കൊച്ചി: ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. കുഞ്ഞാറ്റയെ ഇന്ന് ഉര്‍വശിക്കൊപ്പം വിടാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മനോജ്.കെ. ജയന്‍ മകളുമായി രാവിലെ കുടുംബകോടതിയിലെത്തിയെങ്കിലും അമ്മയ്ക്കൊപ്പം പോകാന്‍ തയാറല്ലെന്ന് കുഞ്ഞാറ്റ കോടതിയില്‍ എഴുതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ സമ്മതമില്ലാതെ അയയ്ക്കാനാകില്ലെന്ന് കോടതിയും വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബകോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലിരിക്കുന്ന കാര്യത്തില്‍ കുടുംബകോടതിക്ക് തന്നെ തീരുമാനമെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ ഉര്‍വശിക്കൊപ്പമാണ് കുഞ്ഞാറ്റ കഴിയേണ്ടത്. എന്നാല്‍ മദ്യപിച്ച് അര്‍ദ്ധബോധാവസ്ഥയിലാണ് ഉര്‍വശി കോടതിയില്‍ എത്തിയതെന്ന് മനോജ് കെ.ജയന്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ഉര്‍വശിക്കൊപ്പം പോകില്ലന്ന് കുഞ്ഞാറ്റ രേഖാമൂലം കോടതിയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comment: പെണ്‍ കുഞ്ഞുങ്ങളെ കൂടുതല്‍ അറിയുന്നതു അവരുടെ അമ്മമാരാണ്. അമ്മയാണ് സത്യവുംസ്നേഹവും, അച്ചനെക്കാള്‍ . ഉര്‍വശിയുടെ മകളുടെ കാര്യത്തില്‍ എവിടയോ പിശക് സംഭവിച്ചുവെന്നു തോന്നുക സ്വഭാവികം
-കെ എ സോളമന്‍
No comments:
Post a Comment