെ പിഴ നല്‍കേണ്ടി വരുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു പൊതുജനങ്ങള്‍ക്കു നിശ്ചിത സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കണമെന്നാണു ബില്‍ നിര്‍ദേശിക്കുന്നത്. സര്‍വ്വീസ് സംഘടകളുമായി ചര്‍ച്ച നടത്തിയ ശേഷമേ ബില്‍ നടപ്പാക്കൂ. ബില്ലിന്റെ പരിധിയില്‍ വരുന്ന സേവനങ്ങളെക്കുറിച്ചു വിശദ വിജ്ഞാപനമിറക്കും.
കമന്‍റ്: കൊട്ടിഘോഷിച്ച വിവരാവകാശം, കണ്‍സൂമര്‍ ഫോറം ഇവയൊക്കെ ജനം ഉപേക്ഷിച്ച മാട്ടാണ്. സേവനാവകാശവും താമസിയാതെ ഊര്‍ദ്വന്‍ വലിച്ചു കൊള്ളും
-കെ എ സോളമന്‍
No comments:
Post a Comment