Tuesday, 17 July 2012

പെന്‍‌ഷന്‍ പ്രായം കൂട്ടല്‍: പ്രതിപക്ഷം ഇറങ്ങിപ്പോയി



തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുളള വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി. പി.ശ്രീരാമകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു ജനങ്ങളോടുളള വെല്ലുവിളിയാണെന്നു ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മറുപടി പറഞ്ഞ ധനമന്ത്രി കെ.എം മാണി പെന്‍ഷന്‍ പ്രായം 60 വയസ് ആക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന്‌ അറിയിച്ചു. താന്‍ ഒരു ആശയം മുന്നോട്ടു വയ്ക്കുക മാത്രമാണു ചെയ്തത്. ഇക്കാര്യത്തില്‍ അക്കാഡമിക് ചര്‍ച്ചയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യുവജനങ്ങളുമായി ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. എന്നാല്‍ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സഭ വിടുകയായിരുന്നു.
Comment: ഇറങ്ങിപ്പോയ കൂട്ടത്തില്‍ രണ്ടാം അമര്‍ത്യ സെന്നും  ഉണ്ടായിരുന്നോ? അദ് ദേഹമാണല്ലോ  ഈ പ്രക്രിയ തുടങ്ങി വെച്ചത് .
-കെ  എ സോളമന്‍ 

No comments:

Post a Comment