കാക്കനാട്: തന്റെ കാറിന് ഇഷ്ടനമ്പര്‍ നല്‍കാനുള്ള നടന്‍ സിദ്ധിക്കിന്റെ മോഹം പൂവണിഞ്ഞില്ല. തിങ്കളാഴ്ച രാവിലെപതിനൊന്ന് മണിക്ക് എറണാകുളം ആര്‍ടിഒ ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തില്‍ ഇഷ്ടനമ്പറായ കെ.എല്‍.07 ബി.വി. 777-നു വേണ്ടിയാണ് സിദ്ധിക്ക് പൊരുതി തോറ്റത്. തൃക്കാക്കര പളിയതാഴത്ത് വീട്ടില്‍ നസിം അസീസാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്.ദിവസങ്ങള്‍ക്കു മുന്‍പ് അമ്പതിനായിരം രൂപ ഫീസടച്ചാണ് ഇരുവരും ഈ നമ്പര്‍ ബുക്ക് ചെയ്തിരുന്നത്. ഒന്നില്‍ കൂടുതല്‍ മത്സരാര്‍ഥികള്‍ രംഗത്തെത്തിയതോടെയാണ് തിങ്കളാഴ്ച ലേലം സംഘടിപ്പിച്ചത്. രണ്ട് ലക്ഷം രൂപയ്ക്കാണ് കെഎല്‍07 ബി.വി. 777 നമ്പര്‍ നസീം സ്വന്തമാക്കിയതെന്ന് ആര്‍ടിഒ ടി.ജെ. തോമസ് പറഞ്ഞു. ആഴ്ചകള്‍ക്കു മുന്‍പ് ആര്‍ടിഒ ഓഫീസില്‍ നിന്ന് നടന്‍ ബാലചന്ദ്രമേനോനും ഇഷ്ട നമ്പര്‍ സ്വന്തമാക്കിയിരുന്നു. തന്റെ പുതിയ വാഹനത്തിന് കെ.എല്‍.07 ബി.ജി. 5544 എന്ന നമ്പറാണ് ഇദ്ദേഹം സ്വന്തമാക്കിയത്.
കമന്ടു:രണ്ടു ലക്ഷം ഉലുവ എടുക്കാന്‍ പാങ്ങില്ലാത്തവന്‍ ഈ പണിക്ക് പോകരുത്.
-കെ എ സോളമന്‍
No comments:
Post a Comment